ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

3.മണൽക്കൂനകൾക്കിടയിലൂടെ

 


"മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവൽ " - പി. വത്സല. 


തന്നെ വിസ്മയിപ്പിച്ച നോവൽ - എം.മുകുന്ദൻ .



• മലയാളിയിൽ വായനാവസന്തം തീർത്ത ബെന്യാമിന്റെ 2008ൽ ഇറങ്ങിയ നോവലാണ് ആടുജീവിതം 

• മലയാളികൾ ഏറെ ചർച്ച ചെയ്യപ്പെട്ട 

• സമ്പന്ന ജീവിതം സ്വപ്നം കണ്ട് പ്രതീക്ഷകളുടെ ഗൾഫിലേക്ക് പറന്ന നജീബും, ഹകീമും ജീവിതത്തിലൂടെയാണ് ഈ നോവൽ പുരോഗമിക്കുന്നത്.

• ഗൾഫ് ജീവിതം സ്വപ്നം കണ്ട് ജീവിച്ചിരുന്ന മലയാളി യുവാക്കളുടെ 90 കളിലെ പ്രതീകം കൂടിയാണ് 

• വിധിയുടെ മുന്നിൽ നിസ്സഹായരായിപ്പോയ രണ്ടു മനുഷ്യരുടെ സങ്കടകരമായ ജീവിതം ചിത്രീകരിക്കുന്ന ഈ നോവലിന് ആടുജീവിതം എന്ന തലക്കെട്ട് ഏറെ 

• ജീവിതം പച്ചപിടിപ്പിക്കാനായി ഗൾഫിലെത്തിയ നജീബിന്റെ ആദ്യദിവസം തന്നെ പരീക്ഷണ ദിവസം ആയിരുന്നു

• ഗൾഫ് എന്നത് പണക്കൊഴുപ്പിന്റെയും ധാരാളിത്തത്തിന്റെയും മാത്രം ലോകമെല്ലായെന്നും പട്ടിണിപ്പാവങ്ങൾക്ക് മണലാരണ്യം പരീക്ഷണക്കടൽ കൂടിയാണെന്നുള്ള ബോധ്യം ബാക്കിയാക്കുകയാണ് ആടുജീവിതം.

• മരുഭൂമിയുടെ സൗന്ദര്യവും തീവ്രതയും ഭീകരതയുമെല്ലാം പാഠഭാഗത്ത് തെളിഞ്ഞു കാണാം.

• സഹനത്തിന്റെയും വേദനയുടെയും നിസ്സഹായാവസ്ഥയുടെയും സങ്കട കടലിൽ ആണ്ടു മുങ്ങുന്ന കഥാനായകന്മാർ തീരാ നോവായി ബാക്കിയാകുന്നു.

• ജീവിത പ്രതിസന്ധികൾക്കിടയിൽ ശുഭാപ്തി വിശ്വാസം എപ്രകാരം ഒരു മനുഷ്യനെ പച്ചപ്പിലേക്ക് നയിക്കുമെന്നതിന്റെ തിരിച്ചറിവ് കൂടിയാണ് ആട് ജീവിതം ബാക്കിയാക്കുന്നത് 


ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results