8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

NOTE 8 - എന്റെ ഭാഷ

  
കേരളവാല്മീകി
⭕ വാക്യസുന്ദരൻ 
❤️ നവോത്ഥാന സാഹിത്യത്തിന്റെ പ്രധാന അമരക്കാരൻ.

⭕️ മാതൃഭാഷയും മലയാളിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന കവിത.
⭕ ഒരാൾക്ക് അയാളുടെ ആശയങ്ങൾ ഏറ്റവും ഭംഗിയിൽ ആവിഷ്കരിക്കാനാവുക മാതൃഭാഷയിലൂടെയാണ്  
 ♥️ ആത്മാഭിമാനത്തിന്റെ/ ഉയര്‍ത്തെഴുന്നേല്പിന്റെ പ്രതീകമായി കവി മാതൃഭാഷയെ കാണുന്നു. 
⭕️ വർത്തമാനകാലത്ത് മാതൃഭാഷയെ ബാധിച്ചിരിക്കുന്ന അനാഥത്വവും അവഗണനയും പറയാതെ പറയുന്ന കവിത
⭕️ മലയാളം മറക്കുന്ന മലയാളിയെ തുറന്നു കാട്ടുന്ന കവിത / മലയാള ഭാഷ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള കവിയുടെ ആശങ്കകളാണ് കവിതയുടെ പ്രമേയം.

💯 ഇംഗ്ലീഷ് ആണ് മികച്ച പൊതുബോധത്തിന് അടിമപ്പെടുന്ന മലയാളി മലയാളത്തെ മനപ്പൂർവം മറന്നു കളയുന്നു 
(മാതാവിനും മാതൃഭാഷക്കും പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത്,മലയാളം മറക്കുന്ന മലയാളിയെ കുറിച്ചുള്ള അർത്ഥവത്തായ ചിന്തകൾ പങ്കുവെക്കുകയാണ് കവി ) 
⭕️ മനസ്സിനെ പൂവായി കാണുന്നു. ആ പൂവിലെ തേനാണ് മലയാളമെങ്കിൽ അതിന് കേവലഭംഗി നൽക്കുന്ന മഞ്ഞു കണങ്ങളോടാണ് അന്യഭാഷകളെ കവി ഉപമിച്ചിരിക്കുന്നത്  
 മാതൃഭാഷയെ തേനിനോടും അന്യഭാഷകളെ മഞ്ഞുകണങ്ങളോടും ഉപമിച്ചതേറെ ഉചിതമാണ് 

⭕️ മലയാളത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളുകയാണ് കവി, വിവർത്തന സമ്പത്ത് കൊണ്ടും സാംസ്കാരിക തനിമ കൊണ്ടും ലോകഭാഷകളുടെ നിലവാരം മലയാളത്തി ന് ഉണ്ടെന്നു കവി വിശ്വസിക്കുന്നു 

 

 
" ഉണ്ണി മറക്കായ്ക
ഒരമ്മതൻ നെഞ്ചിൽനിന്നുണ്ട മാധുര്യമൊരിക്കലും "
Onv 


നമ്മുടെ സംസ്കാരത്തിന്റെ തനിമയും നന്മയും മലയാളത്തിന് മാത്രം പകരാൻ കഴിയുന്നവയാണ്. 


⭕️ ഒരു വ്യക്തിക്ക് അവന്റെ വ്യക്തിത്വവും സംസ്കാരവും പകരുന്നത് അവന്റെ മാതൃഭാഷയാണ്

 
⭕️ ഒരു മനുഷ്യനെ അവന്റെ പിറന്ന നാടുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്ന പൊക്കിൾകൊടിയാണ് മാതൃഭാഷ.
⭕️ ഒരാൾ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മാതൃഭാഷയിലൂടെയാണ്
( സ്വപ്നത്തിന്റെ / ഹൃദയത്തിന്റെ / ചിന്തയുടെ ഭാഷ മലയാളമാണ്. )



 മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
 മർത്യന് പെറ്റമ്മ തൻ ഭാഷതാൻ
 വള്ളത്തോൾ ( എന്റെ ഭാഷ )
 
⭕️ വികാരങ്ങളെ തനിമയോടെ ആവിഷ്കരിക്കാൻ സാധിക്കുന്നത് മാതൃഭാഷയിൽ കൂടി മാത്രമാണ്





⭕️ മലയാളം സംസാരിക്കാൻ മടിക്കുന്ന വരും തലമുറ നമ്മുടെ സംസ്കാരവും പൈതൃകവുമെല്ലാം മറന്നുപോയേക്കാം!


❤️ മലയാളി മലയാളം മറക്കുമ്പോൾ മരിക്കുന്ന നമ്മുടെ സംസ്കാരം കൂടിയാണ്.
⭕️ മലയാളം മറക്കുന്ന മലയാളി നഷ്ടപ്പെടുത്തുന്നത് കാലങ്ങളായി നാം കാത്തുസൂക്ഷിക്കാം സംസ്കാരവും പൈതൃകവും മൂല്യങ്ങളുമാണ്.
.
 
എന്‍ മകന്‍ ഇംഗ്ലീഷുപഠിച്ചീടുവാനായ്/ എന്‍ ഭാര്യതന്‍ പ്രസവം തന്നെയങ്ങ് ഇംഗ്ലണ്ടിലാക്കി ...

 
⭕ കൂണുപോലെ മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയങ്ങൾ
⭕ കേരളത്തിന്റെ കലാലയങ്ങളിൽ നിറം മങ്ങിയ കാഴ്ചകളാകുന്ന മലയാളം പഠിക്കുന്ന കുട്ടികൾ!
⭕ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ലഭിക്കുന്ന അമിത പ്രാധാന്യം
⭕ 'സോഷ്യൽ സ്റ്റാറ്റസിനു' വേണ്ടി മക്കളെ ഇംഗ്ലീഷ് മീഡിയങ്ങളിൽ അയക്കുന്ന മാതാപിതാക്കൾ.


 ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയെങ്കിലും ഇംഗ്ലീഷിനോടുള്ള മാനസിക അടിമത്തം ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷിന്റെ കൊടികുത്തിവാഴ്ച തുടരുകയാണ്. അന്ന് വള്ളത്തോളിന്റെ വാക്കുകള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് ലോകത്തെ ഏതുവിജ്ഞാനവും മാതൃഭാഷയായ മലയാളത്തില്‍ പഠിക്കാന്‍ യുവതലമുറയ്ക്ക് അവസരം ലഭിക്കുമായിരുന്നു.

Wikipedia

Search results