Pages

8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

9. ഭക്ഷണവും ആരോഗ്യവും


 മലയാളിയുടെ ഭക്ഷണശീലങ്ങളെ വിമർശിക്കുന്ന ഉപന്യാസമാണ്/ ലേഖനമാണ് ഭക്ഷണവും ആരോഗ്യവും.

✨ മനുഷ്യ ജീവിതത്തിന്റെ ഇന്ധനമാണ് ഭക്ഷണം 

✨ ജങ്ക് ഫുഡുകളിലൂടെ , ഫാസ്റ്റ് ഫുഡ് സംസ്കാരം തകർത്തത് തലമുറകളായി നാം കൈമാറിവന്ന നമ്മുടെ ഭക്ഷണശീലങ്ങൾ കൂടിയാണ്.


✨ ആഗോളവൽക്കരണത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ വിപണിയായി ഭക്ഷണ വിപണിമാറി 

✨ അന്താരാഷ്ട്ര ഭക്ഷ്യശൃംഖലകളുടെ ഔട്ട്ലെറ്റുകൾ മെട്രോ നഗരങ്ങളിൽ തുടങ്ങി ഇപ്പോൾ ചെറുപട്ടണങ്ങളിൽവരെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ( കെ എഫ് സി, ചിക്കിംഗ് etc )

ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായി കേരളം

 ✨ മനുഷ്യന് തന്റെ ശരീരത്തോട് ചില കടമകൾ ഉണ്ട് 

ആഹാരശീലങ്ങളിലെ ശ്രദ്ധയില്ലായ്മയാണ് മലയാളീ സമൂഹം ഇന്ന് നേരിടുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാനകാരണം

 ✨ ഇലക്കറികളും ചേനയും ചേമ്പുമെല്ലാം  അടങ്ങിയ പോഷകസമ്പന്നമായ നമ്മുടെ നാടൻ പാരമ്പര്യത്തെ അവഗണിച്ചുകൊണ്ട് പോഷകത്തിനു വേണ്ടി പ്രോട്ടീൻ പൗഡറുകൾക്ക് പിന്നാലെ ഓടുകയാണ് ആധുനിക മലയാളി യുവാക്കൾ 

(6 മാർക്ക് essay / 4 മാർക്ക് ചോദ്യങ്ങൾ പ്രതീക്ഷിക്കാം )


ആര്‍ത്തിക്ക് മുന്നിൽ തോല്‍ക്കുന്ന ഭക്ഷണം (തലക്കെട്ട് )

  

✨ കേരളത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ്ഫുഡ് സംസ്കാരം, ആരോഗ്യകരമെന്ന് കരുതിപ്പോരുന്ന നമ്മുടെ തനത് നാടൻ ഭക്ഷണക്രമത്തെപ്പോലും അട്ടിമറിക്കാൻ പര്യാപ്തമായ തലത്തിലേക്ക് വളർന്നുകഴിഞ്ഞിരിക്കുന്നു

✨ സമീകൃത ആഹാരമാണ് ഒരു മനുഷ്യൻ കഴിക്കേണ്ടത്

✨ ഓൺലൈൻ വിതരണശൃംഖലയുടെ ആവിർഭാവത്തോടെ ഭക്ഷണക്കച്ചവടത്തിന് അനന്തസാധ്യതകളാണ് വന്നുചേർന്നിരിക്കുന്നത്.

ഹണിയും പെരി പെരിയും തുടങ്ങി പരീക്ഷണങ്ങളുടെ പിന്നാലെ ഓടുന്ന മലയാളി തിരിച്ചറിയാതെ പോകുന്നത് ക്യാൻസറിന്റെയും വൃക്ക രോഗങ്ങളുടെയും ദോഷവശങ്ങൾ കൂടിയാണ്... 



ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും കൃത്രിമമായി പഴുപ്പിച്ചുമൊക്കെയാണ് പല ഭക്ഷ്യവസ്തുക്കളും നമ്മുടെ തീന്മേശയിലേക്കെത്തുന്നത്

✨ ആധുനികതയുടെ പിന്നാലെ പായുന്ന മലയാളി അവന്റെ സാംസ്കാരിക മൂല്യങ്ങളെ എല്ലാം കാറ്റിൽ പറത്തുകയാണ്...

 ✨ കാച്ചിലും, ചേമ്പും ചേനയുമായി പൂർവ്വകാലത്ത് ഒരുമയുടെ ആർദ്രഭാവങ്ങൾ തീർത്ത മലയാളി മനസ്സുകൾ ഇന്ന് അന്യ ഭക്ഷണ സംസ്കാരത്തിന് പിന്നാലെ ഓടാനുള്ള തിരക്കിലാണ്.. 

 ✨ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്റ്റാറ്റസ് ലോകം തീർക്കുന്ന പൊതുബോധം നിർമ്മിതിക്കായെങ്കിലും ഉത്തരാധുനിക ഭക്ഷണ ബോധ്യങ്ങൾക്ക് പിന്നാലെ ഓടുകയാണ് ആധുനിക മലയാളി.

Wikipedia

Search results