ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

6.തഥാഗത



 ⭕  ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകൾ • മനുഷ്യൻ്റെ ദുഃഖങ്ങളും വേവലാതി കളും ജീവിതപ്രശ്നങ്ങളും ഹൃദയസ്പർശിയായി അഷിത അവതരിപ്പിക്കുന്നുണ്ട്. 

 ⭕ മറവിരോഗ ത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്

 ⭕ തഥാഗത എന്ന പദത്തിന് "അങ്ങനെ വന്നവൻ' (തഥാ-ആഗത), “അങ്ങനെ പോയിട്ടില്ലാത്തവൻ" (തഥാ- അഗത) എന്നൊക്കെ അർഥങ്ങളുണ്ട്. ✨ ഓർമ്മകൾ വന്നും പോയുമിരിക്കുന്ന സ്ത്രീ എന്ന അർഥത്തിലാണ് അഷിതയുടെ കഥയിൽ തഥാഗത എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. 

intro  statement

 ⭕ അൽഷിമേഴ്സ് ബാധിച്ച വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയിൽ ജീവിക്കുന്ന ഒരമ്മയുടെയും മകളുടെയും ജീവിതത്തിലൂടെയാണ് ഈ ചെറുകഥ പുരോഗമിക്കുന്നത് 

 ⭕ ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകളുടെയും കഥയാണ് തഥാഗത, മകളെ ചൊല്ലി അമിതമായ ഉൽക്കണ്ഠകളും വേവലാതികളുമുള്ള അമ്മ സ്മൃതിഭ്രംശത്തിലാണ്. മകളാകട്ടെ അമ്മയെ ഓർമ്മകളിലേക്ക് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു. 
 ⭕ഓർമ്മകൾ നഷ്ടപ്പടുന്ന വാർധക്യത്തിൻ്റെ നിസ്സഹായതകളെ ഭാവപൂർണ്ണതയോടെ ആവിഷ്‌കരിക്കുന്ന/ ചിത്രീകരിക്കുന്ന കഥയാണ് തഥാഗത. 

 ⭕ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ ആർദ്രതയോടെ വരച്ചിടുന്ന ചെറുകഥ. 
------------------------------------------------------------------------------------------------------

 ⭕ സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈർമ്മല്യവും ഈ കഥ പകർന്നു നൽകുന്നു. 

⭕ ധാരാളം കാവ്യാത്മക പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കഥ  
------------------------------------------------------------------------------------------------------

 ⭕ എക്കാലവും തന്നെച്ചൊല്ലി വേവലാതിപ്പെട്ട ഒരു അമ്മയെ മകൾ ഓർമകളിലേക്കു വീണ്ടെടു ക്കാൻ ആഗ്രഹിക്കുന്നു. അമ്മയുടെ ഓർമ്മകളിൽ എവിടെയും താൻ ഇല്ലാതായിപ്പോകുന്ന സങ്കടമാണ് അഷിതയുടെ കഥാപാത്രം പങ്കുവയ്ക്കുന്നത്.' അൾഷിമേഴ്‌സ് ബാധിച്ച അമ്മയുടെ ഓർമ്മകളിൽനിന്നുള്ള പിൻമടക്കം മകളുടെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുന്നു. 

 ⭕  അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകളായി ആ ഉൽകണ്‌ഠകളും സ്നേഹവുംകൊണ്ട് തൻ്റെ കൗമാര യൗവനങ്ങൾ നിറച്ച മകൾക്ക് അമ്മയുടെ ഓർമ്മയുടെ നഷ്ടം തൻ്റെയും അത്രയും കാലത്തെ ജീവിതത്തിന്റെ ശൂന്യതകൂടിയാണ്. അമ്മയിലേക്കുള്ള ഓരോ കാൽവയ്പും അടച്ചിട്ട ഓർമ്മയുടെ വാതിൽക്കൽ മുട്ടി നൊമ്പരമെന്നോണം മടങ്ങിവരുന്നതുപോലെ, മകൾക്ക് തോന്നുന്നു. അമ്മേയെന്ന് എത്ര നീട്ടിവിളിച്ചാലും കേൾക്കാത്ത ദൂരത്തിലേക്ക് അമ്മയും ഓർമ്മകളും ഇപ്പോൾ നിലകൊള്ളുന്നു.


⭕അമ്മയുടെ നെറ്റിയിലെ ചുളിവുകളും നിവരലുകളും തന്നെയോർത്ത് മാത്രമായിരുന്നു. തന്നെ ക്കുറിച്ചുള്ള അമ്മയുടെ ചിന്തകളും വേവലാതികളും ആയിരുന്നു നെറ്റിയിലെ ചുളിവുകളായി മാറിയത്. മകളെ ജീവിതം മുഴുവൻ ഹൃദയത്തോട് ചേർത്തുനിർത്തുന്ന അമ്മയുടെ സ്നേഹവും കരുതലും ആശങ്കകളും നെറ്റിയിലെ ചുളിവുകൾ സൂചിപ്പിക്കുന്നു

അമ്മയുടെ കൈകളിലെ എണ്ണമില്ലാത്ത ചുളിവുകൾ മക്കൾക്കായി ജീവിച്ചതിന്റെ ശേഷിപ്പുകളാണ്. ഏഴോ എഴുപതോ എഴുപതിനായിരമോ അതിൻ്റെ നിറഭേദങ്ങൾ എന്ന സംഖ്യാസൂചന യിൽനിന്ന് അമ്മയുടെ നിസ്സഹായാവസ്ഥയെ കരുണാർദ്രതയോടെ നോക്കിക്കാണുന്ന മകളുടെ സങ്കടവും അനുഭാവവും ഒരുപോലെ വ്യക്തമാകുന്നുണ്ട്. 

 ⭕ അമ്മമാരുടെ ഓർമ്മകൾ നഷ്ടപ്പെടുമ്പോൾ മക്കൾ ഇല്ലാതാവുകയും വേരറ്റു പോകുകയും ചെയ്യു മല്ലോ എന്ന ആകുലതയാണ് അഷിത പങ്കുവയ്ക്കുന്നു. മക്കളുടെ ജീവിതം അമ്മമാരുടെ ഉള്ളിലെ നിശ്ശബ്ദ പ്രാർഥനകളിലാണ്. അവരെത്ര മുതിർന്നാലും അവരെക്കുറിച്ചുള്ള ഓർമ്മകളാണ് അമ്മമാരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്ന് ഈ വരികൾ സൂചിപ്പിക്കുന്നു. അമ്മയുടെ ഓർമ്മകളിൽ മകൾ നഷ്ടപ്പെട്ടു പോകുമ്പോൾ വേരറ്റ് പോകുന്ന അനുഭവമാണ് ഉണ്ടാകുന്നത്. വേരറ്റാൽ പിന്നെ നിലനിൽപ്പില്ലല്ലോ. മണ്ണിനോടും മനുഷ്യനോടുമുള്ള വേരുകൾ ആരംഭിക്കുന്നത് അമ്മയിൽനിന്നു തന്നെ.



⭕രണ്ടാം ബാല്യമാണ് വാർദ്ധക്യം ,നമ്മുടെ സ്നേഹവും പരിഗണനയുമാണ് പ്രായമായവർക്ക് ജീവിക്കാൻ പ്രചോദനമാകുന്നത്.
  
⭕️ സ്നേഹത്തിനും കാരുണ്യത്തിനും പകരം സ്വന്തം സുഖ സൗകര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന പുതുതലമുറയെ കവിതയിൽ കാണാം.
 
⭕എന്നാൽ ചുറ്റുപാടുമുള്ളവരുടെ സ്നേഹവും പരിഗണനയും ഏറ്റവുമധികം ലഭിക്കേണ്ട വാർധക്യകാലത്ത് അവരെ അവഗണിക്കുകയാണ് ആധുനിക തലമുറ! 
 ( ബാധ്യതയാകുന്ന വാർദ്ധക്യം ) 

✨ കൂട്ടുകുടുംബങ്ങളിൽ ബഹുമാനിക്കപ്പെട്ടിരുന്ന വാർദ്ധക്യം ഇന്ന് കുടുംബങ്ങളിൽ ബാധ്യതയായി മാറിയിരിക്കുന്നു 
⭕️ വാർദ്ധക്യം ഒരു രോഗമല്ല ജീവിതാവസ്ഥ മാത്രമാണ്!.
⭕️ നാളെ നമുക്കും ഇതേ അവസ്ഥ വരാം!
⭕️ കുണ് പോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങളും ഡേ കെയർ സെന്ററുകൾ.
⭕️ മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറേണ്ടതും അവരെ സംരക്ഷിക്കേണ്ടതും മക്കളുടെ കടമയാണെന്ന് കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results