നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ട മഹാഭാരത കഥയേ പുതിയ കാലത്തു പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത കൃതിയാണ് കുട്ടികൃഷ്‌ണമാരാരുടെ ഭാരത പര്യടനം . വ്യാസവിരജിതമായ മഹാഭാരതരത്തിലെ മൗനങ്ങളെയും സന്ദര്ഭങ്ങളെയും കഥാപാത്രങ്ങളെയും പുതു രീതിയിൽ അവതരിപ്പിക്കുകയാണ് മാരാർ. മനഃശാസ്ത്രപരമായും യുക്തിപരമായും മഹാഭാരത്തെ തന്നെ ഇഴകീറി പരിശോധിക്കുന്ന ഭാരതപര്യടനത്തിലെ യുദ്ധത്തിന്റെ പരിണാമങ്ങളിലൂടെ / വികാരോഷ്മളമായ ഇതിഹാസ സന്ദർഭ വിവരണങ്ങളിലൂടെ മാരാർ യുദ്ധത്തിന്റെ ഭീതിദത്തമായ പരിണാമം വ്യക്തമാക്കുന്നു.
ചിരപരിചിതനായ 'ദുര്യോ'ധനിൽ നിന്നും സുയോധനയുള്ള മാറ്റപകർച്ച അമ്പരപ്പിക്കുന്നതാണ് . തികഞ്ഞ അഭിജാത്യത്യത്തോടെ മരണത്തിന്റെ അവസാനവേളകളിലും നിരാലംബരയ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്ന , ഏറെ അഭിമാനിയായി കൊണ്ട് , സപര്യസ്ത്യരം പുലർത്തി ധീരോദാത്തനായ വീരസ്വർഗം പ്രാപിക്കുന്ന ദുര്യോധന കഥപാത്ര ശ്രദ്ധേയമാണ് .
ദ്രൗണി എന്ന് പേരുള്ള അശ്വത്ഥാമാവ് പകയുടെ പൈശാചികതയുടെ പ്രതിരൂപമാണ് എല്ലാ മനുഷ്യരിലും ഇത് കുടികൊള്ളുന്നു . പണ്ടും ഇന്നുംസംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികാരം മനുഷ്യനുള്ള കാലത്തോളം നിലനിൽക്കും അതുകൊണ്ട് കരുതിയിരിക്കുക എന്ന താക്കിതാണ് അശ്വത്ഥാമാവിനെ ചിരംജീവിയും സർവ്വവ്യാപിയുമായി കല്പിക്കുന്നതിലൂടെ മാരാർ ഉദ്ദേശിച്ചത്. വിനാശകാരിയായ പകയേ മറികടക്കാൻ മനുഷ്യന് കഴിയണം എന്ന സന്ദേശവും പുരാണ സന്ദർഭം നൽകുന്നുണ്ട്.
യൂദ്ധം കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയും വിഭവങ്ങൾ നശിപ്പിച്ചും നേടുന്ന വിജയം ഒരു ദിവസം പോലും സന്തോഷത്തോടെ അനുഭവിക്കാനാവില്ലന്ന പ്രാപഞ്ചിക സത്യമാണ് . ഈ പാഠഭാഗം മുന്നോട്ട് വെക്കുന്ന സന്ദേശങ്ങളിൽ ഒന്ന് ലോകത്ത് ഇന്നേ വരെ ഒരു യുദ്ധവും വിജയമായിരുന്നില്ല എന്നതാണ്.
യുദ്ധക്കൊതി മനുഷ്യത്വത്തിന് ചേർന്നതല്ല കടത്തമാണ്/ പാശാചികമാണത് . ലോകരാഷ്ട്രങ്ങൾ ഇത് മനസിലാക്കിയാലേ ഭൂമിയിൽ സമാധാനമുണ്ടാകു അല്ലെങ്കിൽ ലോകം സർവ്വ നാശത്തിലേക്ക് പതിക്കും .ഈ സത്യാംകുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവചിക്കുകയാണ് വ്യാസൻ ചെയ്തത് .