'ആത്മബന്ധങ്ങളില്ലാത്ത മനുഷ്യർ
വേരുകളിലാത്ത മരങ്ങളെ പോലെയാണ്... ' -
കുട്ടനാട്ടിലെ സാധാരണക്കാരുടെ കഥകൾ പറഞ്ഞ തകഴിയുടെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി. നോവലിലെ പതിനേഴാo അദ്ധ്യയമാണ് പ്ലാവിലക്കഞ്ഞി. കുട്ടനാടൻ കർഷകരുടെ ജീവിത സംഘർഷങ്ങളാണ് ഈ നോവലിന്റെ പ്രമേയം. അടിയാള കർഷകരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്ന രണ്ടിടങ്ങഴി അടിയാളരുടെ ജീവിതം ചിത്രീകരിക്കുന്ന ആദ്യ നോവലുകളിലൊന്നാണ്.
ജാതീയത രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലെ ജന്മി-കുടിയൻ ബന്ധങ്ങളുടെ നേർചിത്രമാണ് ഈ കൃതി. കുട്ടനാട്ടിലെ ജന്മിയായിരുന്ന ഔസേപ്പ്,അടിയാള കർഷകനായ കോരൻ,ഭാര്യ ചിരുത ,അച്ഛനായ വെളുത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.അന്നന്നത്തെ അത്താഴത്തിനു പോലും നെല്ല് ലഭിക്കാത്തത് മൂലം കൊടിയ പട്ടിണി അനുഭവിക്കേണ്ടി വന്ന കോരന്റെയും ചിരുതയുടെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നൂറ്റാണ്ടുകളായി ജാതി ഭ്രാന്തിന്റെ തീച്ചൂളയിലമർന്ന് ഒടുങ്ങിപോയ തലമുകളുടെ പ്രതിനിധിയാണ് വെളുത്ത,കുട്ടനാടൻ കർഷകരുടെ കഠിനാദ്വാനത്തിന്റെയും അവർ അനുഭവിക്കേണ്ടി വന്ന പട്ടിണിക്കും ചൂഷണത്തിനും നിസ്സായാവസ്ഥക്കും ഉത്തമ ഉദാഹരണമാണയാൾ.
അത്യതികം ആരോഗ്യമുണ്ടായിരുന്ന കോരന്റെ അപ്പന്റെ അവസാന നാളുകളിൽ ജന്മിത്വത്തിന്റെ ചൂഷണത്തിൽ പെട്ട് തകർന്ന് പോകുന്ന അടിയാള കർഷകന്റെ ജീവിതാവസ്ഥ കാണാം
തൊഴിലാളികൾക്ക് നിസ്സാരകൂലി നൽകുകയും കൂലിയായി നൽകേണ്ട നെല്ല് രഹസ്യമായി മറിച്ചു വിൽക്കുകയുമാണ് ജന്മിമാർ ചെയ്യുന്നത്.പകലന്തിയോളം പണിയെടുത്തിട്ടും അന്തിപട്ടിണി കിടക്കേണ്ടി വന്ന കർഷകരുടെ ജീവിതദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതീകമാണ്(symbol ) പ്ലാവിലകഞ്ഞി. കുട്ടനാടൻ കർഷകൻ ഈ ദയനീയ ജീവിതത്തിൽ നിന്നുയർന്ന പ്രതിഷേധമാണ് പിൽക്കാല കേരള ചരിത്രത്തെ തന്നെ മാറ്റിമറിച്ചത്
അടിയാളവർഗത്തിന്റെ വിനയവും എളിമയും കലർന്ന ഭാഷയാണ് രണ്ടിടങ്ങഴിയിൽ കാണുന്നത്. ( മേണ്ട, മയറ്റില്, മെള്ളം.) തകഴിയുടെ കുട്ടനാടൻ ഗ്രാമീണ ഭാഷയുടെ ഉപയോഗം കഥാപാത്രങ്ങളുടെ തനിമ നിലനിർത്തുന്നതിനും കഥക്ക് സ്വാഭാവികത നൽകുന്നതിനും സഹായകരമാണ്(സൗന്ദര്യം,ഗ്രാമീണത). ഒരു വിഭാഗത്തിന്റെ കഥ പറയുമ്പോൾ അവരുടെ സംഭാഷണരീതി ഉപയോഗിക്കുന്നത് /സ്വീകരിക്കുന്നത് കഥയെ ആസ്വാദ്യകരമാക്കും(മനോഹരമാക്കും ). ആ വിഭാഗത്തിന്റെ ജീവിതരീതികളെ അടുത്തറിയുന്നതിന് ഈ രീതി സഹായിക്കും .പല കഥാപാത്രങ്ങളെയും നേരിട്ട് കാണുന്ന പോലെ തോന്നാൻ (പ്രതീതി ഉളവാക്കാൻ)ഈ നാടൻ സംഭാഷണ ശൈലികൾ ആവശ്യമാണ്. സാധാരണക്കാരന്റെ ഭാഷ ഉപയോഗിക്കുന്നതിലൂടെ കഥയോടും കഥാപാത്രങ്ങളോടും വായനക്കാരൻ പെട്ടെന്നടുക്കുന്നു.
സ്നേഹത്തിന്റെ മുഖങ്ങളാണ് കോരനിലൂടെയും ചിരുതയിലൂടെയും കാണാവുന്നത്,ജീവിതത്തിന്റെ കുറവുകളെ /ഇല്ലായ്മകളെ സ്നേഹം കൊണ്ട് മറികടക്കുകയാണിവർ/അതിജീവിക്കുകയാണിവർ. ദാരിദ്ര്യം നിറഞ്ഞ ജീവിതമാണെങ്കിലും ഉള്ളത് പങ്കു വെക്കാനുള്ള കോരന്റെയും ചിരുതയുടെയും മനസ്സ് ശ്രദ്ധേയമാണ്.
കേരളത്തിന്റെ ശാപമായിരുന്ന ജാതീയതയുടെ ദുർമുഖം പ്ലാവിലകഞ്ഞി ചിത്രീകരിക്കുന്നുണ്ട്\കാണിച്ചു തരുന്നുണ്ട്.അടിയാളരെ മനുഷ്യരായി പോലും കാണാതിരുന്ന കാലഘട്ടത്തിൽ അവർ നേരിട്ട ചൂഷണങ്ങളുടെയും തുടർന്ന് വിപ്ലവത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി വർഗത്തിന്റെകഥയാണിത്.
.അടിമത്തത്തിൽ നിന്നും അവകാശ ബോധത്തിലേക്ക് വളരുന്ന കോരാനാണ് കേന്ദ്ര കഥാപാത്രം.
- കഥയിലെ സാമൂഹ്യാവസ്ഥകൾ -ജാതീയത ജന്മിത്തം,ചൂഷണം,അടിമത്തം,ദാരിദ്ര്യം,കരിഞ്ചന്ത വിൽപ്പന,ജന്മി-കുടിയൻ വ്യവസ്ഥ ജാതീയമായ വിവേചനം
കഥാപാത്ര നിരൂപണം
കോരൻ
• തകഴിയുടെ പ്ലാവിലക്കഞ്ഞിയിലെ കേന്ദ്ര കഥാപാത്രം
• മാതൃക കുടുംബനാഥൻ, സ്നേഹനിധിയായ ഭർത്താവ്
• കുട്ടനാട്ടിലെ കഠിനാധ്വാനിയായ അടിയാള കർഷകൻ
• ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കുന്നു.
• അവകാശ ബോധമുള്ള കർഷക തൊഴിലാളി, കഠിനമായി അധ്വാനിച്ചിട്ടും വേണ്ടത്ര പ്രതിഫലം കിട്ടാത്തതിൽ പ്രതിഷേധമുള്ള കഥാപാത്രം
• ജന്മിമാരുടെ ചൂഷണത്തോട്/അനീതികളോട് പ്രതികരിക്കാൻ മുന്നോട്ടുവന്ന അടിയാള വർഗ്ഗത്തിന്റെ കരുത്തുറ്റ പ്രതിനിധി
• തന്നോടപ്പം ഇറങ്ങി വന്ന ചിരുതക്കു വേണ്ടിയാണയാൾ ജീവിക്കുന്നത്
• പിണങ്ങി നിന്ന അച്ഛൻ അവശനായി തന്റെ കൂരയിലെത്തിയപ്പോൾ എല്ലാംമറന്ന് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അച്ഛന് തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് ശരിയായില്ല എന്ന് തിരിച്ചറിയുന്ന കോരന്റെ കുറ്റബോധം വൃദ്ധരോടുള്ള പരിഗണന എന്തായിരിക്കണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.
• ആത്മാർത,കുടുംബ സ്നേഹം,വർഗ്ഗബോധം എന്നിവയുടെ ആൾരൂപം.
• അനീതികളെ ചോദ്യം ചെയ്യാൻ തയ്യാറായ കോരൻ ആധുനിക സമൂഹത്തിന് മാതൃകയാണ്
ചിരുത
• മാതൃക കുടുംബിനി
• മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു (കാത്തിരിപ്പ്,ഭക്ഷണം,കോരന് വേണ്ടിയുള്ള കരുതൽ,അപ്പനെ ഊട്ടുന്നത്)
• സ്നേഹനിധിയായ ഭാര്യ
• നല്ല മരുമകൾ (തിരിച്ചു വന്ന അച്ഛനോടുള്ള പരിഗണന )
• ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കുന്നു. - ആധുനിക സമൂഹത്തിന് മാതൃക
• പ്രതിസന്ധികളിൽ ഭർത്താവിനെ മനസ്സിലാക്കു ന്നു (മുറം വിൽക്കുന്നത് )
ചിരുതയെ - "അടിച്ചമർത്തപെട്ടവരുടെ ഇന്ദുലേഖ" എന്നാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത്
വിഗ്രഹാർത്ഥം
മുഴക്കരി- മുഴക്ക് അരി
ചീത്തപ്പേര്- ചീത്തയായ പേര്
നെല്ലുവില - നെല്ലിന്റെ വില
പുരയിടം - പുരയുടെ ഇടം