ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

ചിത്രകല കാവ്യകാല - പഠനകുറിപ്പ്

ബാസിം 


നൂറ്റാണ്ടുകളായി പഴക്കമുള്ള കാവ്യചിത്ര കലാ മേഖലയിലെ  സംവാദങ്ങളെ വിമർശനാത്മകമായി വിലയിരുതുന്ന ലേഖനമാണ് മലയാള വിമർശനത്രയത്തിലെ പ്രധാനിയായ എം പി പോളിന്റെ 'ചിത്രകലയും കാവ്യകലയും'. കാവ്യകല ചിത്രകല തുടങ്ങിയ എല്ലാ സുകുമാരകലകളുടെയും(ചിത്രം,കാവ്യം,സംഗീതം,ശിൽപ്പകല..)ഉദ്ദേശ്യം മനുഷ്യന് അറിവുപകരുക ,അവനെ ആനന്ദിപ്പിക്കുക എന്നതാണ്  ഓരോ സുകുമാരകലകളും  അവയുടെ  മേഖലകളിൽ ഇത്തരത്തിൽ സമൂഹത്തെ നിരന്തരം പുരോഗനാത്മകമായി  നവീകരിച്ചുകൊണ്ടിരിക്കുന്നു.- അതിനാൽ അവയെ ഓരോന്നിനെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നതാണ് ലേഖകന്റെ പ്രധാന വാദം.






ചിത്രം സർവ്വലൗകികമായി ഒരുപോലെ എല്ലാ മനുഷ്യർക്കും എക്കാലത്തും ആസ്വദിക്കാം.എന്നാൽ സാഹിത്യത്തിന്റെ ആസ്വാദകവൃന്ദം പലപ്പോഴും അതാത് ഭാഷകൾക്കുള്ളിൽ ഒതുക്കപ്പെടുന്നു.

ചിത്രകലയിൽ ഒരു നിമിഷത്തിന്റെ സമസ്ത സൗന്ദര്യങ്ങളും ആവിഷ്കരിക്കപ്പെടുമ്പോൾ,സാഹിത്യത്തിൽ ഒരു ജീവിതകാലഘട്ടം തന്നെ ഒരുപക്ഷെ സംപൂര്ണമായി ആവിഷ്ക്കരിക്കാനാകും.സാഹിത്യത്തിലെ കഥാപാത്രങ്ങളും  മറ്റുമെല്ലാം അതാത് സംസാകാരിക പരിസരങ്ങൾക്കനുസൃതമായാണ് രൂപം കൊള്ളുന്നത്, അതിനാൽ തന്നെ ഒരു കാലം കഴിയുമ്പോൾ അതിന്റെ സ്വീകാര്യത കുറയാം.എന്നാൽ ചിത്രകല കാലാതീതമായി /അനശ്വരമായി നിലകൊള്ളും (മോണലിസ).

വാങ്മയചിത്രങ്ങളിലൂടെ അതുല്യമായ വർണ്ണനകൾ കാവ്യത്തിൽ സാധ്യമാണെങ്കിലും അത് ഗ്രഹിച്ചെടുക്കാൻ ചിത്രകലയെക്കാളും ശ്രമകരമാണെന്നാണ് ലേഖകന്റെ വാദം.ചിത്രം ഒരൊറ്റ നിമിഷത്തെ നോട്ടം കൊണ്ട് പരിപൂർണ്ണമായ ആസ്വാദനം പ്രദാനം ചെയ്യുമ്പോൾ സാഹിത്യാസ്വാദനത്തിന് കൂടുതൽ സമയവും പ്രയത്‌നവും ആവശ്യമാണ്.ചിത്രകലയെ വെല്ലുവിളിക്കുന്ന വർണ്ണനകൾ സാഹിത്യത്തിലുണ്ടെങ്കിലും ചിത്രകലക്കു തന്നയാണ് പോൾ മേന്മ കൽപ്പിക്കുന്നത്

ചിത്രകല പുരാണ സന്ദര്ഭങ്ങളുടെയോ പ്രകൃതിവിലാസങ്ങളുടെയോ കേവലം അനുകരണം മാത്രമായി ഒതുങ്ങുമ്പോൾ ഭാവാത്മകമായ സർകാത്മകതയുടെ (ഭാവനയുടെ) വിശാലമായ വിതാനങ്ങൾ/ആകാശങ്ങൾ  കാവ്യകലക്ക് വലിയ അനുഗ്രഹമാണ്.-അയാൾക്ക് സ്വസങ്കലപ്പത്തിൽ നിന്ന് എന്തും ആവിഷ്ക്കരിക്കാം  കവിതയുടെ/സാഹിത്യത്തിൻറെ  ഏറ്റവും വലിയ മേന്മയായി ലേഖകൻ പറയുന്നത് അത് ദൃശ്യവും അദ്ര്ശ്യവും മനുഷ്യാതീതവുമായ കാര്യങ്ങളെ ഉൾകൊള്ളുന്നു എന്നതാണ്പുരാണ സന്ദര്ഭങ്ങളിൽ വരുന്ന അതിമാനുഷികവുമായ സന്ദർഭങ്ങൾ കാവ്യകലയിലാണ് ചിത്ര കലയെക്കാളും ഫലപ്രദമായി അവതരിപ്പിക്കാനാവുക. ചിത്രകല ദൃശ്യ ലോകത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങി കഴിയുകയാണ്.പുതുമ കാവ്യത്തിന് ശ്രഷ്‌ഠത പകരുമ്പോൾ അനുകരണത്തിലെ പ്രയോഗ പാടവമാണ് ചിത്രത്തിന് മേന്മ പകരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.  

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results