ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

7. അല്പമല്ല ഭുജിക്കുന്നു

 💯 ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.

💯ചിരിയിലൂടെ ചിന്തിപ്പിച്ച അസാമാന്യ പ്രതിഭ

✨ പഞ്ചേന്ദ്രോപാഖ്യാനം  എന്ന കുഞ്ചൻ  നമ്പ്യാർ രചനയുടെ ഒരു ഭാഗമാണ് അല്പമല്ല ഭുജിക്കുന്നു എന്ന തുള്ളൽ കവിത  .

മലയാളികളുടെ ഭക്ഷണസംസ്കാരത്തിലൂടെയുള്ള സഞ്ചാരമാണ് അല്പമല്ല ഭുജിക്കുന്നു എന്ന തുള്ളൽ കൃതി 


✨ കേരളീയ തനിമ നിറഞ്ഞ ഉപമകൾ കൊണ്ട് സമ്പന്നമാണ് ഈ തുള്ളൽ കൃതി

ചെറിയ തുമ്പപ്പൂ പോലത്തെ ചോറിനോടൊപ്പം വെളുത്ത ഉപ്പും വിളമ്പുന്നു എന്ന ഉപമ ഏറെ ശ്രദ്ധേയമാണ്.

💯 നിറഞ്ഞ ഹാസ്യവും സാമൂഹ്യ വിമർശനവും നിറഞ്ഞ രചനാരീതി


ജാതിയത കൊണ്ട് സാധാരണക്കാരൻ പട്ടിണിയിലായിരുന്ന ഒരുകാലത്ത് അവരെ ഓർക്കാതെ വയറുമുട്ടെ തിന്ന് ജീവിച്ച ജന്മിമാറുടെ ആർഭാട ജീവിതത്തെ വിമർശിക്കുകയാണ് നമ്പ്യാർ 


നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. 

✨ സാധാരണക്കാർക്ക് രുചിക്കുന്ന കവിത

സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ


✨ നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരിക്കുന്നു.

✨ സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.


✨ രാജാവിന്റെ അപ്രീതി നേടിയാൽ തല പോകുന്ന കാലം. എന്നിട്ടും ആ തൂലിക (പേന) അനീതിക്കും അരുതായ്മകൾക്കുമെതിരെ നിരന്തരം ചലിച്ചു


✨ ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തെയും ഭരണവർഗത്തെയും കണക്കറ്റ് വിമർശിച്ച അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനു കവിതയും തുള്ളൽ കലയും മർഗമാക്കി.



ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results