ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

ഇങ്ങനെയോ ഒരാളെ സ്നേഹിക്കേണ്ടത്?

തുടര്‍ന്നു. അന്ന് അയാള്‍ക്ക് അതിഥിയായി കിട്ടിയത് ഒരു പടുവൃദ്ധനെ.

അയാള്‍ വൃദ്ധനെ കൈകാലുകള്‍ കഴികിച്ച് ഊണിനിരുത്തി. ഭക്ഷണം ഇലയില്‍ വിളമ്പിയപാടെ വൃദ്ധന്‍ വലിച്ചുവാരി കഴിക്കാനും തുടങ്ങി. ആതിഥേയന് കലശലായ കോപം വന്നു ഭക്ഷണം കിട്ടിയതിന് ഈശ്വരനോട് നന്ദിപോലും പറയാതെ കഴിക്കുന്നുവോ, കഷ്ടം, അയാള്‍ വൃദ്ധനെ കണക്കറ്റ് ശകാരിച്ചു. എന്തിന്, ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. പടുവൃദ്ധന്‍ പൊരിവെയിലത്ത് ഇറങ്ങി നടന്നു.

അന്നുരാത്രി ഭക്തന്‍ ഭഗവാനെ സ്വപ്നം കണ്ടു. ഭഗവാന്‍ അരുളി… “കഷ്ടം… നീ ആ വൃദ്ധനെ എന്തിന് ആട്ടിപ്പായിച്ചു? എന്നെ ഒരിക്കല്‍ പോലും സ്മരിക്കാത്ത അയാളെ ഇത്രയും കാലം ഞാന്‍ ക്ഷമാപൂര്‍വ്വം ഭക്ഷണം കൊടുത്തു പോറ്റിക്കൊണ്ടുവന്നതാണ്. ഇന്ന് ഒരുനേരം പോലും അയാളെ സഹിക്കാന്‍ നിനക്കു കഴി‍ഞ്ഞോ? ഇങ്ങനെയോ ഒരാളെ സ്നേഹിക്കേണ്ടത്?”


അതൃപ്തിയുളവാക്കുന്നവരെയും സ്നേഹിക്കാനുള്ള ശക്തി നേടുക. അതാണ് ആനന്ദത്തിന്റെ മാര്‍ഗം… എല്ലാവരേയും സ്നേഹിക്കുന്നതിലൂടെ മാത്രമേ ആനന്ദം ലഭിക്കൂ.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results