ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

രണ്ട് ടാക്സിക്കാർ

 നിത്യ ചൈതന്യതയുടെ ഓർമ്മക്കുറിപ്പുകളാണ് രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം. ഹൃദയസ്പർശിയായ ആത്മാനുഭവങ്ങളുടെ ഹൃദ്യമായ അവതരണം കൊണ്ട് അനുവാചകന്റെ മനസ്സ് കീഴടക്കുകയാണ് ലേഖകൻ. ചില അനുഭവങ്ങൾ നമ്മുടെ കണ്ണ് തുറപ്പിക്കും! നിസ്സാരക്കാരെന്ന് കരുതിയവർ മഹാന്മാരാകും, മഹാന്മാർ എന്ന് കരുതിയവർ നിസാരന്മാരും ആണെന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങളും ഉണ്ടാകാം. !


മുൻധാരണയോടുകൂടി ആളുകളെ വിലയിരുത്തുന്നതിലെ അപകടം നിത്യചൈതന്യയതിക്കുണ്ടായ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. താങ്ങാകും എന്ന് കരുതുന്നവർ കൈയൊഴികെയും അപ്രതീക്ഷിതമായ ഭാഗത്തുനിന്ന് സഹായങ്ങൾ ലഭിക്കുന്ന അനുഭവങ്ങളും നമുക്ക് ഉണ്ടായേക്കാം! അറിവുകൾക്കപ്പുറത്ത് തിരിച്ചറിവുകൾ സമ്മാനിക്കാറുള്ളത് ജീവിതഗന്ധിയായ അനുഭവങ്ങൾ തന്നെയാണ്. ഇത്തരത്തിൽ നിത്യ ചെയ്തതിയുടെ കണ്ണുതുറപ്പിച്ച രണ്ട് അനുഭവങ്ങളെയാണ് രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം അനാവവരണം ചെയ്യുന്നത്.

കർത്താവ് സിംഗ് എന്ന കാർ ഡ്രൈവറിൽ നിന്നുണ്ടായ അനുഭവം യതിയെ അത്ഭുതപ്പെടുത്തി. ദാമോദർ എന്ന എം എ വിദ്യാർത്ഥിക്ക് ഏറെ തത്തുന്നത് ജർമ്മൻ ചിന്തകനായ കാൻഡിന്റെ ഒരു ഉദ്ധരണി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കേവലം നിസ്സാരനെന്ന് കരുതിയ ടാക്സി ഡ്രൈവറുടെ ഇടപെടലാണ് യതിയെ അത്ഭുതപ്പെടുത്തിയത്. കർത്താർ സിംഗറിന്റെ ആത്മാർപ്പണവും അമ്മയോടുള്ള ഈശ്വര തുല്യമായ ആദരവും യതിക്ക് പുതിയ പാഠങ്ങളാണ് സമ്മാനിച്ചത്. അമ്മക്ക് വേണ്ടി ജീവിക്കുന്ന അയാൾ വിവാഹം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. താൻ പഠിച്ച ദാർശനികമായ തത്വചിന്തകൾ കർത്താവ് ജീവിതത്തിൽ പ്രാവർത്തികമാക്കുകയായിരുന്നുവെന്നത് എനിക്കദ്ദേഹത്തോടുള്ള സ്നേഹാദരവുകളെ അങ്കൂരിപ്പിച്ചു. ( വർദ്ധിപ്പിച്ചു ).

തുടർന്ന് യതിക്ക് ഉണ്ടാകുന്ന റെയിൽവേ സ്റ്റേഷനിലെ അനുഭവവും ശ്രദ്ധേയമാണ്. നമ്മുടെ നശ്വരമായ ജീവിതകാലത്ത് മറ്റുള്ളവരുടെയെല്ലാം മനസ്സിൽ എത്രമാത്രം സ്നേഹാദരവുകൾ നമുക്ക് നേടാമെന്നത് ഈ അനുഭവം കാണിക്കുന്നു.

ഏതു ജോലിക്കും ബഹുമാന്യതയുണ്ടെന്നും ജോലിയോ മതമോ ജാതിയോ വർഗ്ഗമോ വർണ്ണമോ വർഗ്ഗഭേദങ്ങളോ അല്ല, മറിച്ച് ഒരാളുടെ വ്യക്തിത്വമാണ് അയാളുടെ ബഹുമാന്യതയെ നിർണ്ണയിക്കുന്നതെന്നും യതിക്കുണ്ടായ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results