ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

പാവങ്ങൾ

ലോകസാഹിത്യത്തിലെ  ക്ലാസിക് രചനകളിലൊന്നാണ് വിക്ടോര്‍ യൂഗോയുടെ പാവങ്ങൾ (ലെ മിസെറാബ്ലേ)നാലപ്പാട്ട് നാരായണമേനോൻ 1925ലാണ് ഈ കൃതി  മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

ഫ്രാൻസിലെ സാമൂഹിക യാഥാർഥ്യങ്ങളെ ആസ്പദമാക്കി രചിച്ച നോവലാണ്
'പാവങ്ങൾ.' മനുഷ്യജീവിതത്തിന്റെ മഹാസങ്കടങ്ങളെ അടയാളെടുത്തിയ
'പാവങ്ങൾ' എല്ലാ കാലത്തും പാവങ്ങളായി ജീവിച്ചു മരിച്ചു പോകുന്ന എല്ലാവരുടെയും  കഥയാണ് .മാനവികതയും  കാരുണ്യവുമാണ് ഈ രചനയുടെ അടിത്തറ/അന്തർധാര.

  ലോകത്തെ തന്നെ അഭിസംബോധന ചെയ്യുന്ന കഥയാണിത്. ലോകത്ത് എവിടെയെല്ലാം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുവോ , പട്ടിണി പാവങ്ങൾ നിലനിൽക്കുന്നുവോ അത്രയും   കാലത്തോളം പാവങ്ങള്‍ എന്ന നോവലിന്റെ പ്രസക്തി  ഇല്ലാതാകുന്നില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി കള്ളനും തടവുപുള്ളിയുമായി തീരേണ്ടി വന്ന ഴാങ് വാൽ ഴാങ് (ജീൻ വാൽ ജീൻ) എന്ന നിഷ്കളങ്കനായ മനുഷ്യന്റെ ജീവിത സംഘർഷങ്ങളാണ് ഈ നോവലിന്റെ പ്രമേയം. വിധിവൈപരീത്യം മനുഷ്യജീവിതത്തിൽ വരുത്തുന്ന സങ്കടകരമായ അവസ്ഥകളെ നോവൽ  ആവിഷ്കരിക്കുന്നു. അപ്രായോഗികമായ നിയമങ്ങളും തടവറകളും മനുഷ്യനെ നന്നാക്കുന്നതിന് പകരം കൂടുതൽ ദുഷിപ്പിക്കുകയാണ്. മനുഷ്യനെ ശിക്ഷിക്കുന്നതിനു പകരം കുറ്റത്തിന്റെ  കാരണമായ സാഹചര്യങ്ങളെയാണ്  ചികിൽസിക്കേണ്ടതെന്ന  സന്ദേശം പാഠം  മുന്നോട്ടുവെക്കുന്നുണ്ട്.
സമൂഹത്തിന്റെ മുൻവിധിയോടു കൂടിയ  മനോഭാവങ്ങളെ വിചാരണ ചെയ്യുന്ന നോവലാണിത് ,  സൂക്ഷമമായ ആഖ്യാനശൈലിയും  കഥയെ സവിശേഷമാക്കുന്നു .

     ജീവിതസാഹചര്യങ്ങളും  സാമൂഹികാവസ്ഥകളു മാണ്  മനുഷ്യനെ തെറ്റിലേക്കു നയിക്കുന്നത്. നേരിന്റെ വഴിയിലൂടെ സഞ്ചരിച്ചിട്ടും സമൂഹം മുദ്ധാരണകളെ , <ജീവിതകാഠിന്യങ്ങളെ മറികടക്കാൻ കഴിയാതെ വരുമ്പോൾ>, പലരും വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു.സമൂഹവും അധികാരവും  മനുഷ്യനെ എപ്രകാരമാണ് വേട്ടയാടുന്നതെന്നും  നീതി ബോധമില്ലാത്ത നിയമ വ്യവസ്ഥയും സമൂഹത്തിന്റെ മനസാക്ഷിയില്ലായ്മയും  ഒരു  മനുഷ്യയുസിനെ   ദുരന്തപൂർണ്ണമാകുന്നതും നോവൽ  ചിത്രീകരിക്കുന്നു.

കാരുണ്യവും സാന്ത്വനവും ഏതൊരു കുറ്റവാളിയെയും  മാനസാന്തരത്തിലേക്കു നയിക്കും.കാരുണ്യത്തിന്റെ ആൾരൂപമായ മെത്രാന്റെ സാഹോദര്യവും ഴാങ് വാൽ ഴാങ് എന്ന കുറ്റവാളിയോട് കാണിക്കുന്ന കരുണയും
അതയാളിലുണ്ടാകുന്ന മാറ്റം   മനുഷ്യത്വം ഏറ്റവും  എന്താണെന്ന് അനശ്വരമായി ലോകത്തെ പഠിപ്പിക്കുന്നു.തന്റെ സ്നേഹാർദ്രമായ പ്രതികരണം ഴാങ് വാൽ ഴാങിൽ നന്മയിലേക്ക്  തിരികെ നടക്കാനുള്ള  ചിന്തയുണ്ടാക്കുമെന്നും മെത്രാൻ കരുതുന്നു. സ്നേഹത്തോളം മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊന്നില്ല !  തന്നിൽനിന്ന് നന്മ  പ്രതീക്ഷിക്കുന്ന ഒരു മനുഷ്യണെങ്കിലും  ലോകത്തുണ്ടെങ്കിൽ  ഒരാൾ തെറ്റിലേക്ക് തിരികെ നടക്കുകയില്ല.ഴാങ് വാൽ ഴാങിന് മെത്രാൻ നൽകിയത് സത്യസന്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മെഴുകുതിരിക്കാലുകളാണ്. 

സമൂഹത്തിൽ നിന്ന് അവഗണയും പീഡകളും    മാത്രം ഏറ്റുവാങ്ങിയ ഴാങ് വാൽ ഴാങിന്  ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്നേഹാർദ്രമായ പരിഗണന അയാളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു.ചെറിയ കുറ്റങ്ങൾക്ക് വലിയ ശിക്ഷ നൽകുന്ന നിയമവ്യവസ്ഥ മാത്രമല്ല തെറ്റ് കുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന് മെത്രാനിലൂടെ അയാൾ തിരിച്ചറിയുന്നു. തന്നെ വിശ്വസിച്ചു ഭക്ഷണവും അഭയവും നൽകിയ മെത്രാനെ ചതിച്ചത് ശരിയായില്ലെന്ന് ആത്മ വേദനയോടെ മനസ്സിലാക്കുകയാണ് ജീൻ വാൽ ജീൻ .
         
         നന്മയുടെ  ആള്‍രൂപങ്ങള്‍കൊണ്ട്     സമ്പന്നമാണ് പാവങ്ങള്‍.മെത്രാനായ മോൺസിന്യോർ ജീവകാരുണ്യത്തിന്റെ അതിശയകരമായ മാതൃകയാണ്. ജീവിതത്തെ ലാളിത്യം കൊണ്ട് ആഹ്ലാദപ്രദമാക്കാമെന്നും https://basipulikkal.blogspot.com/p/ap.html?m=1https://basipulikkal.blogspot.com/p/ap.html?m=1 തന്റെ ജീവിതത്തിൽ ഭൗതികവസ്തുക്കൾക്ക് സ്ഥാനമില്ലെന്നും തെളിയിക്കുന്നു..
        
         ആധുനികലോകത്ത് കൈമാറ്റം ചെയ്യപ്പെടെണ്ട  ഗുണമാണ് സഹജീവികളോടുള്ള കാരുണ്യമെന്ന്  അദ്ദേഹം വിശ്വസിച്ചിരുന്നു.മാനവികതയും
സാഹോദര്യവുമില്ലാത്ത അധികാരത്തിന്റെ അടയാളമാണ് സ്വകാര്യസ്വത്ത്.എന്നാൽ സാധാരണ മനുഷ്യരുടെ സ്വകാര്യസ്വത്തിന്റേ(സ്വാർത്ഥത) ചിന്തകൾക്കുറമാണ് മെത്രാന്റെ മനുഷ്യത്വവും .

മാനവികതയും   കാരുണ്യവും പരസ്പരപൂരകമാകുന്ന     നോവലാണ് പാവങ്ങള്‍. സ്‌നേഹവും കാരുണ്യവുമാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്നും  മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതുമെന്ന തിരിച്ചറിവും  പാഠഭാഗം നൽകുന്നു.  കുറ്റവാളിയോട്     പൊറുക്കുകുയും സത്യത്തിലേക്ക്   വഴികാട്ടുകയും ചെയ്യുന്നവനാണ്     യഥാര്‍ത്ഥ മനുഷ്യസ്നേഹി. എല്ലാവരെയും ഒരുപോലെ കാണാനും എല്ലാം എല്ലാവർക്കുമായി പങ്കുവയ്ക്കാനും കഴിയുന്നിടത്തോളം കാലം മെത്രാന്റെ പൂട്ടാത്ത വാതിൽ ഈ ലോകത്തിലെ  നന്മയുടെ വാതിലായി മലർക്കെ തുറന്നിരിക്കും..!

കാലദേശങ്ങൾക്കതീതമായി നിലകൊള്ളുന്ന
പാവങ്ങളിലെ  ജീവിതാവസ്ഥകളും ജീവിതസന്ദേശങ്ങളും എക്കാലത്തും
പ്രസക്തമാണ്.കഥയിലെ  ഴാങ് വാൽ ഴാങ് എന്ന നിഷ്കളങ്കനായ കുറ്റവാളിയെ നാം അറിയാതെ  സ്‌നേഹിക്കും തീർച്ച!. മാനുഷികമഹത്ത്വത്തിന്റെ ഔന്നത്യത്തിലേക്ക് അയാൾ ഉയരുന്നതു കണ്ട് വായനക്കാന്റെ മനസ്സും വിമോചിതമാവുന്നു . കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മറ്റൊരവസ്ഥയാണ് ഹ്യൂഗോ സൃഷ്ടിച്ചത്. അതിലൂടെലോകത്ത് എവിടെയുമുള്ള പട്ടിണിപാവങ്ങളുടെ വിമോചനശാസ്ത്രമായി
മാറുകയായിരുന്നു 'പാവങ്ങൾ' എന്ന നോവൽ






  • ജീവിതാവസ്ഥകളും മനുഷ്യത്വമില്ലാത്ത വിധികല്പനകളും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്
  • പട്ടിണികൊണ്ടും ദാരിദ്ര്യം കൊണ്ടും നിസ്സഹായനാവുന്ന മനുഷ്യന് ചിലപ്പോള്‍ മറ്റു മാര്‍ഗമില്ലാതെ മോഷ്ടിക്കേണ്ടിവരുന്നു.
  • സാമൂഹിക ചുറ്റുപാടുകളും ജീവിതാവസ്ഥകളുമാണ് മനുഷ്യനെ കുറ്റവാളിയാക്കിത്തീര്‍ക്കുന്നത്.
  • കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുന്ന നല്ലവരായ മനുഷ്യര്‍ സമൂഹത്തിലുണ്ട്.
  • ചരിത്രവും യാഥാര്‍ത്ഥ്യവും മനുഷ്യജീവിത ഭാവങ്ങളുമായി ഇഴചേര്‍ത്ത് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് പാവങ്ങള്‍.
  • ജീവിതാവസ്ഥകളും മാനവികമൂല്യങ്ങളും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്.
  • നിസാരമായ തെറ്റിന്റെ പേരില്‍ നീതിപീഠം അടിച്ചേല്‍പ്പിക്കുന്ന ശിക്ഷാവിധികള്‍ മനുഷ്യനെ ചിലപ്പോള്‍ കൂടുതല്‍ തെറ്റിലേക്ക് നയിക്കുന്നു.
  • നീതിബോധവും ആത്മനിന്ദയും വേട്ടയാടുന്ന മനുഷ്യന്‍ ധര്‍മസങ്കടത്തിലകപ്പെടുന്നു.
  • വിശക്കുന്നവന് ഭക്ഷണവും ആശ്രയവും നല്‍കുന്നതാണ് യഥാര്‍ത്ഥ മാനവികത.
  • ആരും കുറ്റവാളിയായി ജനിക്കുന്നില്ല.
  • ജീവിതസാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത്
  •  ക്ഷമയും കാരുണ്യവും  മനുഷ്യനെ നന്‍മയിലേക്ക് നയിക്കും
  • ജീവിതദുരന്തങ്ങളെ സത്യത്തിന്റെ പാതയിലൂടെ അതിജീവിക്കണം
  • ജീവിതസൗഭാഗ്യങ്ങളും ഭൗതിക നേട്ടങ്ങളുമെല്ലാം സത്യത്തിനുവേണ്ടി ത്യജിക്കണം
  • മനുഷ്യജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങൾ ലോകത്തെല്ലായിടത്തും എല്ലാകാലത്തും ഒരുപോലെയായതിനാൽ ജീവിതഗന്ധിയായ കാവ്യങ്ങൾ കാലാതീതമായിനിലനിൽക്കുന്നു. ഇത്തരംസാഹിത്യകൃതികളിലെ ജീവിതാവസ്ഥകളും ജീവിതസന്ദേശങ്ങളും എക്കാലത്തുംപ്രസക്തമാണ്.


ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results