Pages

8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

നമ്മെ കാത്തിരിക്കുന്നവർ

പട്ടണത്തിന്റെ തിരക്കിൽ നിന്ന് ഏറെ അകലെ താമസിച്ചിരുന്ന അയാൾ ഇന്നേ വരെ പട്ടണത്തിലേക്ക് വന്നിട്ടില്ല.എൺപതാം വയസ്സിൽ ഒരു ദിവസം സുഹൃത്തിന്റെ നിർബന്ധത്താൽ അയാൾ കടൽ കാണാൻ ഒരു യാത്ര പുറപ്പെടാൻ തീരുമാനിച്ചു.
   ഈ യാത്രയിൽ അയാൾ ഇതു വരെ കാണാതിരുന്ന സാഗരത്തിന്റേയും നഗരത്തിൻറേയും ഇമ്പമുള്ള സൗന്ദര്യം അയാളിൽ വല്ലാത്ത ഒരു അനുഭൂതിയുണ്ടാക്കി.

   തിരിച്ചു വന്ന ശേഷം അയാൾ തന്റെ സുഹൃത്തിനോട് പറഞ്ഞു.ഇത്രയും ഭംഗിയുള്ള കാഴ്ചകൾ എന്റെ ജീവിതത്തിൽ ഞാനിതു വരെ കണ്ടിട്ടില്ല.നേരിട്ടു കണ്ടപ്പോഴാണ് എനിക്കിതെല്ലാം ബോധ്യമായത്.

 നാം യഥാർത്ഥത്തിൽ നമ്മുടെ പരിചിതത്വത്തിനപ്പുറമുള്ള കാഴ്ചകൾ കാണാനിഷ്ടപ്പെടാതെ നമ്മുടെ പരിചിതത്വത്തിൽ മാത്രം സംതൃപ്തി കാണുന്നു.നമ്മുടെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ  നാം ഓർക്കേണ്ടതുണ്ട് നാം ഇതുവരെ കാണാത്ത ഒരു വലിയ മഹാ പ്രപഞ്ചം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന്.

Wikipedia

Search results