ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

ഹരിതമോഹനം - 9

ബാസിം 

പ്രമേയത്തിന്റെ പുതുമകൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമായ പാരിസ്ഥിതിക കഥയാണ് സുഷമേഷ് ചന്ദ്രോത്തിന്റെ ഹരിതമോഹനം.( മരണവിദ്യാലം എന്ന കഥാസമാഹാരത്തിൽ നിന്ന് )
സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലും സ്വന്തമായി സ്ഥലവും അവിടെ ധാരാളം ചെടികളും മരങ്ങളും ഒരു കൊച്ചു വീടും സ്വപ്നം കാണുന്ന അരവിന്ദാക്ഷനാണ് ഹരിത മോഹനത്തിലെ കേന്ദ്ര കഥാപത്രം ,ജീവിതതതിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന നഗരവാസിയായ ആധുനിക മലയാളിയെ നായക കഥാപാത്രത്തിൽ കാണാം./പ്രതിരൂപമാണ് അരവിന്ദാക്ഷൻ

പ്രകൃതിയുടെ സ്വാഭാവികതയിൽ നിന്ന് അനുദിനം അകന്നു കൊണ്ടിരിക്കുകയാണ് മലയാളി , കൃത്രിമത്വമാണ് ആധുനിക നാഗരികതയുടെ മുഖമുദ്ര. എന്നാൽ ഒരു നഗരവാസിയായിരിക്കുമ്പോയും തന്റെ മനസിൽ പ്രകൃതിയോടുള്ള ആത്മബന്ധവും/ഹൃദയബന്ധം അരവിന്ദാക്ഷൻ  കാത്തു സൂക്ഷിക്കുന്നു.(പാരമ്പര്യത്തിന്റെ നന്മകൾ) ഒഴിവു സമയങ്ങളിൽ പോലും പ്രകൃതിയെ കുറിച്ചാണയാൾ ചിന്തിക്കുന്നത്. മണ്ണ് ഇച്ചീച്ചിയായി മാറുന്ന പുതുകാല ചിന്തകളെ കഥാകൃത്ത് ചോദ്യം ചെയ്യുന്നുണ്ട്. ആധുനിക സംസ്കാരം മണ്ണിനും പ്രകൃതിക്കും വില കൽപ്പിക്കുന്നില്ല.കുട്ടികൾ പ്രകൃതിയെ അറിഞ്ഞല്ല വളരുന്നത്.മണ്ണിനെ തൊട്ടറിയാത്ത ശലഭം പാറുന്നത് tv യിൽ കാണുന്ന കുട്ടികൾക്കെങ്ങിനെയാണ് പ്രക്ർതിയോട് സ്നേഹമുണ്ടാകുന്നത് ?എന്നാൽ  തന്റെ കുട്ടികൾ പ്രകൃതിയെ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്ന  കഥാനായകന് പരിമിതികൾക്കിടയിലും പ്രകൃതിയെ/പരിസ്ഥിതിയെ സ്നേഹിക്കുന്ന മനസ്സ് കുട്ടികളിൽ വളർത്തിയെടുക്കാനായി. 

അവതരണത്തിലെ  നാടകീയത കൊണ്ട് വ്യത്യസ്തമായ അനുഭമാണ് ഹരിതമോഹനം പകരുന്നത്. തന്റെ ഭർത്താവിനെ എല്ലാ അവസരങ്ങളിലും പിന്തുണക്കുന്ന സുമന ഒരു മാതൃക ഭാര്യയാണ്. ബാല്യത്തിന്റെ കൗതുകമാർന്ന ചോദ്യങ്ങൾക്കിടയിലും കുട്ടികളിൽ അന്യഭാഷയുടെ അപകടകരമായ സ്വാധിനം കാണാം.രാജൻപിള്ള മുഖ്യ നടത്തിപ്പുകാരൻ എന്ന നിലയിൽ കർശനമായി ഇടപെടുന്നുണ്ടെങ്കിലും മനസിൽ നന്മയുള്ളവനാണ്,കഥയുടെ അവസാനം നന്മയുടെ പ്രതീകമായി രാജൻപിള്ള മാറുന്നുണ്ട്.


പുതിയ കാലത്ത് ശക്തമല്ലാതായി തീരുന്ന അയൽപക്ക ബന്ധങ്ങളെയും പാഠഭാഗത്ത് കാണാം.ഏത് നല്ല പ്രവർത്തനത്തിനും പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരുമെന്ന  ലോക സത്യം ഇവിടെ കഥാകൃത് സൂചിപ്പിക്കുന്നു നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണിനോടും പ്രകൃതിയോടുമുള്ള ബന്ധം നിലനിരതനാകുമെന്ന് പാഠഭാഗം പറയുന്നു.ആധുനിക തലമുറക്ക് അന്യമായി കൊണ്ടിരിക്കുന്ന പ്രകൃതിയുടെ നന്മകളെ പാഠഭാഗം കാണിച്ചു തരുന്നുണ്ട്.മനുഷ്യരും സസ്യങ്ങളും ഇണങ്ങി ജീവിക്കുന്ന, എല്ലവരും ഭൂമിയുടെ അവകാശികളവുന്നനല്ലൊരു നാളെയെ  സ്വപനം കാണുകയാണ് ഹരിത മോഹനം,പുതു ലോകത്തിലെ പാരിസ്ഥിതിക പ്രശനകളെ ഗൗരവമായി അവതരിപ്പിക്കുന്ന/.ആധുനിക നഗരജീവിതത്തിനിടക്കും പച്ചപ്പിനേയും മണ്ണിനെയും കൈവിടാത്ത മനുഷ്യന്റെ കരുതലിന്റെ കഥ കൂടിയാണിത്.


(മനുഷ്യരിൽ പരിസ്‌ഥിബോധം ഒരു വികാരമായി രൂപപെടുന്നുവെന്നും അതിനനുസൃതമായി ജീവിതത്തിൽ നന്മയും ഉണ്ടാകുന്നുവെന്നുമാണ് ഹരിതമോഹനം എന്ന കഥയിലൂടെ സുസ്മേഷ് ചന്ദ്രോത്ത്‌ അടയാളപ്പെടുത്തുന്നത്.. ആദ്യന്തം  നാടകീയത  നിറഞ്ഞുനിൽക്കുന്നനഗരം ഒരിടത്തരക്കാരന്  സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ കഥകൂടിയാണ്  ഹരിതമോഹനം.)

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results