"മതമെന്താകിലുമാവട്ടേ,
മനുജാത്മാവേ,കരഞ്ഞിരക്കുന്നേൻ
നിരുപാധികമാം സ്നേഹം
നിന്നിൽപ്പൊട്ടിക്കിളർന്നു പൊന്തട്ടെ!
അക്കിത്തം
ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മതൻ
നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും
-ഒ.എൻ.വി.കുറിപ്പ്
"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍"
-വള്ളത്തോള്‍
ബുദ്ധിമാന്മാരേ സ്വഭാഷത്തറവാട്ടില്‍ സ്വത്തു വളര്‍ത്തുവാന്‍ യത്നം ചെയ്‌വിന്‍"
-വള്ളത്തോള്‍
ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും/ഏതു യന്ത്രവത്കൃതയുഗത്തില്‍ പുലര്‍ന്നാലും/മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും/മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും.''
- വൈലോപ്പിള്ളി
ഒരു യഥാർഥസുഹൃത്തിനേക്കാളുമീ
യുലകിലില്ലെന്നിക്കൊന്നുമുപരിയായ്
-ചങ്ങമ്പുഴ(ബാഷ്പാഞ്ജലി)
"നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം".
-കുറ്റിപ്പുറത്ത് കേശവൻ നായർ
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
- വയലാർ രാമവർമ്മ
കുഴി വെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍
-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം"
-അക്കിത്തം
"ഓർമ്മയിൽ നോവുന്നതു മറക്കാൻകഴിഞ്ഞെങ്കിൽ
ഓർമ്മകൾ ഇനിമേൽ പിറക്കാതിരുന്നെങ്കിൽ "
- (പുരൂരവസ്)
"അടുത്തുനിൽപ്പോരനുജനേനോക്കാനാക്ഷികളി
- വൈലോപ്പിള്ളി
ഒരു യഥാർഥസുഹൃത്തിനേക്കാളുമീ
യുലകിലില്ലെന്നിക്കൊന്നുമുപരിയായ്
-ചങ്ങമ്പുഴ(ബാഷ്പാഞ്ജലി)
ഒരു യഥാർഥസുഹൃത്തിനേക്കാളുമീ
"നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം".
-കുറ്റിപ്പുറത്ത് കേശവൻ നായർ
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
- വയലാർ രാമവർമ്മ
കുഴി വെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍
-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം"
-അക്കിത്തം
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം"
-അക്കിത്തം
"ഓർമ്മയിൽ നോവുന്നതു മറക്കാൻകഴിഞ്ഞെങ്കിൽ
ഓർമ്മകൾ ഇനിമേൽ പിറക്കാതിരുന്നെങ്കിൽ "
- (പുരൂരവസ്)
ല്ലാത്തൊർക്കരുപനീശ്വരനദൃശ്യനായാൽഅതി
ലെന്താശ്ചര്യം !.
-ഉള്ളൂർ (പ്രേമസംഗീതം)
".കഞ്ഞിവെള്ളം നുണയ്ക്കാതെ
പൈതങ്ങൾ പിടയുമ്പോഴും
പെരുത്ത വേതനം തിന്നു
വീർക്കുമീ ഞാൻ മരിക്കണം".
-പി
"മുതുകിൽ നിൻ ചാട്ടയുലച്ചുകൊള്ളുക
വലയത്തിൽചാടാനുണർന്നിരിപ്പു ഞാൻ."
-വിജയലക്ഷ്മി(മൃഗശിക്ഷകൻ)
"തൂവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിന്റെ
കടലേ, കവിതക്കു ഞങ്ങൾക്കു മഷിപ്പാത്രം."
- വൈലോപ്പിള്ളി
"ജന്മത്താലല്ല ചാണ്ഡാളൻ
ജന്മത്താലല്ല ബ്രാഹ്മണൻ
കർമ്മത്താൽതന്നെ ചാണ്ഡാളൻ
കർമ്മത്താൽതന്നെ ബ്രാഹ്മണൻ"
-സഹോദരൻ അയ്യപ്പൻ
"കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതാണെൻ പരാജയം"
-കുഞ്ഞുണ്ണി
"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം"
(രമണൻ)
"വിതമെന്തിനു മർത്യനു
വിദ്യ കൈവശമാകുകിൽ
വെണ്ണയുണ്ടെങ്കിൽ നറുനെയ്യ്
വേറിട്ട് കരുതേണമോ."
-ഉള്ളൂർ (ദീപാവലി)
"ക്ഷീണയായ് മലിനയായെങ്കിലും പെരിയാറിൻ
കാരുണ്യം തളർന്നൊരെൻ പ്രാണനിൽകിനിയുന്നു."
-എൻ.വി കൃഷ്ണവാര്യർ
'പിഴയാകിലും പിഴക്കേടാകിലും
തിരുവുള്ളമരുൾക ഭഗവാനെ"
-പൂന്താനം
'പിന്നോട്ടു മാത്രം മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ'
-കുഞ്ഞുണ്ണി
പടവാളിനെക്കാളും വീണക്കെ വൈകാരിക-
പരിവർത്തങ്ങളെ മനസ്സിൽ തീർക്കാനാവൂ,
- (എന്റെ ദന്തഗോപുരയിലോക്ക്ഷണക്കത്ത്)
"ഉയരും ഞാൻ നാടാകെയേ ഞാനൊരു പുത്ത-
നുയിർണാടിനെകികൊണ്ട്‌വീണ്ടും" .
-പി.ഭാസ്കരൻ
"നല്ല വാക്കുകൾ കൊഞ്ഞയായ് കൂമ്പിയും
തല്ലു വാങ്ങിതലോടലായ് തീർന്നതും
നെയ്‌വിളക്കിന് തിരികൾ തെളിഞ്ഞതും."
-കടമ്മനിട്ട (നല്ല വാക്കോതുവാൻത്രാണിയുണ്ടാവണം)
"ഇവിടെകാറ്റിനു വെറിപിടിക്കുന്നു
ഇവിടെമാമ്പൂക്കൾക്കരിഞ്ഞു പാറുന്നു
ഇവിടെസന്ധ്യകൾ കനൽ വിരിക്കുന്നു
ഇവിടെരാവുകൾ പഴുത്തുപൊള്ളുന്നു."
-ലക്ഷ്മീദേവി (ശ്‌മശാനം)
"എന്തു നിൻ മിഴിയിണ തുളുമ്പിയെന്നോ സഖി
ചന്തം നിറക്കുമീ ശിഷ്ട ദിനങ്ങളിൽ."
- എൻ എൻ കക്കാട്
"കഷ്ടപ്പാടിനെബ്ഭവാൻ താരാട്ടിയുറക്കുന്നു
കഷ്ടമീകൃഷിക്കാരനുണർന്നിട്ടും
കവിയും കൃഷിക്കാരനും "
- ഒളപ്പമണ്ണ
"എന്റെ ജീവിതമാണ്
ഈ പുസ്തകത്തിന്റെ ശീർഷകം
ഇതിൽ എന്റേത് രക്തവും കണ്ണീരുമുണ്ട്
ഒരു ഘടികാരമാകണമെന്നു തന്നെയായിരുന്നു
എന്റെ ആഗ്രഹം
സൂചി തെറ്റി ഓടുന്നതിൽ എനിക്ക് പങ്കില്ല."
- എ. അയ്യപ്പൻ
"ചിരകാലമങ്ങനെ ചിതൽ തിന്നു പോയിട്ടും
ചിലതുണ്ട് ചിതയിൽ വെക്കുവാൻ "
-അയ്യപ്പപ്പണിക്കർ
"ദുഃഖത്തിന്റെ ചക്രവർത്തിയായി ഞാൻ ജീവിതം വീണ്ടെടുക്കുന്നു
ഹ! അവിശ്വസിക്കപെട്ട സ്നേഹം പൊലീ അതെത്ര അനാഥം"
- ബാലചന്ദ്രൻ ചുള്ളിക്കാട് (പോസ്റ്റുമോര്ട്ടം)
"അറിയുന്നു ഗോപികേ നിന്നെയ ഞാൻഎന്റെയി
വരളുന്ന ചുണ്ടിലെ നനവാർന്നൊരോർമ്മ തൻ
മധുവായ് മധുരമായ് നിന്നെയ അറിയുന്നു".
-അയ്യപ്പ പണിക്കർ
"ജീവിതം എനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാവെളിച്ചത്തിൽ വെണ്മ ഞാൻഉളവാക്കി".
-ജി
"ആരുടെ കാലിൽ തറക്കുന്ന മുള്ളുമെ-
ന്നന്തരാത്മാവിൽ കൂത്തിനോവിക്കും".
-ബാലാമണിയമ്മ
"കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും പിന്നെ ആരെന്തുമെന്തെന്നും ആർക്കറിയാം.".
-എൻ എൻ കക്കാട്
"ഇതെന്റെ രക്തമായതിന്റെ മാംസമാണെടുത്തുകൊൾക.".
-ബാലചന്ദ്രൻ ചുള്ളിക്കാട്
"വിശ്വാസമല്ലോ വിലക്ക് മനുഷ്യനു
വിശ്വാസം ജീവസാർവ്വസ്വമല്ലോ
ഒക്കെയും പോമത്തുപോയാൽ കെടുമാരും
ചുക്കാൻ പോയൊരു കപ്പൽ പോലെ."
- കുമാരനാശാൻ (ദുരവസ്ഥ)
"അപരന്റെ ദാഹത്തിന്റെ ദാഹത്തിനേക്കാളും
അധികമാം കരുതലും കരുണയും കൂടി പാർക്കുമൊരു വീട്".
- ഓ എൻ വി (വീടുകൾ)
"വിലക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം
വേണമാ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേല്അമൃതമയം".
-പ്രേമാമൃതം
"തന്നയൽപക്കത്തൊരരവയർ നിറയെപെണ്ണിനു
പെരുവയർ നല്കും മർത്യനു സ്തുതി പാടുക നാം"
-അയ്യപ്പപ്പണിക്കർ
"ദാഹമാണു ഞാൻ നഷ്ടവസന്തങ്ങൾ തൻ
ദാഹമാണു ഞാൻ എനിക്കിത്തിരി വെള്ളം തരൂ".
-ഓ.എൻ.വി
"അഖിലാണ്ഡമണ്ഡപം അണിയിച്ചൊരുക്കി അതിനുള്ളിലാനന്ദദീപം കൊളുത്തി."
-പന്തളം കെ.പി രാമൻ പിള്ള
"നിരുപാധികമാം സ്നേഹം
ബലമായി വരും ക്രമാൽ
ഇതാണയാകിതെസത്യം
അത് ശീലിക്കിൽ ധർമ്മവും"
-അക്കിത്തം (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)
"എല്ലാം മറന്നൊന്നുറങ്ങിയ യാമ-
ങ്ങളെന്നെന്നേക്കുമായാസ്തമിച്ചു പോയ്
നമ്മളിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ
കണ്ണുചിമ്മാതെ കാവൽ നിന്നീടണം".
-ഓ.എൻ.വി (ശാർങ്ഗപക്ഷികൾ )
"പേടിസ്വപ്നം പോയ് മൂഢസ്വർഗം പോയ്
മൂടുമിരുളും പോയ് നാടിതുണർന്നല്ലോ".
-വൈലോപ്പിള്ളി (വിത്തും കൈക്കോട്ടും)
"താവിതുളുമ്പുന്നു തിങ്ങിത്തുടിക്കുന്നു
ജീവിതസ്വപ്നമെൻ സപ്തസ്വരങ്ങളിൽ".
-ജി കുമാരപിള്ള
"സഹരിക്കാത്ത ലോകമേ,യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ".
- ഇടപ്പള്ളി രാഘവൻപിള്ള(മണിനാദം)
"ഏതണുജീവിതൻനോവുമെൻവായ്‌വിന്റെ
യാതനയാനത്തുതീർക്കലാൻ സുഖം".
-ബാലാമണിയമ്മ (യയാതി)
"ജാതിയില്ലേകവർണ്ണമൊഴുകും രുധീരത്തിൽ
ജാതിയില്ലല്ലോ പുളിപോലുന്ന കണ്ണീരിലും".
-പള്ളത്തു രാമൻ
അവനവനെ അറിയുക :എന്നെ കണ്ടാൽ നിന്നെ കണ്ടു
നിന്നെ കണ്ടാൽ എല്ലാം കണ്ടു.
-കുഞ്ഞുണ്ണി മാഷ്
വിസ്മയം പോലെ ലഭിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം " '
-കടമ്മനിട്ട(ശാന്ത)
"മരുഭൂമിയല്ല നാം, നമ്മുടെ മക്കളാൽ
അതിമാനവർക്കപ്പുറം വളരേണ്ടവർ
ജലമില്ലയെങ്കിൽ ജനമന്ധരാം
ജലമപമാനിതമാകിൽ നരകമാം."
-ഡി. വിനയചന്ദ്രൻ
'ഹാ, വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍കൊടിപ്പടം താഴ്ത്താന്‍
'ആകുമോ ഭവാന്മാര്‍ക്ക് നികത്താന്‍ ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ സ്നേഹസുന്ദരപാതയിലൂടെ...? വേഗമാകട്ടെ.... വേഗമാകട്ടെ!'
- വൈലോപ്പിള്ളി(കുടിയൊഴിക്കല്‍)
'ചോര തുടിക്കും ചെറുകയ്യുകളേ പേറുകവന്നീ പന്തങ്ങള്‍'
-വൈലോപ്പിള്ളി(പന്തങ്ങള്‍)
എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം
-വൈലോപ്പിള്ളി
'നീ കുതുകമോടാലപിച്ചാലു- മേക ജീവിതാനശ്വരഗാനം' -വൈലോപ്പിള്ളി(കന്നിക്കൊയ്ത്ത്).
എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈയുകള്‍ നൊന്തിടുകയാ-
ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
-എന്‍.വി.കൃഷ്ണവാരിയര്‍
വെറുതേ മധുരിക്കും രാസമാധുര്യത്തിനായ്പകരം കൊടുത്തതീ ദിവ്യമാം രസവിദ്യ
-പി.പി. രാമചന്ദ്രൻ
ഞാറാണെങ്കിൽ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോൾ
പെറ്റുവളർന്ന പെണ്ണിന് കുടിവിട്ടു പെണ്ണിനു
മറ്റൊരിടത് കുടിവെയ്പ്പ്
-കോതമ്പുമണികൾ -onv
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം
സത്യം പറയുവാൻ
ശക്തിയുണ്ടാവണം
നല്ലവാക്കുകൾ കൊഞ്ഞയയ് കൂമ്പിയും
തല്ലുവാങ്ങി തലോടലായിത്തീർന്നതും
'''അമ്മ അമ്മിഞ്ഞ അച്ഛനെനിങ്ങനെ
നെയ്‌വിളക്കിന് തിരികൾ തെളിഞ്ഞതും
-കടമ്മനിട്ട ( മഴ പെയ്യുന്നു )
നല്ല കാലങ്ങൾ നല്ല വാക്കുകളാകുന്നു
കള്ളവാക്കുകൾ കഷ്ടകാലങ്ങളും
-കടമ്മനിട്ട - (മഴ പെയ്യുന്നു)
വിസ്മയം പോലെ ലഭിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം " '
"മരുഭൂമിയല്ല നാം, നമ്മുടെ മക്കളാൽ
'ഹാ, വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍കൊടിപ്പടം താഴ്ത്താന്‍
'ചോര തുടിക്കും ചെറുകയ്യുകളേ പേറുകവന്നീ പന്തങ്ങള്‍'
-വൈലോപ്പിള്ളി(പന്തങ്ങള്‍)
എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
-പി.പി. രാമചന്ദ്രൻ
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ
|
—ചങ്ങമ്പുഴ (വാഴക്കുല)
|
തനത്താനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞോളും
-കുഞ്ചൻ നമ്പ്യാർ
''എമ്പ്രാനല്പം കട്ടുഭുജിച്ചാ-ലമ്പലവാസികളൊക്കെ കക്കും.''
- കുഞ്ചന്‍നമ്പ്യാര്‍
- കുഞ്ചന്‍നമ്പ്യാര്‍
വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം
അതിരുണ്ടഴൽചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം!
(പൊട്ടി പുറത്ത് ശീവോതി അകത്ത്)
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഓര്‍മയില്‍ സൂക്ഷിക്കാന്‍
അധികാരം കൊയ്യണമാദ്യം നാം
അതിനു മേലാകട്ടെ പൊന്നാര്യന്‍
(പുത്തന്‍ കലവും അരിവാളും)
-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഇത്തറവാടിത്തഘോഷണത്തെപോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍
-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണി-
ലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോള്‍
-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഭാരതക്ഷമേ! നിന്റെ പെണ്‍മക്കളടുക്കള-
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍
നരന്നു ഗര്‍ഭാദാന പാത്രങ്ങള്‍, ആജന്മാന്തം പരതന്ത്രകള്‍ പശുപ്രായകളബലകള്‍ -ഉള്ളൂർ (ചിത്രശാല)
എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം
-വൈലോപ്പിള്ളി
പുഞ്ചിരി ഹാ! കുലീനമാം കള്ളം
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം
-വൈലോപ്പിള്ളി
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍
-വൈലോപ്പിള്ളി(പന്തങ്ങള്‍)
മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വെച്ചു.
-വയലാര്‍
നാമെന്തുചെയ്യുവതു, ദൈവവിധിയ്ക്കെവർക്കു
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ
- ഉള്ളൂർ (കിരണാവലി)
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ
- ഉള്ളൂർ (കിരണാവലി)
ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും
-കുഞ്ഞുണ്ണി
തൊട്ടു കൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദ്രിഷ്ടിയില്‍ പെട്ടാലും ദോഷമുള്ലോര്‍
-കുമാരനാശാന്‍
അനന്തമജ്ഞാതമവർണ്ണനീയ-
മീലോകഗോളം തിരിയുന്നമാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമർത്യൻ കഥയെന്തുകണ്ടു.
-നാലപ്പാട്ട് നാരായണമേനോൻ
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാട്ടെ പൊന്നാര്യൻ
-ഇടശ്ശേരി ഗോവിന്ദൻനായർ
അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ
-ഉള്ളൂർ എസ്.പരമേശ്വരയ്യർ
അവനി വാഴ്വു കിനാവു, കഷ്ടം
-കുമാരനാശാൻ
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരനു സുഖത്തിനായ് വരേണം
-ശ്രീനാരയണഗുരു
ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെൻ
ആത്മാവിനെ കുത്തിനോവിക്കും
-എൻ.ബാലാമണിയമ്മ
ആഢ്യൻ മുതൽക്കന്ത്യജനോളമാർക്കും
പെറ്റമ്മഭൂമി പിതാവു ദൈവം
-ഉള്ളൂർ എസ്.പരമേശ്വരയ്യർ
ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലം,വീണു കുത്തുമാറായതുകണ്ടാലും
-രാമപുരത്തുവാര്യർ
ഉറക്കെക്കരയാൻ ധൈര്യമില്ലാത്തതു മൂലം
ഉറക്കെ കൂടെക്കൂടെ പൊള്ളയായ്ചിരിപ്പൂ ഞാൻ
-എൻ.വി.കൃഷ്ണവാര്യർ
ഇവിടെ പിറക്കുന്ന കാട്ടുപുല്ലിനുമുണ്ടു ഭുവനംമയക്കുന്ന
ചന്തവും സുഗന്ധവും ഇവിടെ കിടക്കുന്ന കാട്ടുകല്ലിനുമുണ്ട്
വിവിധ സനാതന ചൈതന്യപ്രതീകങ്ങൾ
-പാലാ നാരായണൻ നായർ
ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ
-ഇടശ്ശേരി ഗോവിന്ദൻനായർ
ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം
*-ഉള്ളൂർ എസ് . പരമേശ്വരയ്യർ*
എങ്ങുമനുഷ്യനുചങ്ങല കൈകളി-
ലങ്ങെൻ കൈകൾ നൊന്തീടുകയാ-
ന്നെങ്ങോ മർദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
*-എൻ . വി. കൃഷണ വാര്യർ*
ഒരച്ഛനമ്മറ്റു പിറന്ന മക്കൾ
ഓർത്താലൊരൊറ്റ് തറവാട്ടുകാർ നാം
*-ഉള്ളൂർ എസ് . പരമേശ്വരയ്യർ*
കപടലോകത്തിലാത്മാർഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം
*-ചങ്ങമ്പുഴ കൃഷണപിള്ള*
ഇന്നലെയോളമെന്തെന്നറിഞ്ഞീലഇനി നാളെയുമെന്തെന്നറിഞ്ഞീലഇന്നിക്കണ്ടതടിക്കുവിനാശവു-മിന്നനേരമെന്നേതുമറിഞ്ഞീല.''പൂന്താനo
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്ത രേ കയ്പു ശമിപ്പതുണ്ടോ
-കുഞ്ചൻ നമ്പ്യാർ
കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു
കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം
*-വള്ളത്തോൾ നാരായണ മേനോൻ*
ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം
നിസ്തുല കോമള വേണുഗാനം
*-വള്ളത്തോൾ നാരായണ മേനോൻ*
ക്ഷീരമുള്ളാരകടിൻ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൗതുകം
*-കുഞ്ചൻ നമ്പ്യാർ*
ചെറുപ്പകാലങ്ങളിലുള്ള ശീലം
മറ്റുക്കുമോ മാനുഷനുള്ളകാലം
*-കുഞ്ചൻ നമ്പ്യാർ*
ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്താൽ വെണ്മെ ഞാനുളവാക്കി
*-ജി . ശങ്കരക്കുറുപ്പ്*
ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായ്വരുനിൻജന്മമോമിലേ
*-ബാലാമണിയമ്മ*
കാക്കേ കാക്കേ കൂടെവിടെ
*-ഉള്ളൂർ എസ് . പരമേശ്വരയ്യർ*
ജയജയ കോമള കേരള ധരണി
*-ബോധേശ്വരൻ*
നമുക്കു നാമേ പണിവതുനാകം
നരകവുമതുപോലെ
*-ഉള്ളൂർ എസ് . പരമേശ്വരയ്യർ*
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളി നിങ്ങളെത്താൻ
*-കുമാരനാശാൻ*
വരിക വരിക, സഹജരേ
സഹന സമര സമയമായ്
*-അംശി നാരായണപിള്ള*
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താൻ അനുഭവിച്ചീടുകെന്നേ വരൂ
*-എഴുത്തച്ഛൻ*
പുന്തിങ്കളിൽ പങ്കമണച്ചധാതാ-
വപൂർണതയ്ക്കേ വിരചിച്ചു വിശ്വം
*-നാലപ്പാട്ട് നാരായണ മേനോൻ*
പൗരാണികത്വമെൻ പൈതൃക സ്വത്തല്ലോ
പാരായണം ചെയ്യാം. ഞാനതലപം
*-ഉള്ളൂർ എസ് . പരമേശ്വരയ്യർ*
ഭാരതമെന്നപേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോരനമുക്കു ഞരമ്പുകളിൽ
*-വള്ളത്തോൾ നാരായണ മേനോൻ*
ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ
*-വള്ളത്തോൾ നാരായണ മേനോൻ*
മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻഭാഷതാൻ
*-വള്ളത്തോൾ നാരായണ മേനോൻ*
മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ
മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും
*-വയലാർ രാമവർമ*
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
*-അക്കിത്തം അച്യുതൻ നമ്പൂതിരി*
വീര്യം തുള്ളിത്തുളുമ്പും വളത്രെ
വീണയല്ലിന്നെൻ തൂലിക
*-പി. ഭാസ്കരൻ*
വാളല്ലെൻ സമരായുധം, ഝണഝണ
ധ്വാനം മുഴക്കീടുവാ
നാള,ല്ലെൻ കരവാളുവിറ്റൊരു മണിപൊൻ
വീണവാങ്ങിച്ചു ഞാൻ
*- വയലാർ രാമവർമ്മ*
വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം,
പത്തനം; ജനപഥമൊക്കെയും കൊന്നും തിന്നും
വാഴുക, പുലികളായ്, സിംഹങ്ങളായും മർത്യ-
രാവുക മാത്രം വയ്യ; ജന്തുത ജയിക്കുന്നു.
*- ഒ.എൻ.വി.കുറിപ്പ്*
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടുനടക്കിന്നിതു ചിലർ.
*- പൂന്താനം*
സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
- കുമാരനാശാൻ
സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
- കുമാരനാശാൻ
ഹാ! ഇവിടമാണാത്മ വിദ്യാലയം
- കുമാരനാശാൻ
ഹാ! വിജിഗീഷുമൃത്യുവിന്നാമോ
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ
- വൈലോപ്പിള്ളി ശ്രീധരമേനോൻ
പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ
ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി
ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍
ചൂടുമാത്രം മതി
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!
ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി
ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍
ചൂടുമാത്രം മതി
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!
“അതിപുരാതന പ്രണയങ്ങള്‍ വന്നു
ചിരിച്ചു കൈ കോര്‍ത്തു നടന്ന തീരങ്ങള്‍
കരകള്‍ ദ്വീപുകള്‍ കടലെടുത്തൊരു
തടങ്ങള്‍, ബോധത്തിലുയിര്‍ത്തുപൊന്തുമ്പോള്‍
നിഴലുടുപ്പുകളെടുക്കുവാന്‍ വന്ന
വിളര്‍ത്ത വെയിലിന്റെ കരം വിറയ്ക്കുന്നു.
നമുക്ക് കിട്ടിയ സമയമൊക്കെയും
കഴിഞ്ഞതായ് തിരിച്ചറിഞ്ഞിരിക്കുന്നു.”- റഫീക്ക് അഹമ്മദ്
“അതിപുരാതന പ്രണയങ്ങള്‍ വന്നു
ചിരിച്ചു കൈ കോര്‍ത്തു നടന്ന തീരങ്ങള്‍
കരകള്‍ ദ്വീപുകള്‍ കടലെടുത്തൊരു
തടങ്ങള്‍, ബോധത്തിലുയിര്‍ത്തുപൊന്തുമ്പോള്‍
നിഴലുടുപ്പുകളെടുക്കുവാന്‍ വന്ന
വിളര്‍ത്ത വെയിലിന്റെ കരം വിറയ്ക്കുന്നു.
നമുക്ക് കിട്ടിയ സമയമൊക്കെയും
കഴിഞ്ഞതായ് തിരിച്ചറിഞ്ഞിരിക്കുന്നു.”- റഫീക്ക് അഹമ്മദ്
”എവിടെ മനുഷ്യനുണ്ടവിടെയെല്ലാമുയിര്‍-
ത്തെഴുന്നേല്‍ക്കുമെന്റെയീഗാനം”
എന്നെഴുതിയ കവിയാണ് ഒഎന്‍വി കുറുപ്പ്.
‘ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിന് കൈവന്ന ഒരുതുള്ളിവെളിച്ചമാണ് എനിക്ക് കവിത’ ഒരു വരിയുടെ ലാളിത്യത്തില്‍ തന്നിലെ കവിയെ അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെയായിരുന്നു.
Onv
കുഞ്ഞുണ്ണി മാഷ്
- പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
- "ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
- എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
- സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
മാറിനില്ക്കൂ നിനക്കെന്തു യോഗ്യത
വേദസാഗരതീരത്തണയുവാൻ
വേദവേദാന്ത കാലം മുതല്ക്കുള്ള ജാതി-
ഭേദത്തെയോർക്കാത്തതെന്തു നീ?
നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
അടുത്തുനില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
-(പ്രേമസംഗീതം)
'അവനവനെന്നറിയുന്നതൊക്കെ യോര്‍ത്താ-ലവനിയിലാദിമമാമൊരാത്മരൂപംഅവനവനാത്മസുഖത്തിനാചരിക്കു-ന്നവയപരനുസുഖത്തിനായ് വരേണം
ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ
പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക് ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക് പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.