ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

അണയാത്ത വിളക്കുകൾ

ഒരിക്കൽ സ്പ്രിംഗ്ഫീൽഡിൽ  ഉള്ള ഒരു അമ്മ തൻറെ മക്കളെ എബ്രഹാംലിങ്കന്റെ ആ പഴക്കം ചെന്ന വീട് കാണിക്കുവാൻ കൊണ്ടുപോയി. ലിങ്കനെക്കുറിച്ചുള്ള ഒരുപാട് കഥകൾ അവർ തന്റെ കുട്ടികൾക്ക് വേണ്ടി പറഞ്ഞുകൊടുത്തിരുന്നു . ഒരു കാലത്ത് നിലനിന്നിരുന്ന അടിമത്വത്തിന്റെ, വേദനയൂറുന്ന കഥകളും ,അത് നിർത്തലാക്കുവാൻ ലിങ്കൻ നടത്തിയ വലിയ പോരാട്ടത്തിന്റെ കഥകളും, ലിങ്കന്റെ മനുഷ്യസ്നേഹത്തിന്റെ പാഠങ്ങളും, തന്റെ പരാജയങ്ങളെ നേട്ടത്തിന്റെ ചവിട്ടുപടികളാക്കിയ ജീവിതവിജയത്തിന്റെ നേരറിവുകളും ആ കുട്ടികൾ മനസ്സിലാക്കിയിട്ടാണ് അന്ന്  തിരികെ പോയത്.  പിന്നീട് ഒരിക്കൽ വീണ്ടും അവർ ആ വീടിനു മുൻപിലൂടെ പോവുകയുണ്ടായി, അപ്പോൾരാത്രിയായിരുന്നു. ലിങ്കന്റെ ആ പഴയ വീട്ടിൽ നിറയെ ബൾബുകൾ തെളിഞ്ഞു നിൽക്കുന്നത് കണ്ട ആ കുട്ടികൾ പറഞ്ഞു അമ്മേ ലിങ്കൻ ബൾബുകൾ ഒന്നും കെടുത്താതെയാണ് പോയത്  .ഇതു കേട്ടയുടനെ അമ്മ പറഞ്ഞു: ശരിയാണ് മക്കളെ നമുക്ക് പ്രകാശം ലഭിക്കുവാൻ വേണ്ടി അദ്ദേഹം ലൈറ്റുകൾ കെടുത്താതെ തന്നെയാണ് പോയത്. ലിങ്കൺ വെടിയേറ്റ് മരിച്ചിട്ട്ഒരു നൂറ്റാണ്ടിലേറെയായി ആ വീട്ടിൽ ആരും  താമസിക്കുന്നുമില്ല എങ്കിലും ഒരിക്കലും ആ വീട്ടിലെ ലൈറ്റുകൾ ആരും കെടുത്താറില്ല.
  "എബ്രഹാംലിങ്കന്റെ ജീവിത മാതൃക ഇന്നും അനേകായിരങ്ങൾക്ക് പ്രകാശം പരത്തുന്നു എന്നതിൻറെ സൂചനയായി അവ ഇപ്പോഴുംതെളിഞ്ഞു തന്നെ നിൽക്കുന്നു."
 മഹാത്മാഗാന്ധിയും, മദർ തെരേസയും , അബ്ദുൽ കലാമും നമ്മുടെ ജീവിതത്തിൽ പ്രചോദനം തീർത്തവരാണ്. നമ്മുടെ മാതാപിതാക്കളും,  അധ്യാപകരും അറിയപ്പെടാത്ത ഒരുപാട് പേരും നമുക്കു മുൻപിൽ വഴിവിളക്കുകൾ കൊളുത്തി വെക്കുകയും വഴി നടത്തുവാൻ കരുത്തു നൽകുകയും ചെയ്തവരാണ്. ഇവരുടെ നല്ല ജീവിത മാതൃകയിലൂടെ ആണ് നമ്മുടെ ജീവിതത്തിൽ പ്രകാശം കടന്നെത്തിയത്.

 എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശമായി തീരുവാൻ  നാമെന്തു ചെയ്തു???


ഹ്രസ്വമാണ് നമ്മുടെ ജീവിതം നാം ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തെ അതിജീവിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വെറും സാധാരണക്കാരായ നമ്മുടെ ജീവിത വഴികളിലെ നന്മയും നല്ല മാതൃകയും വഴിവിളക്കാകും സംശയമില്ല...
മറ്റുള്ളവർക്ക് വെളിച്ചമാകാൻ നമ്മിൽ വിളക്കുതെളിക്കാം .നമുക്കുണ്ടെങ്കിലല്ലേ മറ്റുള്ളവർക്ക്  കൊടുക്കാനാവൂ... സ്നേഹവും, കരുതലും, കരുണയും, പടർത്താൻ പ്രകാശത്തിന്റെ മനുഷ്യരായി നമുക്കു മാറാം...

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results