ശാസ്ത്രം,സാങ്കേതികവിദ്യ, വിജ്ഞാനം എന്നിവയുടെ അടിത്തറയിൽ അതിവേഗം വളരുന്ന സമൂഹത്തെയാണ് ലളിതമായി വൈജ്ഞാനിക സമൂഹം എന്ന് വിളിക്കുന്നത് (1970 - )
⭕ ആധുനിക കേരളത്തിന്റെ ശില്പിയായ ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹാരഥന്മാരായ സാമൂഹിക പരിഷ്കർത്താക്കളുടെ സംഭാവന കൊണ്ട് കേരളീയ സമൂഹത്തിൽ പുരോഗമനാത്മകമായ/ സാമൂഹിക മാറ്റങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം നിലനിന്നിരുന്നു
⭕ആധുനിക വിദ്യാഭ്യാസം, മതേതര, ജനാധിപത്യം മൂല്യങ്ങൾ, സാമൂഹിക നീതി എന്നിവയുടെ അടിത്തറയിലാണ് ആധുനിക കേരളം രൂപപ്പെട്ടതെങ്കിലും വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളും വർഗീയ ചിന്തകളും അഴിമതിയുമെല്ലാം കേരളത്തിന്റെ വൈജ്ഞാനിക സമൂഹ വളർച്ചയെ തടയുന്ന ഘടകങ്ങളാണ്.
⭕ വർദ്ധിച്ചുവരുന്ന സങ്കുചിത / വർഗീയ ചിന്തകൾ കേരളീയ മതേതരത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
⭕ ശാസ്ത്രബോധം കൊണ്ട് വർദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകളെ (അന്ധവിശ്വാസങ്ങളെ) മറികടക്കാൻ ആകുമെന്നാണ് ലേഖകന്റെ വാദം / നിലപാട്
⭕ ഈ ലോകത്തെ സൗഭാഗ്യങ്ങളെല്ലാം നമ്മുടെ സമൂഹത്തിനും ലഭ്യമാകണമെന്ന ചിന്തയോടെ ശാസ്ത്ര ചിന്തയെ മുൻനിർത്തി മറ്റു വിഭാഗീയതകൾ മാറ്റിനിർത്തി പ്രവർത്തിച്ചാൽ മാത്രമേ കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി പരിവർത്തിപ്പിക്കാനാവു...
⭕ അമേരിക്ക പോലുള്ള കുത്തക രാജ്യങ്ങൾ ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന കാരണം അറിവധികാരമാണ്. ( Knowledge Economy )
⭕ ടെക്നോളജി വളർന്നിട്ടും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ഡിജിറ്റൽ അസമത്വം വളരെ വലുതായി തുടരുന്നു...
⭕ ഡിജിറ്റൽ സമത്വവും - സാക്ഷരതാ നിരക്കും,- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയുമാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റിയത് -
വൈജ്ഞാനിക സമൂഹ സൃഷ്ടിക്കായുള്ള ദീർഘവീക്ഷണത്തോടുള്ള പ്രവർത്തനങ്ങൾ കേരളം നടപ്പിലാക്കിയിട്ടുണ്ട്.
⭕ വൈജ്ഞാനിക സമൂഹ സൃഷ്ടിക്കായി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കേരളം നടപ്പിലാക്കിയിട്ടുണ്ട്.
👉 ( 'വിവര സമ്പന്നരും വിവര ദരിദ്രരും' തമ്മിലുള്ള വിടവ് നികത്താൻ. 2002 ൽ കേരളം അക്ഷയ പദ്ധതി ആരംഭിച്ചു )
👉 കേരള നോളജ് എക്കണോമി മിഷൻ (K-DISC): അഭ്യസ്തവിദ്യരായവരുടെ തൊഴിൽശേഷിയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള കേരള സർക്കാരിന്റെ സംരംഭമാണിത്.
👉 'എന്റെ തൊഴിൽ എന്റെ അഭിമാനം' : വിജ്ഞാന സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് കേരളം നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിൻ.
വൈജ്ഞാനിക സമൂഹമായി ഒരു സമൂഹത്തിന് മാറണമെങ്കിൽ അതിന്റെ ഭാഷ കൂടി വിജ്ഞാന ഭാഷയാവണം.
⭕ അമേരിക്കക്ക് എളുപ്പത്തിൽ ഒരു വൈജ്ഞാനിക സമൂഹമായി മാറാനായത് ഇംഗ്ലീഷ് ലോകഭാഷ ആയതുകൊണ്ടാണ്, എന്നാൽ മലയാളത്തെ പോലെ ഒരു പ്രാദേശിക ഭാഷക്ക് വൈജ്ഞാനിക ഭാഷയായി വളരാനുള്ള സാധ്യതകൾ ഒരുക്കാൻ നമുക്ക് സാധിക്കണം. (Oov )
👉 പുത്തൻ സാങ്കേതിക പദാവലികളുടെ നിർമ്മാണം
👉 ഭാഷാപ്രയോഗങ്ങളുടെ പരീക്ഷണം
👉 ശാസ്ത്രസാങ്കേതിക ശബ്ദതാവലികളുടെ നിർമ്മാണം ( ഡിക്ഷണറി )
👉ശാസ്ത്രസാങ്കേതിക പുസ്തകങ്ങളുടെ വിവർത്തനം ( ട്രാൻസിലേഷൻ )
👉 സാധാരണക്കാരനും സാങ്കേതികമായ അറിവുകൾ മലയാളത്തിൽ ലഭിക്കുന്ന മൂല ഗ്രന്ഥങ്ങൾ തയ്യാറാക്കൽ
നാനോ സാങ്കേതികതയും നിർമ്മിത ബുദ്ധിയുമെല്ലാം (എഐ) സാങ്കേതികതയുമെല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത് സാങ്കേതിക പദങ്ങളും നവീന വിജ്ഞാന മേഖലകളെയും / ധാരകളെ ( ഏറ്റവും പുതിയ അറിവുകളെ ) ഉൾക്കൊള്ളുമ്പോൾ മാത്രമാണ് യഥാർത്ഥ വിജ്ഞാന ഭാഷയായി മലയാളത്തിന് വളരാനാവുക എന്നാണ് ലേഖകന്റെ വാദം
⭕ ആധുനിക ലോകത്ത് വൈജ്ഞാനികസമൂഹസങ്കൽപത്തിന്റെ സാധ്യതകൾ അനന്തമാണ്.
⭕ അറിവിനെ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാവുമ്പോഴാണ് വൈജ്ഞാനിക സമൂഹം എന്ന പ്രയോഗം അർത്ഥപൂർണ്ണമാകുന്നത്. ( പ്രാദേശികവും ആധുനികവുമായ അറിവുകളെ സാമന്യയിപ്പിച്ചു കൊണ്ട് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ നേടിയ പുരോഗതി മാതൃകാപരമാണ്.
👉 തിരിച്ചറിയൽ ( Identification ) 👉 ഉത്പാദിപ്പിക്കൽ (Production 👉ക്രമീകരിക്കൽ ( Organising )
👉 പരിവർത്തിപ്പിക്കൽ (transformation ) 👉 പ്രസരിപ്പിക്കാൻ ( Propagate ) എന്നിവ കൊണ്ടും
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം
വിദ്യാഭ്യാസത്തിനുള്ള അവകാശം
സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിൽ സ്വതന്ത്രമായി ഇടപെടാനുള്ള അവകാശം എന്നിവ കൊണ്ടും ആധുനിക വൈജ്ഞാനിക സമൂഹം മുൻകാല വൈജ്ഞാനിക സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് എന്ന് യുനെസ്കോ അഭിപ്രായപ്പെടുന്നു
⭕ കാർഷിക സമൂഹം സാങ്കേതികവിദ്യയുടെ സാധ്യതകളെ ഏറ്റവും മനോഹരമായിട്ട് ഉപയോഗിച്ച് വളരുമ്പോൾ കാർഷിക വൈജ്ഞാനിക സമൂഹമായി വളരുന്നു
❤️ കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ മലയാളത്തെ ഒരു വിജ്ഞാന ഭാഷയായി വളർത്തേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, മാനവിക വിഷയങ്ങൾ എന്നിവ മലയാളത്തിൽ പഠിക്കാനും ഗവേഷണം ചെയ്യാനും സാധിക്കുമ്പോൾ മാത്രമേ അറിവ് ജനകീയമാവുകയുള്ളൂ.