8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

1.ചിത്രകാരി

 ഈ പാഠത്തിലെ മുഴുവൻ  ചോദ്യോത്തരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ....

https://malayalamnotebook4kerala.blogspot.com/p/blog-page.html


⭕സ്ത്രീപക്ഷ ചിന്തകൾക്ക് ഊന്നൽ നൽകിയ കഥാകാരി.

⭕സ്ത്രീത്വത്തിന്/ സ്ത്രീ ജീവിതത്തിന് നേരെ പിടിച്ച തെളിമയുള്ള കണ്ണാടിയാണ് ഷാഹിന ഇകെ യുടെ കഥകൾ!


      ഷാഹിന ഇ. കെ.യുടെ "അനന്തപത്മനാഭന്റെ മരക്കുതിരകൾ" എന്ന പുസ്തകത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ് " ചിത്രകാരി." സ്ത്രീകളുടെ സ്വാതന്ത്ര്യവും  സാമൂഹികമായ കെട്ടുപാടുകളും തമ്മിലുള്ള സംഘർഷത്തെ ഈ കഥ വളരെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഫിസ എന്ന ചിത്രകാരിയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അവളുടെ കലയോടുള്ള അഭിനിവേശം, ഭർത്താവിന്റെയും അവന്റെ കുടുംബത്തിന്റെയും അവഗണന, ഒടുവിൽ അവൾ നേരിടുന്ന നിശ്ശബ്ദമായ പ്രതിരോധം എന്നിവയെല്ലാം ഈ കഥയുടെ കാതലാണ്.

കലയെ ജീവനുതുല്യം സ്നേഹിക്കുന്ന, വരയും എഴുത്തും അവളുടെ ആത്മാവിഷ്കാരമായി കാണുന്ന ഒരു യുവതി. സമൂഹത്തിന്റെ അടിച്ചമർത്തലുകൾക്കിടയിലും തന്റെ സ്വത്വം നിലനിർത്താൻ ശ്രമിക്കുന്ന ശക്തയായ സ്ത്രീയുടെ പ്രതീകമാണ് ഫിസ. അവളുടെ നിശ്ശബ്ദത പലപ്പോഴും അവളുടെ പ്രതിഷേധത്തിന്റെ മുഖമുദ്രയാകുന്നു.

   അവളുടെ കലയെയും താൽപ്പര്യങ്ങളെയും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത പുരുഷാധിപത്യ ചിന്താഗതിയുള്ള ഒരു കഥാപാത്രമാണ്അ ഹാഫിസ്‌. അവൻ അവളെ ഒരു വീട്ടമ്മയുടെ പരമ്പരാഗത റോളിൽ ഒതുക്കാൻ ആഗ്രഹിക്കുന്നു.

  ഹാരിസിന്റെ  ഉമ്മ. പരമ്പരാഗത സ്ത്രീസങ്കൽപ്പങ്ങളെ മുറുകെപ്പിടിക്കുന്ന, അടുക്കള ജോലികളാണ് സ്ത്രീക്ക് പ്രധാനമെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതികയായ സ്ത്രീയാണ്.

      സ്ത്രീകൾക്ക് കല, എഴുത്ത് തുടങ്ങിയ മേഖലകളിൽ താൽപ്പര്യങ്ങളുണ്ടായിട്ടും അവയെ സമൂഹവും കുടുംബവും അംഗീകരിക്കാതെ വീട്ടുകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥ ഈ കഥ വ്യക്തമാക്കുന്നു. ഫിസയുടെ വരകളും എഴുത്തും അവളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവുമാണ്. എന്നാൽ ഹാഫിസിന്റെയും ഉമ്മയുടെയും കണ്ണിൽ ഇതൊരു പാഴ്‍വേല മാത്രമാണ്.

    സ്ത്രീകളെ അടുക്കളയിൽ മാത്രം ഒതുക്കി നിർത്താൻ ശ്രമിക്കുന്ന ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ നേർചിത്രം കഥ വരച്ചുകാട്ടുന്നു. ഫിസയുടെ കലാപരമായ കഴിവിനെ അംഗീകരിക്കാതെ, "അടുപ്പത്തെ പണി പഠിക്കാതെ പറ്റില്ല" എന്ന് ഉമ്മ പറയുന്നതും, ഹാഫിസ് അവളുടെ വരകളെ പുച്ഛിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്.

    ഫിസയുടെ കഴിവിനെയും താൽപ്പര്യങ്ങളെയും ഭർത്താവിനോ കുടുംബത്തിനോ മനസ്സിലാക്കാൻ കഴിയുന്നില്ല. ഇത് അവളിൽ ഒരുതരം ഒറ്റപ്പെടലും നിശ്ശബ്ദ പ്രതിഷേധവും സൃഷ്ടിക്കുന്നു. അവളുടെ ചിത്രങ്ങൾക്ക് മുൻപ് ലഭിച്ചിരുന്ന അംഗീകാരം ഭർതൃഗൃഹത്തിൽ ലഭിക്കാതെ വരുന്നു.

     ഫിസയുടെ ഏറ്റവും വലിയ ശക്തി അവളുടെ നിശ്ശബ്ദതയാണ്. നിശ്ശബ്ദകൊണ്ട് പ്രതിരോധം തീർക്കുകയാണ് ഫിസ. ഹാഫിസിന്റെയും ഉമ്മയുടെയും പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും അവൾ പലപ്പോഴും മറുപടി നൽകാതെ ബ്രഷിന്റെ ലോകത്തേക്ക് ഒതുങ്ങുന്നു. ഇത് അവളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരെ കൂടുതൽ അലോസരപ്പെടുത്തുന്നു. ഒടുവിൽ, അവളുടെ ബ്രഷ് തട്ടിത്തെറിപ്പിക്കുമ്പോൾ പോലും അവൾ മറുപടി പറയാതെ കൈ കഴുകാൻ പോകുന്നത് ഈ നിശ്ശബ്ദമായ പ്രതിഷേധത്തിന്റെ ഭാഗമാണ്.

     ഫിസയുടെ ഉപ്പ അവളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതും, അവൾ കല്യാണം കഴിഞ്ഞാലും വര നിർത്തില്ലെന്ന് പറയുന്നതും, ഹാഫിസിന്റെ ഉപ്പ അതിന് സമ്മതം മൂളുന്നതും, എന്നാൽ ഭർതൃഗൃഹത്തിൽ അവൾ നേരിടുന്ന യാഥാസ്ഥിതിക ചിന്തകളും തമ്മിലുള്ള വൈരുധ്യം കഥയിലുണ്ട്  ( പരമ്പരാഗത  ചിന്തകളും ആധുനിക കാഴ്ചപ്പാടുകളും തമ്മിലുള്ള സംഘർഷം)

ലളിതവും എന്നാൽ ശക്തവുമായ ഭാഷയാണ് ഷാഹിന ഇ. കെ. ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫിസയുടെ മാനസികാവസ്ഥയെയും അവളുടെ ചുറ്റുപാടുകളെയും വളരെ വ്യക്തമായി വാക്കുകളിലൂടെ അനുഭവവേദ്യമാക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ഹാഫിസിന്റെ ചിന്തകളിലൂടെയും അവന്റെ കാഴ്ചപാടുകളിലൂടെയുമാണ് കഥയുടെ ആഖ്യാനം മുന്നോട്ട് പോകുന്നത്. ഇത് ഫിസയുടെ നിശ്ശബ്ദതയ്ക്ക് കൂടുതൽ ആഴം നൽകുന്നു. കഥയുടെ അവസാനം, ഫിസയുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞയും പച്ചയും ചായങ്ങൾ, അവൾക്ക് നഷ്ടപ്പെടാത്ത കലാപരമായ വ്യക്തിത്വത്തെയും   അവളുടെ നിശ്ശബ്ദമായ വേദനയെയും സൂചിപ്പിക്കുന്നു. "ദൈവം തൊട്ട കൈവിരലുകൾ" എന്ന വിശേഷണം ഫിസയുടെ കഴിവിനെ അടിവരയിടുന്നു.


✨ പുതിയ കാലത്തിന്റെ പെണ്‍ വ്യാകുലതകളുടെ കഥയാണ് ചിത്രകാരി

പാഠത്തിലെ സന്ദേശങ്ങൾ/ തിരിച്ചറിവുകൾ

 * സ്ത്രീകളുടെ കഴിവുകളെയും സ്വപ്നങ്ങളെയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്.

 * വിവാഹബന്ധങ്ങളിൽ പരസ്പര ബഹുമാനവും മനസ്സിലാക്കലും അനിവാര്യമാണ്.

 * സമൂഹത്തിന്റെ യാഥാസ്ഥിതിക ചിന്തകളെ ചോദ്യം ചെയ്യേണ്ടതുണ്ട്.

 * ആത്മാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമാണ്.


ഈ പാഠത്തിലെ മുഴുവൻ ചോദ്യോത്തരങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ....


https://malayalamnotebook4kerala.blogspot.com



Wikipedia

Search results