⭕ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ജീവിതനൈപുണികളെ ഉപയോഗപ്പെടുത്തി അതിജീവിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് 'ദയ'യിലൂടെ എം. ടി. പറയുന്നത്.
⭕ അതീവ ബുദ്ധിമതിയായിരുന്നു ദയ. സ്വത്ത് മുഴുവൻ നഷ്ടപ്പെട്ട ദരിദ്രനായ യജമാനനെ എല്ലാവരും ഉപേ ക്ഷിച്ചു പോയിട്ടും ദയ മാത്രം കൂടെ നിൽക്കുന്നു. സ്വന്തം ബുദ്ധിവൈഭവംകൊണ്ട് യജമാനനായ മൻസു റിനെ പല അപകടങ്ങളിൽനിന്നും ദയ രക്ഷപ്പെടു ത്തുന്നുണ്ട്
⭕.
ജ്ഞാനപീഠ ജേതാവായ (1995) എം. ടി. വാസുദേവൻനായർ കുട്ടികൾക്കു വേണ്ടി എഴുതിയ 'ദയ എന്ന പെൺകുട്ടി' (1992) എന്ന നോവലിൽനിന്ന് അദ്ദേഹം തന്നെ രൂപപ്പെടുത്തിയ തിരക്കഥയാണ് ദയ
⭕ പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തിയ അറേബ്യൻ പശ്ചാത്തല ത്തിലുള്ള ഈ രചന സംസ്ഥാന സർക്കാറിൻ്റെ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഇന്ദിരാഗാന്ധി പുരസ്‌കാരം ഉൾപ്പെടെ ദേശീയതല ത്തിലും സംസ്ഥാനതലത്തിലുമായി പ്രധാനപ്പെട്ട 7 പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
കഥാപാത്രനിരൂപണം - ദയ
⭕ എം ടി വാസുദേവൻ നായരുടെ ദയ എന്ന തിരക്കഥയിലെ കേന്ദ്ര കഥാപാത്രമാണ് ദയ.
⭕ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ജീവിതനൈപുണികളെ ഉപയോഗപ്പെടുത്തി അതിജീവിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് 'ദയ'യിലൂടെ എം. ടി. പറയുന്നത്.
⭕ ദരിദ്രനായിത്തീർന്ന യജമാനനെ ഉപേക്ഷിച്ചുപോവാതെ ഒപ്പം നിന്ന് സഹായിക്കുവാൻ മനസ്സു കാണിച്ച ദൃഢനിശ്ചയമുള്ള, ധൈര്യവും പകുതയും ലക്ഷ്യബോധവുമുള്ള പെൺകുട്ടി
⭕ അറിവും ബുദ്ധിവൈഭവവും തന്ത്രപരമായ ഇടപെടലും പക്വതയുമാണ് ദയയെ ഉയരങ്ങളിലെത്തിച്ചത്.
⭕ ജീവിതനൈപുണികളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ദയ സ്വജീവിതം കൊണ്ട് തെളിയിച്ചു.
ലക്ഷ്യബോധം പക്വത, ബുദ്ധി വൈഭവം,തന്ത്രപരമായ ഇടപെടലുകൾ
,ദൃഢനിശ്ചയം/ സ്ഥര്യം, ആയോധനശേഷി, - എന്നീ ഗുണങ്ങളെല്ലാം ദയ എന്ന കഥാപാത്രത്തിൽ സമ്മേളിച്ചിരിക്കുന്നത് കാണാം
⭕ രാജാവിനെ എളുപ്പത്തിൽ തോൽപ്പിക്കാമായിരുന്ന സന്ദർഭത്തിൽ വളരെ ദീർഘവീക്ഷണത്തോടെ ദയ കൈകൊണ്ട് പക്വതയാർന്ന തീരുമാനം ഏറെ മാതൃകാപരമാണ്
⭕ അറിവല്ല തിരിച്ചറിവാണ് പ്രധാനമെന്ന് നമ്മെ പഠിപ്പിക്കുകയാണ് ദയ
⭕ ജീവിതവിജയം നേടുന്നതിനും ലിംഗ ഭേദം ഒരു തടസ്സമല്ലന്ന വലിയ തിരിച്ചറിവ് ബാക്കിയാക്കുകയാണ് ഈ പാഠഭാഗം
തിരക്കഥ
സിനിമയുടെ അടിസ്ഥാനഘടകമാണ് തിരക്കഥ അഥവാ സ്ക്രീൻപ്ലേ. അനുഭവങ്ങളാണ് തിരക്കഥകള്‍ക്ക് അവലംബം.
കഥയിൽ നിന്നും വ്യത്യസ്തമായ അനുഭവതലമാണ് തിരക്കഥ പ്രദാനം ചെയ്യുന്നത്.
ശബ്ദ ദൃശ്യ സൂചനകൾ അടങ്ങിയ കഥയാണ് തിരക്കഥ.
സിനിമയുടെ സാഹിത്യ രൂപമാണ് തിരക്കഥ.