ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

കണ്ണട - മുരുകന്‍ കാട്ടാക്കട








കവിത : കണ്ണട
രചന : മുരുകന്‍ കാട്ടാക്കട

എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം


എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാല്‍ വിറകൊള്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം



സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃ വിലാപ താരാട്ടില്‍
മിഴി പൂട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി
പെയ്തോഴിവത് കാണാം

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃ വിലാപ താരാട്ടില്‍
മിഴി പൂട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി
പെയ്തോഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം



പൊട്ടിയ താലിച്ചരടുകള്‍ കാണാം
<<<<<<<<< >>>>>>>>
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
<<<<<<<<< >>>>>>>>
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
<<<<<<<<< >>>>>>>>
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
<<<<<<<<< >>>>>>>>
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറുംബിര തേടല്‍ കാണാം
<<<<<<<<< >>>>>>>>
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറുംബിര തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം



പിഞ്ചുമടികുത്തമ്പതുപേര്‍
ചേര്‍ന്നിരുപതുവെള്ളി-
ക്കാശുകൊടുത്തിട്ടുഴുതുമറിക്കും
കാഴ്ചകള്‍ കാണാം
<<<<<<<<< >>>>>>>>
പിഞ്ചുമടികുത്തമ്പതുപേര്‍
ചേര്‍ന്നിരുപതുവെള്ളി-
ക്കാശുകൊടുത്തിട്ടുഴുതുമറിക്കും
കാഴ്ചകള്‍ കാണാം
<<<<<<<<< >>>>>>>>
തെരുവില്‍ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം
<<<<<<<<< >>>>>>>>
അരികില്‍ ശീമ കാറിന്നുള്ളില്‍
സുഖശീതള മൃദു മാറിന്‍ ചൂരില്‍
ഒരുശ്വാനന്‍ പാല്‍ നുണവതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം


തിണ്ണയില്‍ അമ്പതു കാശിനു പെന്‍ഷന്‍
തെണ്ടിയോരായിരം ആളെ കാണാം
<<<<<<<<< >>>>>>>>
തിണ്ണയില്‍ അമ്പതു കാശിനു പെന്‍ഷന്‍
തെണ്ടിയോരായിരം ആളെ കാണാം
<<<<<<<<< >>>>>>>>
കൊടിപാറും ചെറു കാറിലോരാള്‍
പരിവാരങ്ങളുമായി പായവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം
<<<<<<<<< >>>>>>>>
കിളിനാദം ഗതകാലം കനവില്‍
നുണയും മൊട്ട ക്കുന്നുകള്‍ കാണാം
കിളിനാദം ഗതകാലം കനവില്‍
നുണയും മൊട്ട ക്കുന്നുകള്‍ കാണാം
<<<<<<<<< >>>>>>>>
കുത്തി പായാന്‍ മോഹിക്കും പുഴ
വറ്റി വരങ്ങു കിടപ്പതു കാണാം
<<<<<<<<< >>>>>>>>
പുഴവറ്റി വരങ്ങു കിടപ്പതു കാണാം
വിളയില്ല തവളപ്പാട്ടില്ല
കൂറ്റന്‍ കുഴികള്‍ കൂപ്പതറകള്‍
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം


ഒരാള്‍ ഒരിക്കല്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേരൊരാള്‍ ഒരിക്കല്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
<<<<<<<<< >>>>>>>>
ഒരാള്‍ ഒരിക്കല്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേരൊരാള്‍ ഒരിക്കല്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
<<<<<<<<< >>>>>>>>
കൊത്തിയുടക്കുക തിമിര കാഴ്ചകള്‍
സ്പടിക സരിധം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞോഴുകുന്നൊരു
മാവേലി തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ചകള്‍
ഇടയന്‍ മുട്ടി വിളിക്കും
കാലം കാക്കുക..
<<<<<<<<<< >>>>>>>>
എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results