⭕ കുട്ടനാടിന്റെ കഥാകാരൻ
⭕ കുട്ടനാടിന്റെ ഇതിഹാസകാരൻ
⭕ കേരള മോപ്പസാങ്ങ് എന്നെല്ലാം അറിയപ്പെട്ട എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള
സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് തകഴിയുടെ കഥകൾ
✨ കിട്ടുമ്മാവൻ എന്ന് നിഷ്കളങ്കനായ ഗ്രാമീണന്റെ ജീവിതം ചിത്രീകരിക്കുന്ന ചെറുകഥയാണിത്.
💯 അമിത ഭക്ഷണഭ്രമം കൊണ്ടുണ്ടായ വിനകളാണ് ഈ പാഠം രസകരമായി ആവിഷ്ക്കരിക്കുന്നത്
✨ ഭക്ഷണപ്രിയനായ, ഭക്ഷണത്തിനോടുള്ള ആർത്തി നിയന്ത്രിക്കാനാവാത്ത കിട്ടുമ്മാവന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പുരോഗമിക്കുന്നത്.
✨ 'ആർത്തി' മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന കഥ കൂടിയാണിത്.
(ഭക്ഷണപ്രിയനായ കിട്ടുമ്മാവന്റെ അമിതഭക്ഷണഭ്രമം മൂലമുണ്ടായ അബദ്ധങ്ങളാണ് ഈ പാഠഭാഗത്ത് അവതരിപ്പിക്കുന്നത്.)
✨ മലയാള മണ്ണിന്റെ തനിമ നിലനിർത്തുന്ന രചനാരീതി ( നടുതല, കാച്ചിൽ )
✨ പഴയകാല ഭാഷയും, നിറഞ്ഞ ആക്ഷേപഹാസ്യവും നാടകീയതയും നിറഞ്ഞ രചനാരീതിയും കഥയെ മനോഹരമാക്കുന്നു.
⭕ കുട്ടനാട്ടിലെ പ്രാദേശിക സംസാര രീതിയാണ് കിട്ടുമ്മാവൻ എന്ന കഥയിൽ കാണാനാവുന്നത്
💯 ഏതുതരം ഭക്ഷണശാലകൾ വന്നാലും അതിനു പിന്നാലെ ഓടുന്ന മലയാളികളുടെ പ്രതിനിധികൂടിയാണ് ഈ കഥാപാത്രം
💯 ഏതുകാര്യത്തിൽ ആണെങ്കിലും മനുഷ്യന്റെ അമിതമായ ആർത്തി ഉണ്ടാക്കുന്ന അപകടങ്ങളെ തുറന്നുകാട്ടുകയാണ് കഥ.
കഥാപാത്രനിരൂപണം 6 മാർക്ക്
ഭക്ഷണപ്രിയനായ കിട്ടുമ്മാവൻ
⭕ കേന്ദ്ര കഥാപാത്രം
👉 സാധാരണക്കാരനാണ്. അധ്വാനിയാണ്
👉 ചെയ്യുന്ന ജോലിയിൽ വൃത്തിയുള്ളവൻ
👉 കിട്ടുമ്മാവനു ഭക്ഷണം ഒരു ഹരമാണ്
👉നിഷ്കളങ്കനായ ഗ്രാമീണൻ
👉 അമിതമായാൽ അമൃതും വിഷമാണെന്ന് നമ്മെ ഓർമിപ്പിക്കുന്ന കഥാപാത്രം
👉 സ്വന്തം കുഞ്ഞിന്റെ വിശപ്പ് പോലും പരിഗണിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥൻ.
👉 ഒടുവിൽ തനിക്കു ജീവിതം മുന്നോട്ടു നീക്കാൻ ഉണ്ടായിരുന്ന സ്വത്ത് വകകൾ എല്ലാം തന്നെ കിട്ടുമ്മാവൻ വിശപ്പടക്കാൻ വിറ്റുതീർത്തു
എന്നാൽ
👉രസികൻ
👉 എത്ര കഴിച്ചാലും വയർ നിറയാത്ത അവസ്ഥ ( ആധുനിക മലയാളിയുടെ ഭക്ഷണഭ്രമത്തെ വിമർശിക്കുക കൂടിയാണ് കഥാകാരൻ )
സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് തകഴിയുടെ കൃതിയും കഥാപാത്രങ്ങളും. തനിക്കു ചുറ്റും കാണുന്നതാണ് തകഴിയുടെ കൃതികളിലൂടെ വായനക്കാർ ആസ്വദിച്ചത്.
💯 ഭക്ഷണം ജീവൻ നിലനിർത്താൻ വേണ്ടിയാണ്
💯 ഭക്ഷണം കഴിക്കാൻ വേണ്ടി അല്ല മനുഷ്യൻ ജീവിക്കുന്നത്
💯 അമിതമായ ഭ്രമം ജീവിതത്തിൽ ഒരിക്കലും നല്ലതല്ല
💯 ഒരാൾക്ക് വേണ്ടി മാത്രമല്ല വയലുകൾ വിളയുന്നത്, നമുക്ക് ചുറ്റുമുള്ളവരെക്കുറിച്ച് കൂടി നാം ചിന്തിക്കേണ്ടതുണ്ട്