ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

തളരാം പക്ഷെ തകരരുത് !

പരീക്ഷയിൽ തോറ്റു വന്ന മകനെ മുല്ല നസീറുദ്ദീൻ ഒറ്റയടി .
" ജയിക്കാമായിരുന്ന ഒന്നിലും  തോൽക്കരുത് , അതു പഠിക്കാനാണ് ഈ അടി."
രണ്ടാം ദിവസം മകൻ പരീക്ഷ ജയിച്ചു വന്നു. പക്ഷേ അന്നും കൊടുത്തു ഒരടി.
പരീക്ഷ ജയിച്ചെങ്കിലും നീ വീട്ടിൽ എത്താൻ വൈകി ,
"സമയത്ത് എത്താൻ കഴിയുന്ന ഒരിടത്തും വൈകരുത് "
മൂന്നാം ദിവസം പരീക്ഷ ജയിച്ചിട്ടും സമയത്ത് എത്തിയിട്ടും അടി കിട്ടി. നിന്റെ വസ്ത്രത്തിൽ ആകെ അഴുക്ക്. "വൃത്തിയോടെ സൂക്ഷിക്കാൻ സാധിക്കുന്നതൊന്നും അഴുക്കാക്കരുത് " എന്ന് പഠിക്കാനാണ് ഈ അടി.
ഇനി അടി വാങ്ങരുത് എന്ന് കുട്ടി തീരുമാനിച്ചു.നാലാം ദിവസം പരീക്ഷ ജയിച്ച് കൃത്യസമയത്ത് - ഒട്ടും മുഷിയാത്ത വേഷത്തിൽ സന്തോഷത്തോടെ വീട്ടിലെത്തി. പക്ഷേ അന്നാണ് ഏറ്റവും വലിയ അടി കിട്ടിയത്. കുട്ടി ചോദിച്ചു " ഇന്നെന്തിനാണ് എന്നെ തല്ലിയത്;? എന്റെ ഭാഗത്ത്‌ ഒരു തെറ്റുമില്ലല്ലോ?


മുല്ല പറഞ്ഞു "കൃത്യതയോടെ നീ ജീവിച്ചാലും ഈ ലോകം പലപ്പോഴും ഒരു കാരണവുമില്ലാതെ നിന്നെ ശിക്ഷിക്കും" അതു മനസ്സിലാക്കുവാനാണ് ഈ അടി. നിന്റെ പഠനം പൂർത്തിയായിരിക്കുന്നു ! ഒരാളുടെ ശരികളും നേട്ടങ്ങളുമല്ല, അയാളുടെ തെറ്റുകളും പോരായ്മകളുമാണ് ലോകത്തിന് വേണ്ടത്. നന്മയുടെ മേന്മയേക്കാൾ തെറ്റിന്റെ ശരി തേടിപ്പോകാനാണ് എല്ലാവർക്കുമിഷ്ടം..

വിമർശനങ്ങൾ കർമ്മശേഷിയെ നശിപ്പിക്കരുത്. ലോകത്തിന്റെ തീർപ്പുകൾക്കനുസരിച്ച് ഒരാൾക്കും ജീവിക്കാനാവില്ല...

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results