ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

NOTE 4 കൊച്ചു ചക്കരച്ചി

ലളിതവും രസകരവുമായ (ചിന്തോദ്ദീപകവും നർമ്മസ്പർശവുമാർന്ന)രചനകൾ കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ A.P ഉദയ ബാനുവിന്റെ നർമ്മ ലേഖനം/ഉപന്യാസമാണ് കൊച്ചു ചക്കരച്ചി. മനുഷ്യരും പ്രകൃതിയും പരസപരം ആശ്രയിച്ചു ജീവിച്ചിരുന്ന പുലർന്നിരുന്ന ഇന്നലകളിലെ നാട്ടു നന്മകളിലൂടെയാണ് ലേഖനം പുരോഗമിക്കുന്നത്. (നാട്ടു നന്മകളെക്കുറിച്ചാണ് ലേഖനം പറയുന്നത്) എങ്ങിനെയാണ് മലയാളികൾ ഏറെ സ്‌നേഹിച്ച വൃക്ഷമായി (വൃക്ഷങ്ങളിൽ വച്ച് വൃക്ഷമായി മാവ് മാറിയതെന്ന് )ലളിതമായി പറഞ്ഞു വെക്കുകയാണ് ലേഖകൻ.
പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഇന്നലകളിൽ മലയാളിക്ക് മാവുമായുണ്ടായിരുന്ന ആത്മബന്ധത്തെയാണ് തനിമയാർന്ന രചനാശൈലിയിൽ കൊച്ചുചക്കരച്ചി ചിത്രീകരിക്കുന്നത്. മാവിനെ ദൈവീകമായി കണ്ട പാരമ്പര്യമാണ് മലയാളിയുടേത്,

പല രൂപങ്ങളിൽ എക്കാലത്തും മാവിൻ ചുവട്ടിലെ 'സദ്യയെ' മലയാളി ഉണ്ടു. രചയിതാവിന്റെ ഓർമ്മകളുറങ്ങുന്ന പറമ്പിലെ നാട്ടു മാവായ കൊച്ചുചക്കരച്ചിയുടെ പ്രത്യേകതകളും അതിനു ചുവട്ടിൽ ഒത്തുകൂടിയിരുന്ന ബാല്യങ്ങളുടെ കളികളുമാണ് ഈ ലേഖനത്തിന്റെ പ്രമേയം.മാഞ്ചുവടുകളിലേക്ക് / ആസ്വാദകരെ ) കൈപിടിച്ചാനയിക്കുന്ന ആഖ്യാനരീതിയും ലേഖനത്തെ ആകർഷകമാക്കുന്നു.
പണ്ടു കാലത്തെ കുട്ടികളുടെ ബാല്യക്കാലങ്ങൾ രൂപപ്പെട്ടിരുന്നത് മാവിൻ ചുവടുകളിലായിരുന്നു., അവരുടെ സാമൂഹ്യ / ജനാധിപത്യ ബോധ്യങ്ങളെ രൂപപ്പെടുത്തുന്നതിൽ ഈ മധ്യവേനലവധികൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു എന്നാണ് ലേഖകന്റെ വാദം. പണ്ട് കുട്ടികൾ ആഘോഷിച്ചിരുന്ന മാവിൻചുവടുകളിലെ 'മന്ത്ര - ഉപാസനകൾ' (അപരിഷ്‌കൃതമട്ടുകളെന്ന് നമുക്ക്തോന്നിയേക്കവുന്ന) അവരറിയാതെ തന്നെ പഴയ തലമുറയിൽ പ്രകൃതിസ്നേഹം വളർത്തിയിരുന്നുവെന്ന് കാണാം! പ്രകൃതിയെ ദൈവികമായാണ്/ആരാധ്യമായാണ് പഴയ തലമുറ കണ്ടിരുന്നത്. ഇതോടൊപ്പം തന്നെ കൊച്ചു ചക്കരച്ചി ഇന്നലകളിലെ സുന്ദരമായ നാട്ടു നന്മകളിലേക്കുള്ള/ നാട്ടറിവുകളിലേക്കുള്ള കിളിവാതിലായി മാറുന്നു.
"ഓരോരോ പൂവും പുത്തത് ഒരോരോ വസന്തങ്ങൾ
ഓരോരോ കൊമ്പും കാഴ്ച്ചതോരോരോ മധുരങ്ങൾ"

- പി.പി രാമചന്ദ്രൻ (
മാമ്പഴക്കാലം)

കാവ്യസാഹിത്യ മേഖലകളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വൃക്ഷമില്ലെന്നാണ് ലേഖകന്റെ വാദം, മാവിൻ ചുവടുകളിലാണ് മുൻതലമുറകളുടെ ബാല്യകാലം രൂപപെട്ടത്. അതാണ് കവികളും മാവുമായുള്ള ഹൃദയ ബന്ധത്തിന്റെ കാരണമെന്നും ഉദയബാനു അഭിപ്രായപ്പെടുന്നു. കുടുംബത്തിലെ അംഗത്തെ പോലെ പരിഗണിക്കപ്പെട്ടിരുന്ന കൊച്ചു ചക്കരച്ചിയുടെ ജീവിതത്തെ ഹൃദയസ്പർശിയായിട്ടാണ് ലേഖകൻ അവതരിപ്പിക്കുന്നത്. മാവിന് പലയിടത്തും മാനുഷിക ഭാവം നൽകിയിരിക്കുന്നത് രചനയെ ചേതോഹരമാക്കിയിരിക്കുന്നു (മനോഹരമാക്കിയിരിക്കുന്നു). 'മുത്തശ്ശി' 'അവൾ' 'കുലശ്രേഷ്ഠ' 'കൊച്ചു ചക്കരച്ചി' തുടങ്ങിയ അഭിസംബോധനകളിലും "കൊച്ചുചക്കരച്ചി നേരുള്ള മാവാണ് അവൾ ചതിക്കില്ല " എന്ന അമ്മയുടെ വിശ്വാസത്തിലും മനുഷ്യഭാവമാണ് പ്രതിഫലിക്കുന്നത്.


പ്രകൃതിയുടെ സൗഭാഗ്യങ്ങളെ നുകരാൻ ഭാഗ്യമില്ലാത്തവരായി തീരുന്ന പുതുതലമുറക്ക് ഇന്നലകളുടെ നല്ലോർമ്മകൾ പങ്കുവെക്കുകയാണ് ലേഖകൻ . യാന്ത്രികമായ ജീവിതരീതികൾക്കിടയിൽ മണ്ണും മരവും മനുഷ്യമനുഷ്യന് അന്യമാകുന്നു.
"പറയൂ. നാട്ടിൻ പുറത്തുള്ള മാങ്ങകൾക്കെല്ലാം .
രുചി ഈ മാംഗോ ഫ്രൂട്ടിക്കുള്ള പോലാണോ " പി.പി രാമചന്ദ്രൻ (മാമ്പഴക്കാലം)
മാഗോ ഫ്രൂട്ടിയുടെ രുചിയാണോ മാങ്ങക്കെന്നു ചോദിക്കുകയാണ് നവതലമുറ!, കൃത്രിമത്വമാണ് ആധുനിക ജീവിതത്തിന്റെ മുഖമുദ്ര! എന്തിലും കൃത്രിമത്വം കലർന്ന കാലത്ത് അവർക്ക് മാവറിയില്ല മാങ്ങ മരമെ അറിയൂ.പാരമ്പര്യത്തിന്റെ നാട്ടു നന്മകളെല്ലാം
അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന , എന്തും ലാഭ കേന്ദ്രീകൃതമായ കാലത്ത്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന നല്ലൊരു കാലം മലയാളിക്കുണ്ടായിരുന്നു എന്ന് പാoഭാഗം വ്യക്തമാക്കുന്നു.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results