മലയാളിയുടെ ഭക്ഷണശീലങ്ങളെ വിമർശിക്കുന്ന ഉപന്യാസമാണ്/ ലേഖനമാണ് ഭക്ഷണവും ആരോഗ്യവും.
✨ മനുഷ്യ ജീവിതത്തിന്റെ ഇന്ധനമാണ് ഭക്ഷണം
✨ ജങ്ക് ഫുഡുകളിലൂടെ , ഫാസ്റ്റ് ഫുഡ് സംസ്കാരം തകർത്തത് തലമുറകളായി നാം കൈമാറിവന്ന നമ്മുടെ ഭക്ഷണശീലങ്ങൾ കൂടിയാണ്.
✨ ആഗോളവൽക്കരണത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ വിപണിയായി ഭക്ഷണ വിപണിമാറി
✨ അന്താരാഷ്ട്ര ഭക്ഷ്യശൃംഖലകളുടെ ഔട്ട്ലെറ്റുകൾ മെട്രോ നഗരങ്ങളിൽ തുടങ്ങി ഇപ്പോൾ ചെറുപട്ടണങ്ങളിൽവരെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ( കെ എഫ് സി, ചിക്കിംഗ് etc )
✨ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായി കേരളം
✨ മനുഷ്യന് തന്റെ ശരീരത്തോട് ചില കടമകൾ ഉണ്ട്
✨ആഹാരശീലങ്ങളിലെ ശ്രദ്ധയില്ലായ്മയാണ് മലയാളീ സമൂഹം ഇന്ന് നേരിടുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാനകാരണം
✨ ഇലക്കറികളും ചേനയും ചേമ്പുമെല്ലാം അടങ്ങിയ പോഷകസമ്പന്നമായ നമ്മുടെ നാടൻ പാരമ്പര്യത്തെ അവഗണിച്ചുകൊണ്ട് പോഷകത്തിനു വേണ്ടി പ്രോട്ടീൻ പൗഡറുകൾക്ക് പിന്നാലെ ഓടുകയാണ് ആധുനിക മലയാളി യുവാക്കൾ
(6 മാർക്ക് essay / 4 മാർക്ക് ചോദ്യങ്ങൾ പ്രതീക്ഷിക്കാം )
ആര്‍ത്തിക്ക് മുന്നിൽ തോല്‍ക്കുന്ന ഭക്ഷണം (തലക്കെട്ട് )
✨ കേരളത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ്ഫുഡ് സംസ്കാരം, ആരോഗ്യകരമെന്ന് കരുതിപ്പോരുന്ന നമ്മുടെ തനത് നാടൻ ഭക്ഷണക്രമത്തെപ്പോലും അട്ടിമറിക്കാൻ പര്യാപ്തമായ തലത്തിലേക്ക് വളർന്നുകഴിഞ്ഞിരിക്കുന്നു
✨ സമീകൃത ആഹാരമാണ് ഒരു മനുഷ്യൻ കഴിക്കേണ്ടത്
✨ ഓൺലൈൻ വിതരണശൃംഖലയുടെ ആവിർഭാവത്തോടെ ഭക്ഷണക്കച്ചവടത്തിന് അനന്തസാധ്യതകളാണ് വന്നുചേർന്നിരിക്കുന്നത്.
✨ ഹണിയും പെരി പെരിയും തുടങ്ങി പരീക്ഷണങ്ങളുടെ പിന്നാലെ ഓടുന്ന മലയാളി തിരിച്ചറിയാതെ പോകുന്നത് ക്യാൻസറിന്റെയും വൃക്ക രോഗങ്ങളുടെയും ദോഷവശങ്ങൾ കൂടിയാണ്...
ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും കൃത്രിമമായി പഴുപ്പിച്ചുമൊക്കെയാണ് പല ഭക്ഷ്യവസ്തുക്കളും നമ്മുടെ തീന്മേശയിലേക്കെത്തുന്നത്
✨ ആധുനികതയുടെ പിന്നാലെ പായുന്ന മലയാളി അവന്റെ സാംസ്കാരിക മൂല്യങ്ങളെ എല്ലാം കാറ്റിൽ പറത്തുകയാണ്...
✨ കാച്ചിലും, ചേമ്പും ചേനയുമായി പൂർവ്വകാലത്ത് ഒരുമയുടെ ആർദ്രഭാവങ്ങൾ തീർത്ത മലയാളി മനസ്സുകൾ ഇന്ന് അന്യ ഭക്ഷണ സംസ്കാരത്തിന് പിന്നാലെ ഓടാനുള്ള തിരക്കിലാണ്..
✨ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്റ്റാറ്റസ് ലോകം തീർക്കുന്ന പൊതുബോധം നിർമ്മിതിക്കായെങ്കിലും ഉത്തരാധുനിക ഭക്ഷണ ബോധ്യങ്ങൾക്ക് പിന്നാലെ ഓടുകയാണ് ആധുനിക മലയാളി.