ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

അമ്മയുടെ എഴുത്തുകള്‍

അമ്മയുടെ എഴുത്തുകൾ - പഠനകുറിപ്പ്

മാതാവിനും മാതൃ ഭാഷക്കും പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത്,മലയാളം മറക്കുന്ന മലയാളിയെ കുറിച്ചുള്ള അർത്ഥവത്തായ ചിന്തകൾ പങ്കുവെക്കുകയാണ് കവിത.
വിമധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'.എഴുത്തുകള്‍'.ആധുനിക ലോകത് മാതൃഭാഷ  ദുഖകരമായ അവസ്ഥകളിലുള്ള കവിയുടെ പ്രതികരണമാണ് കവിത .അമ്മയുടെ എഴുത്തുകൾ എന്നതിന്ന് അമ്മയുടെ കത്തുകൾ എന്നും മാതൃഭാഷയിലെ അക്ഷരങ്ങളെന്നും അർത്ഥമെടുക്കാം.


വീടിനു ഭംഗി  കൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ കത്തുകൾ  കവിയിലുണര്‍ത്തുന്ന ചിന്തകളാണ് കവിതയുടെ പ്രേമയം .നഗരവൽക്കരിക്കപ്പെട്ട ജീവിതത്തിനുടമയായതോടെ പാരമ്പര്യത്തിന്റെ  നന്മകളെ കവി മറന്നു.ഭാര്യയുടെ ഇച്ഛകൾക്കൊത്ത് (ആധുനികത )നീങ്ങിയപ്പോൾ അമ്മയെന്ന സത്യവും മാതൃ മലയാളത്തിന്റെ മഹത്വവും കവി മറന്നു.. മറവിയിലും മാതാവും മാതൃഭാഷയും  വികാരഭരിതമായ ഓർമ്മകളായി കടന്നുവരുന്നത്  മാതൃഭാഷയിലൂടെയാണ് സംസ്ക്കാരം കൈമാറപ്പെടുന്നത്.മാതൃ തനതായ വ്യക്തിത്വത്തെ സസ്കാരത്തിനെ ഈണവും താളവും മലയാളത്തിന് മാത്രം പകരാൻ കഴിയുന്നവയാണ്

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍"


എന്റെ ഭാഷ (വള്ളത്തോൾ)

.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അമിത  പ്രാധാന്യം  ലഭിച്ചുകൊണ്ടിരിക്കുന്ന കാലത്ത്  മാതൃഭാഷ പിന്തള്ളപ്പെട്ടു .ആംഗലേയഭാഷയുടെ (ENGLISH) കടന്നു വരവിൽ തന്റെ കുട്ടികള്‍ പുതിയ സംസ്കാരവും ഭാഷയും പഠിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന ആധുനിക തലമുറയുടെ പ്രധിനിധിയാണ് കവിയുടെ ഭാര്യഅതുകൊണ്ടു തന്നെ അമ്മയുടെ എഴുത്തികളിലെ ഭാഷയും അതു പകര്‍ന്നുനല്‍കുന് സംസ്കാരവും തന്റെ കുട്ടികളെ തീണ്ടരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.മാതൃഭാഷയെയും സംസ്കാരത്തെയും തള്ളിപ്പറയുന്ന അവളുടെ ചിന്താഗതി 'നവീനവും കുലീനവു'മാണെന്ന് കവിക്ക് അംഗീകരിക്കേണ്ടിവരുന്നുവിദേശികളോടും അവരുടെ ഭാഷയോടുമുള്ള മാനസികാടിമത്തത്തില്‍നിന്നും മോചനം നേടാത്ത കേരളീയ സമൂഹത്തിനു നേരെയുള്ള പരിഹാസം  വരികളില്‍ കാണാം .


       കവിയുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന ആധുനികകാലത്തിന്റെ പ്രലോഭനങ്ങളാണ് 'പുത്തന്‍ പ്രകാശങ്ങള്‍'. അവ മുമ്പില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴും പണ്ടെങ്ങോ കത്തിയമര്‍ന്ന ഒരോര്‍മ്മയായി അമ്മ മനസ്സില്‍ കുടികൊള്ളുന്നുതനിക്കീകത്തുകള്‍ പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ കവി വികാരവായ്പോടെയാണ് ഓര്‍ക്കുന്നുഅവയില്‍ ഓരോ കത്തിനും കവിയോട് നിരവധി കാര്യങ്ങള്‍ പറയുവാനുണ്ട്ഏറെ കുതൂഹലത്തോടെയാണ് അവയിലോരോന്നും അദ്ദേഹം വായിച്ചിരുന്നത്അവ വെറും കത്തുകളായിരുന്നില്ലനോക്കിയാല്‍ മിണ്ടുന്ന ചിത്രലേഖങ്ങളായിരുന്നുനാട്ടില്‍ നിന്ന് അകലെക്കഴിയുന്ന  മകനെ പിറന്നനാടും അതിന്റെ സംസ്കാരവുമായി ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടിയായിരുന്നു അമ്മയുടെ കത്തുകള്‍.അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ തന്റെ ചെവികളില്‍ കേട്ട ആദ്യനാദവും ആദ്യം ഉച്ചരിച്ച നാദവും  പൊക്കിള്‍ക്കൊടിയിലൂടെ അമ്മ പകര്‍ന്നുതന്ന മാതൃഭാഷതന്നെയായിരുന്നുവെന്ന് കവി ഓര്‍മ്മിക്കുന്നു

അമ്മയുടെ എഴുത്തുകളോരോന്നും വ്യത്യസ്തമായ മൊഴിച്ചന്തമുള്ളവയായിരുന്നുവികാരാവിഷ്കരണത്തില്‍ മാതൃഭാഷയ്ക്കുള്ള സാധ്യതയാണ് കവി ഇവിടെ പരാമര്‍ശിക്കുന്നത് ഭാഷ അമ്മയുടേതായ നേരിന്റെ ഈണവും താളവുമാണ് കവിക്ക് പകര്‍ന്നു നല്‍കിയത്കൃത്രിമത്വലേശമില്ലാത്ത മാതൃഭാഷയുടെ മാധുര്യമാണ് കവി ബാല്യത്തിൽ അനുഭവിച്ചറിഞ്ഞത്എന്നാല്‍ വര്‍ത്തമാനകാലത്ത് കവി കൃത്രിമത്വം നിറഞ്ഞഔപചാരികത നിറഞ്ഞ അന്യഭാഷകളാണ് കേള്‍ക്കുന്നതും പറയുന്നതും . തന്റെ ഓര്‍മ്മകളെല്ലാം അമ്മയെയും അമ്മയുടെ ഭാഷയെയും  ഭാഷ പ്രതിനിധാനംചെയ്യുന്ന സംസ്കാരത്തേയും ചുറ്റിപ്പറ്റിയുള്ളതാണെന്നും കവി തിരിച്ചറിയുന്നു.

അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷഅതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്ഹൃദയത്തിന്റെ പഹയൻ മലയിൽഎം  മനസ്സിന്റ പഹയൻ മലയാളം മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനിലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണെന്നു കവിതയില്‍ സൂചിപ്പിക്കുന്നു.
സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കുട്ടിയുടെ ഇളംചുണ്ടുകളില്‍ മുലപ്പാലിനോടൊപ്പം അമ്മ എന്ന രണ്ടക്ഷരം കൂടിക്കലരുന്നുമനുഷ്യനു സ്വന്തം ഭാഷ പെറ്റമ്മയാണ്മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാരാണ്അമ്മയുടെ വാത്സല്യം ഉള്‍ക്കൊള്ളുന്ന പാല്‍ നുകര്‍ന്നാല്‍ മാത്രമേ ശിശുക്കള്‍ പൂര്‍ണ്ണമായ വളര്‍ച്ച നേടുകയുള്ളൂ
എന്നുള്ള നിലപാടാണ് കവിക്കുള്ളത്.

തലമുറകൾ കവിതയിൽ കടന്നു വരുന്നുണ്ട് 
വർത്തമാന കാലത്ത് 
നമ്മുടെ മാതൃഭാഷയെ ബാധിച്ചിരിക്കുന്ന അനാഥ ത്വവും അവഗണനയും തുറന്നു കാട്ടുന്ന കവിതയാണ് അമ്മയുടെ എഴുത്തുകൾഅമ്മയോടുള്ള 


മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍

എന്റെ ഭാഷ (വള്ളത്തോൾ)

മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം



ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല 


എന്‍ മകന്‍ ഇംഗ്ലീഷുപഠിച്ചീടുവാനായ്എന്‍ ഭാര്യതന്‍ പ്രസവം തന്നെയങ്ങ് ഇംഗ്ലണ്ടിലാക്കി ...

കുഞ്ഞുണ്ണി മാഷ് 

'സംസ്കൃതഭാഷതൻ സ്വാഭാവികൗജസ്സും
സാക്ഷാൽ തമിഴിന്റെ സൗന്ദര്യവും
ഒത്തുചേർന്നുള്ളോരു ഭാഷയാണെൻ ഭാഷ
മത്താടിക്കൊൾകഭിമാനമേ നീ '-

ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം .....

കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ ....

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results