കിടപ്പിലായ പാലിയേറ്റിവ് അംഗങ്ങൾ ഉണ്ടാക്കുന്ന തികച്ചും പ്രകൃതി സൗഹൃദപരമായ വിത്ത് പേനകൾക്ക് ബന്ധപെടാം..9809435750
ഒരായുസ്സ് മുഴുവൻ സീലിംഗ് ഫാൻ മാത്രം കണ്ട് കിടക്കേണ്ടി വരുന്നവരെ കുറിച് ഒരിക്കലെങ്കിലും ഓർത്തുനോക്കിയിട്ടുണ്ടോ .. .. .. .. . . . ?
6 വർഷങ്ങൾക്ക് മുൻപ് ഫാറൂഖ് കോളേജ് 'സ്പർശം' പാലിയേറ്റിവ് സംഗമത്തിൽ വെച്ചാണ് അസ്ലാംക്കയെ പരിചയപ്പെടുന്നത്
. ജീവിതത്തെ നിറഞ്ഞ ചിരി കൊണ്ട് തോൽപ്പിക്കുകയാണ് ഈ കുഞ്ഞു മനുഷ്യൻ❤️
കൗമാരം ചിറകുവിടർത്തുന്ന പതിമൂന്നാം വയസ്സിൽ ശരീരം തളർന്നുവെങ്കിലും ഈ മനസ്സ് ഒരിക്കലും തോൽക്കുകയില്ല .ദൈവത്തോടൊട്ട് പരാതികളുമില്ല.!!നോമ്പിനിടക്കും തന്റെ seed pen ബിസിനസുമായി കക്ഷി തിരക്കിലാണ്. എന്തിനും ഏതിനും വിധിയെ പഴിക്കുന്ന നമുക്കൊക്കെ വലിയ പാഠമാണ് വാഴയൂരുകാരനായ ഈ 'വലിയ' മനുഷ്യൻ! കഴിഞ്ഞ വര്ഷം കൊട്ടുക്കര സ്കൂളിൽ വരാനായതും X.D കാരുടെ സ്നേഹവുമൊക്കെ മൂപ്പരുടെ മനസിലുണ്ട് . വിത്ത് പേനകൾക്കും സ്കൂൾ/മറ്റു പരിപാടികളിൽ പ്രദര്ശിപ്പിക്കുവാനും ബന്ധപ്പെടാം...#beautifulsouls
"Medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for."
ദിവസങ്ങളായി കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങുകയാണല്ലോ? എല്ലാവരും കുറെ ദിവസങ്ങളായി മികച്ച വിജയം നേടുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു എന്നറിയാം. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള വിജയം നിങ്ങൾക്കുണ്ടാവും... നിങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.
ഹാൾടിക്കറ്റ്, പേന, ബോക്സ്, സ്കെയിൽ, പെൻസിൽ, റബർ തുടങ്ങി പരീക്ഷക്ക് പുറപ്പെടുന്നതിനുമുന്പ് പരീക്ഷക്ക് വേണ്ടതെല്ലാം തന്നെ എടുത്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തുക @ നന്നായി പ്രാർത്ഥിക്കുക @പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുക @കൃത്യസമയത്തിനു മുൻപായി പരീക്ഷ ഹാളിൽ എത്തുക @ക്യുസ്റ്റ്യൻ പേപ്പർ വാങ്ങുമ്പോഴും ആൻസർ ഷീറ്റ് കൊടുക്കുമ്പോഴും എണീറ്റുനിന്നു നിന്ന് വിനയത്തോടെ വാങ്ങുകയും കൊടുക്കുകയും ചെയ്യുക @ മെയിൻ ഷീറ്റ് വൃത്തിയായി വെട്ടുകൾ വരാതെ എല്ലാ കോളവും പൂരിപ്പിക്കുക (രജിസ്റ്റർ നമ്പർ, തിയ്യതി, വിഷയം, ആകെ അധികം വാങ്ങിയ ഷീറ്റ് മുതലായവ ) @ശാന്തമായ മനസോടെ പരീക്ഷ എഴുതുക @ ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ എല്ലാം ശാന്തമായി വായിച്ചു നോക്കുക @മുഴുവൻ സമയവും പരീക്ഷ ഹാളിൽ ഇരിക്കുക @എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. @ ഉത്തരമറിയാത്തവയാണെങ്കിലും ഒരു ചോദ്യവും അറ്റൻഡ് ചെയ്യാതെ പോവരുത് @പരീക്ഷ ഹാളിൽ മാന്യമായി പെരുമാറുക @എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും ബാക്കി സമയമുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങൾ ഒരിക്കൽകൂടി വായിച്ചുനോക്കിയിട്ടേ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്കു പോകാവൂ.... എല്ലാവർക്കും വിജയം കരസ്ഥമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ... http://basipulikkal.blogspot.com
ചിരപരിചിതനായ 'ദുര്യോ'ധനിൽ നിന്നും സുയോധനയുള്ള മാറ്റപകർച്ച അമ്പരപ്പിക്കുന്നതാണ് . തികഞ്ഞ അഭിജാത്യത്യത്തോടെ മരണത്തിന്റെ അവസാനവേളകളിലും നിരാലംബരയ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്ന , ഏറെ അഭിമാനിയായി കൊണ്ട് , സപര്യസ്ത്യരം പുലർത്തി ധീരോദാത്തനായ വീരസ്വർഗം പ്രാപിക്കുന്ന ദുര്യോധന കഥപാത്ര ശ്രദ്ധേയമാണ് .
കവിതയും സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം....
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ചില കുത്തി കുറിപ്പുകളുടെയും ചെറു ലോകമാണിത്.. :) വിവിധ പേജുകളിലായിട്ടാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. വിമർശനങ്ങൾക്കും നല്ലവാക്കുകൾക്കും സ്നേഹം മാത്രം..
വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്നത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അവന്റെ അതിജീവനം സാധ്യമാക്കിയത്. അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ്, പട്ടിണിപ്പാവങ്ങള്‍ക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആള്‍രൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും ഒരുനേരം അതില്ലാതായപ്പോള്‍ പിണങ്ങുകയും പിന്നീട് തിരിച്ചറിവുണ്ടാകുന്നതുമായ കുട്ടി. ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ 'വേദം'.
യൂസുഫലി കേച്ചേരി.
വൈദേശികാധിപത്യവും യുദ്ധക്കെടുതികളും കേരളത്തിലെ മിക്ക ഗ്രാമങ്ങളെയും പട്ടിണിയിലാഴ്ത്തിയിരുന്ന കാലം. ഉമ്മ വിളമ്പിയ ചോറിനു മുന്‍പില്‍ കുട്ടി വെറുതെ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഉപ്പേരിയും കറിയും മീനും ഒന്നുമില്ല. പപ്പടം 'വട്ട'ത്തിലാണിരിക്കുന്നത്. ചോറുവിളമ്പിയ പാത്രത്തില്‍ ചുവന്നുള്ളികൊണ്ടുള്ള കുറച്ചു ചമ്മന്തി മാത്രമേ കറിയായിട്ടുള്ളൂ... അവനു വല്ലാത്ത ദേഷ്യം തോന്നി. ഉടന്‍തന്നെ അവന്‍ പാത്രത്തിനു മുന്‍പില്‍നിന്ന് എഴുന്നേറ്റു നടന്നു. അപ്പോള്‍ വടക്കിനി മുറ്റത്ത് ഒരാള്‍ക്കൂട്ടം. പട്ടിണിപാവങ്ങളായ അയല്‍ക്കാരായിരുന്നു അവിടെ കൂടിയിരുന്നത്. അവര്‍ക്കെല്ലാം ഉമ്മ കഞ്ഞി വിളമ്പുന്നു. കിണ്ണത്തില്‍ ഒന്നോ രണ്ടോ വറ്റു മാത്രമുള്ള കഞ്ഞിവെള്ളം വിശന്നുപൊരിഞ്ഞ അവര്‍ ആര്‍ത്തിയോടെ മോന്തിക്കുടിക്കുന്നു. അച്ചനമ്മമാരും കുട്ടികളും പരസ്പരം തള്ളിമാറ്റുന്നതും കലമ്പുന്നതും അവന്‍ കണ്ടു. കുറച്ചുപേര്‍ കഞ്ഞികുടിച്ച് പിരിഞ്ഞുപോകുമ്പോള്‍ പുതുതായി ചിലര്‍ വന്നുചേരുന്നു. സ്‌നേഹത്തോടെ ഓരോരുത്തര്‍ക്കും ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കുന്നു. അതിനിടയില്‍ മകനെ ദൂരെകണ്ട് ഉമ്മ അവന്റെ അരികിലെത്തി പറഞ്ഞു: ''എനിക്ക് തിരക്കായതുകൊണ്ട് മീന്‍ കറി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ കാണുന്ന പട്ടിണിക്കാര്‍ക്കെല്ലാം കഞ്ഞി വേണ്ടേ? ചമ്മന്തിയും ചോറും കഴിച്ച് ഇപ്പോള്‍ സ്‌കൂളിലേക്ക് പോവുക. നാലുമണിക്ക് നീ വരുമ്പോഴേക്കും ഞാന്‍ അയലക്കറി ഉണ്ടാക്കിവെക്കാം.'' ഇത്രയും പറഞ്ഞ് ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കാന്‍ പോയി. അതോടെ അവന്റെ മനസ്സിലെ ദേഷ്യവും വിഷമവുമെല്ലാം വെന്തെരിഞ്ഞു. ചോറുണ്ണാതെ മറ്റുള്ളവര്‍ക്ക് കഞ്ഞി വിളമ്പുന്ന ഉമ്മയെ കണ്ടപ്പോള്‍ അവനു തെറ്റു മനസ്സിലായി. അവനൊട്ടും വൈകിയില്ല. അവന്‍ തന്റെ ചോറുമായി ഉമ്മയുടെ പിന്നില്‍ പതുങ്ങിയെത്തി. ''ഉമ്മാ... എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ട് വിളമ്പിക്കൊടുക്കുക.'' എന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ അവനെ മാറോട് ചേര്‍ത്തുപിടിച്ചു വിതുമ്പി. 'ഏതറിഞ്ഞാലാണോ എല്ലാമറിയുന്നത് ആ വേദം വിശപ്പാണെന്നറിഞ്ഞാല്‍, വിശന്നിരിക്കുന്നവരില്‍ ഈശ്വരനെ കാണാന്‍ നിനക്കു സാധിക്കും.' എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാല്‍ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഉമ്മയുടെ വേദം വിശപ്പാണ്. മഹദ് ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാള്‍ പ്രധാനമാണ് മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദര്‍ശനം. അന്യന്റെ വിശപ്പറിയാതെ, അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യങ്ങളറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയും വെളിച്ചവുമാണ് യൂസഫലി കേച്ചേരിയുടെ 'വേദം' എന്ന ഈ കവിത. വീഡിയോ ലിംങ്ക്.
സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.ആത്മാവുകളുടെ സൗഹൃദത്തിന് മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ. നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തിരയുന്നു .
നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല.
നിനക്ക് ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ..
നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.
സൗഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.
നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന് പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ. സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത് ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ. വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൗഹൃദമെന്തിനാണ്? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.
സൗഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.