ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

2.സ്മാരകം

തന്റെ കവിതകൾ കൊണ്ട് കുഞ്ഞുലോകങ്ങളെ ചിത്രീകരിച്ച കവിയാണ് വീരാൻകുട്ടി

⭕ ഇതുവരെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളും കേൾക്കാത്ത ശബ്ദങ്ങളും കാണാത്ത കാഴ്ചകളും തേടിയാണ് കവിയുടെ യാത്ര. 


⭕  കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടക്കുന്ന അപ്പൂപ്പൻ താടിയുടെ യാത്രയിലൂടെയാണ് കവിത പുരോഗമിക്കുന്നത്. • ഒരു വിത്തിനെ ഉള്ളിൽ ഒളിപ്പിച്ച് എവിടെയൊക്കെയോ ചെന്ന് വൻമരമായി മാറുന്ന അപ്പൂപ്പൻ താടിയെ കുറിച്ച് പറയുന്ന ഈ കവിതക്ക് സ്മാരകം എന്ന തലക്കെട്ട് ഏറെ അനുയോജ്യമാണ് • പ്രകൃതിയാകുന്ന പാഠശാലയിലെ വായിക്കപ്പെടേണ്ട പാഠമാണ് അപ്പൂപ്പൻ താടിയുടെ ജീവിതമെന്ന് കവി നമ്മെ ഓർമിപ്പിക്കുന്നു • ഇത് ഏറെ തത്വചിന്താപരമായ ഒരു കവിതയാണ് ► വളരെ നിസ്സാരമെന്നു കരുതി നാം മാറ്റി നിർത്തുന്ന അപ്പൂപ്പൻ താടിയുടെ പരിശ്രമങ്ങൾ നിസ്സാരമല്ലെന്നു കവി ബോധ്യപ്പെടുത്തുന്നു. 


⭕ ആരും നിസ്സാരല്ല! നമ്മുടെ പോരായ്മകൾക്കപ്പുറത്ത് നാം ജീവിക്കുന്ന ചുറ്റുപാടുകൾ മനോഹരമാക്കാൻ നമ്മൾ ശ്രമിക്കണമെന്ന ചിന്തയാണ് കവി പങ്കുവെക്കുന്നത്. (അതും പ്രകൃതിയുടെ നിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്നു. അതിനാൽ അതിൻറെ പറക്കവും പ്രകൃതിയുടെ ഭാഗമാണ്. പ്രപഞ്ചത്തെ നിലനിർത്തുന്നതിനുള്ള പരിശ്രമമെന്ന നിലയിൽ അതിൻറെ പറക്കത്തെ വിനീതശ്രമമായിത്തന്നെ കരുതപ്പെടേണ്ടതാണ് ) (പ്രകൃതിയെന്ന ജൈവസ്രോതസ്സിനെ സംരക്ഷിക്കേണ്ടത് ഈ പ്രകൃതിയിലെ ഓരോ ജീവിയുടെയും ചുമതലയാണ്. ആ ഉത്തരവാദിത്വത്തെ ശ്രദ്ധയോടെ നിർവ്വഹിക്കുന്ന ജന്മമാണ് അപ്പൂപ്പൻതാടിയുടേത്. )


⭕  അപ്പൂപ്പൻതാടിയെ അതിജീവനത്തിൻറെ മികച്ച മാതൃകയായി കവി അവതരിപ്പിക്കുന്നു. പ്രതിസന്ധികളെ പോലും മറികടന്ന് മുന്നേറുന്നവരുടെ പ്രതിനിധിയാണ് അപ്പൂപ്പൻതാടി. (ചിറകുകളില്ല, ദേശാന്തരം വിധിച്ചിട്ടില്ല ആകാശവും സ്വന്തമല്ല എന്നിട്ടും പറക്കാനുള്ള അതിൻറെ ശ്രമം നിസ്സാരമല്ല . അതിൻെറ പരിമിതികളെ മറികടക്കുന്നതിനുള്ള നിശ്ചയദാർഢ്യം അത് ഉള്ളിൽ വഹിക്കുന്നു . ലക്ഷ്യത്തെ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന അപ്പൂപ്പൻ താടി അതിൻറെ ഓരോ ബലഹീനതയെയും മറികടക്കുന്നതിനുള്ള ഉപായങ്ങളെ സ്വീകരിക്കുന്നു.) 

⭕  സഹതാപപ്രകടനങ്ങൾ അതിനാവശ്യമില്ല. അമിത പ്രശംസകളാൽ തകർന്നുപോയവർ വളരെയുണ്ട്. പരിഗണിക്കപ്പെടാത്ത അവസ്ഥകൾ കൂടുതൽ വാശിയോടെ ജീവിതത്തെ കാണാൻ അപ്പൂപ്പൻതാടിയ്ക്ക് പ്രേരിപ്പിച്ചു 

⭕ പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതവിജയം നേടുന്ന അപ്പൂപ്പൻതാടിയിൽ നിന്നും ചില ജീവിതപാഠങ്ങളെ ഉൾക്കൊള്ളുവാനുണ്ട് എന്നു കവി ഓർമ്മിപ്പിക്കുന്നു. ജൈവ പ്രകൃതിയെ നിലനിർത്താനും വളർത്താനും ഈ സൂക്ഷ്‌മജീവി നടത്തുന്ന ധീരശ്രമങ്ങൾ മനുഷ്യൻറെ കണ്ണുതുറപ്പിക്കേണ്ടതാണ്.. 

⭕ ❗ സ്വന്തം കുഞ്ഞിനെയെന്നപോലെ വിത്തിനെ മടിയിൽവച്ച് അത് പറക്കുന്നു. പ്രകൃതിയെ സ്വന്തം ജീവൻറെ ഭാഗമായി അതു കരുതുന്നു. ഒരു ജീവിയും പ്രകൃതിയ്ക്കുപുറത്തല്ല അതിൻറെ ഭാഗമാണ്. പരസ്‌പരാശ്രിതത്വത്തിലാണ്‌ ( ഇണക്കം )പരിസ്ഥിതി നിലനിൽക്കുന്നത്.. പ്രകൃതിയെ ഉപഭോഗ വസ്‌തുവായി കരുതുമ്പോൾ ചൂഷണം ആരംഭിക്കുന്നു. സ്വന്തം പിന്തുടർച്ചയായി വിത്തിനെ പ്രകൃതിയെ കരുതുന്നതാണ് അപ്പൂപ്പൻ താടിയുടെ പാരിസ്ഥിതിക ദർശനം. 

⭕  ❗ നേടിയ അറിവുകളുടെയും ദർശനങ്ങളുടെയും ആകർഷണീയതകൊണ്ട് മഹത്തായ യത്നത്തിന് ഇറങ്ങിപ്പുറപ്പെട്ടതല്ല അപ്പൂപ്പൻ താടി. വലിയ സ്വപ്‌നങ്ങളുടെ പിൻബലവും അതിനില്ല. ഉള്ളിലെ പ്രേരണകൾ മാത്രമാണ് അതിൻറെ ഉർജ്ജശക്തി. ഇന്നത്തെ പ്രകൃതി സംരക്ഷണങ്ങളെല്ലാം വെറും നിർബന്ധിത പ്രോഗ്രാമുകളാണ്. സ്വയം സുരക്ഷിത്വത്തിൻറെയും അഹംബോധത്തിൻറെതുമായ അറിവുകളുടെ ഭാരക്കുറവാണ് അതിനെ പറക്കലെന്ന യത്‌നത്തിന് പ്രേരിപ്പിക്കുന്നത്. 


⭕  പക്ഷിയെന്നു. വിളിക്കാ... കരുണ.... പൊയേക്കും..... ആരുടെയും സഹതാപപ്രകടനങ്ങൾ അതിനാവശ്യമില്ല. അമിത പ്രശംസകളാൽ തകർന്നുപോയവർ വളരെയുണ്ട്. പരിഗണിക്കപ്പെടാത്ത അവസ്ഥകൾ കൂടുതൽ വാശിയോടെ ജീവിതത്തെ നേരിടാൻ അപ്പൂപ്പൻതാടിയ്ക്ക് പ്രേരണയായി.


⭕  നിസ്സാരമെന്ന് എഴുതി തള്ളാനുള്ളതല്ല അതിൻറെ പരിശ്രമം. തളർന്നു വീണുപോകുന്നിടത്ത് ഒരു സ്‌മാരകമായി ഉയിർത്തു വരാനുള്ളതാണ് അവയുടെ ധീരമായ ആ ശ്രമം. ആരുമറിയാതെ മുളച്ചു വളർന്ന് ഒരു വൃക്ഷമായി അവ ഉയർന്നു വരും 


⭕  അപ്പൂപ്പൻതാടി ജീവിതത്തെ മൂന്നോട്ടു കൊണ്ടുപോകുന്നത് ശരീരബലത്തിൻറെ കരുത്തുകൊണ്ടല്ല മനസ്സിൻറെ ഇച്ഛശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിനാൽ പരാജയങ്ങളുടെ ഇടങ്ങളെപ്പോലും വിജയിയുടെ പീഠമാക്കിമാറ്റാൻ അതിനു കഴിയുന്നു. ഒന്നിൽ നിന്ന് ഒരു സാമ്രാജ്യത്തെതന്നെ പടുത്തുയർത്താനുള്ള ജീവസ്രോതസ്സുമായാണ് അതിൻറെ സഞ്ചാരം. അതിനാൽ അതിൻറെ ഉള്ളിൽ വഹിക്കുന്ന ജീവതേജസ്സിൽ നിന്ന് മറ്റൊരു പാരിസ്ഥിതിക ലോകത്തെ പണിതുയർത്താൻ അതിനു കഴിയുന്നു. മറ്റനേകം ജന്മങ്ങളെ ഉത്പാദിപ്പിക്കുന്ന ബീജാവാപ പ്രക്രീയയാണ് അതു നിർവ്വഹിച്ചത്. അതിൻറെ കർമ്മസാഫല്യത്തിൻറെ അടയാളമാണ് വളർന്നു നിൽക്കുന്ന ആ മരം. അതാണ് ആ ജന്മത്തിൻറ വിജയപീഠം. 


⭕ പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതവിജയം നേടുന്ന അപ്പൂപ്പൻതാടിയിൽ നിന്നും ചില ജീവിതപാഠങ്ങളെ ഉൾക്കൊള്ളുവാനുണ്ട് എന്നു കവി ഓർമ്മിപ്പിക്കുന്നു. ജൈവ പ്രകൃതിയെ നിലനിർത്താനും വളർത്താനും ഈ സൂക്ഷ്‌മജീവി നടത്തുന്ന ധീരശ്രമങ്ങൾ മനുഷ്യൻറെ കണ്ണുതുറപ്പിക്കേണ്ടതാണ്..


ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results