ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

അമ്മ - ബഷീർ 9

ബഷീർ രചനയുടെ സവിശേഷതകൾ.


  •  കണ്ണു നീരീനെ പുഞ്ചിരിയാക്കുന്ന  രചനാരീതി
  • ബേപ്പൂർ സുൽത്താൻ
  • സംസാരഭാഷയിൽ രചനകൾ നിർവഹിക്കുന്നു
  • ബഷീറിന്റെ രചനകളിൽ പ്രകൃതിയും  മനുഷ്യനുംജീവികളുമെല്ലാം കഥാപാത്രങ്ങളാണ്
  • സ്വന്തം അനുഭവങ്ങളാണ് ബഷീർ  ആവിഷ്കരിക്കുന്നത്അ-നുഭവങ്ങളുടെ ഊഷ്മളമായ  ആവിഷ്കാരമാണ് ബഷീർ കൃതികൾ.
  • ബഷീറിനെ അനുകരിക്കാൻ മലയാളത്തിൽ ആർക്കും ആയിട്ടില്ല.
  • ജീവിതഗന്ധിയായ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും ബഷീർ കൃതികളെ സമ്പന്നമാക്കുന്നു. തനതായ ഭാഷാരീതി കൊണ്ട് സാഹിത്യത്തിൽ തനതായ സ്ഥാനം ഉറപ്പിച്ച കഥാകാരനാണ് ബഷീർ.

  കഥയിലെ ബഷീറിന്റെ വൈവിധ്യമാർന്ന മുഖങ്ങൾ

  •  വാത്സല്യം തുളുമ്പുന്ന പുത്രൻ
  •  ദേശസ്നേഹം പുലർത്തുന്ന വിദ്യാർത്ഥി
  •  ദേശസ്നേഹമാണ്  ബഷീറിനെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.
  •  സ്വാതന്ത്ര്യസമര സേനാനി
  •  സമാനതകളില്ലാത്ത മാതൃ സ്നേഹത്തിന്റെ മുന്നിൽ അത്ഭുതപ്പെടുന്ന മകൻ.
  •  ഗാന്ധിജിയോടുള്ള ആരാധന.
  •  കൗമാരക്കാരിലെ സുഖ സങ്കല്പങ്ങളിൽ നിന്നും മാറി ദേശ സ്നേഹത്തിന്റെ മുൾപ്പടർപ്പുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബഷീറിന്റെ താല്പര്യം.



     സ്വന്തം ജീവിതം സ്വന്തം ഭാഷയിൽ എഴുതി മലയാള കഥയുടെ സുൽത്താനായിതീർന്ന മഹാനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ 'ഓർമ്മക്കുറിപ്പിൽ' നിന്നെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒരനുഭവ കഥയാണ് അമ്മ. അനുഭവങ്ങളാണ് ബഷീർ രചനകളുടെ കരുത്ത്.  ബഷീറിന്റെ വിദ്യാർത്ഥി ജീവിതവും സ്വാതന്ത്ര്യസമരത്തിലെ വീരഗാഥകളും അമ്മയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഓർമ്മകളുമെല്ലാം അടങ്ങുന്ന ഈ കൃതി ബഷീറിന്റെ ജീവിതം തന്നെയാണ്. അമ്മയുടെ കത്തിൽനിന്ന് ആരംഭിച്  ഓർമ്മകളിലൂടെ അമ്മയിലേക്കും ഗാന്ധി യിലേക്കും ഉപ്പു സത്യാഗ്രഹ സമര കാലത്തെ അനുഭവങ്ങളിലേക്കും വളർന്ന് ഒടുവിൽ അമ്മയുടെ കത്തിലേക്ക്  തന്നെ തിരിച്ചെത്തുന്ന അനന്യസാധാരണമായ കഥാ രചനാ ശൈലി കൊണ്ട് ബഷീർ നമ്മെ വിസ്മയിപ്പിക്കുന്നു. ആത്മാഭിമാനത്തിന് ടീച്ചർ ഓരോ രചനകളും
     
      ബഷീർ എന്ന എഴുത്തുകാരനെക്കാൾ ബഷീർ എന്ന ദേശസ്നേഹിയും മാതൃസ്നേഹിയും  കഥയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു. ശക്തമായ ദേശഭക്തി കുട്ടിക്കാലം മുതലെ ബഷീറിനുണ്ടായിരുന്നെന്ന് കഥയിൽ കാണാം. സ്വന്തം മാതാവിനെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നതുപോലെ മാതൃ രാജ്യത്തെയും ഭക്തിയോട് കൂടി കാണണം  എന്ന മഹത്തായ ചിന്ത പാഠഭാഗം പങ്കുവെക്കുന്നു.
      കുടുംബബന്ധങ്ങൾക്ക് എല്ലാം മേലെയായിരുന്നു ബഷീറിന് രാജ്യസ്നേഹം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാതൃക ഗാന്ധിജിയായിരുന്നു. ആരാധ്യമായാണ് ഗാന്ധിയെ ബഷീർ കണ്ടിരുന്നത്. വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെ സ്പർശിക്കാൻ ഇടയായതിനെ   തന്റെ ജീവിതത്തിലെ അമൂല്യ മുഹൂർത്തമായിട്ടാണ് അദ്ദേഹം കണ്ടത്. ത്യാഗനിർഭരമായ അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടും സ്വാതന്ത്ര്യ സമരത്തിൽ അവസാനം വരെ ആവേശത്തോടു പങ്കാളിയാവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഗാന്ധിജിയോടുള്ള ആരാധന മാത്രമായിരുന്നു.
      കഥയിലെ 'അമ്മ'സവിശേഷ പരാമർശം അർഹിക്കുന്ന  കഥാപാത്രമാണ്. ദീർഘമായ ജയിൽവാസവും ദേശാടനവും കഴിഞ്ഞു പാതിരാത്രി  വീട്ടിലെത്തുന്ന മകനോട് മറ്റൊന്നും ചോദിക്കാതെ കൈകഴുകി ഭക്ഷണം കഴിക്കാൻ പറയുന്ന അമ്മ,  ഇക്കാലമത്രയും മകൻ രാജ്യത്തിനുവേണ്ടി ചെയ്തതെല്ലാം തന്റേതു  കൂടിയാണെന്ന് കരുതുന്ന ലോകവീക്ഷണത്തിന്റെ  പ്രതിനിധിയാണ്. സ്വഭവനങ്ങളിൽ ഇരുന്നു കൊണ്ടെങ്കിലും ലക്ഷോപലക്ഷം ധർമ്മടൻമാരുടെ അമ്മമാരെല്ലാം സ്വാതന്ത്ര്യസമര പോരാട്ടത്തെ അനുഭവിച്ചവരായിരുന്നു എന്ന വലിയ  രാഷ്ട്രീയ പ്രസ്താവനയാണ് ബഷീർ കഥയിലൂടെ നടത്തുന്നത്.
      പ്രാദേശിക ഭാഷാ സൗകുമാര്യം ബഷീർ രചനകളുടെ ളുടെ മുഖമുദ്രയാണ്.. കഥ എഴുതുക അല്ല പറയുകയാണദ്ദേഹം. അനുഭവങ്ങളുടെ സമ്പന്നത മൂലമാണ് ഇതിന് അദ്ദേഹത്തിന് സാധിക്കുന്നത്. ഈ  സവിശേഷമായ രചനാശൈലി തന്നെയാണ് ബഷീർ രചനകളെ വ്യത്യസ്തമാക്കുന്നത്.  ഒരു 'ബഷീറിയൻ ശൈലി' തന്നെ അദ്ദേഹം മലയാളസാഹിത്യത്തിന് സംഭാവന ചെയ്യുകയുണ്ടായി.
      ബഷീർ എന്ന കഥാകാരന്റെ  മൂന്ന് വൈവിധ്യമാർന്ന മുഖങ്ങൾ കഥയിൽ കാണാം ബഷീർ എന്ന ദേശസ്നേഹി,  ബഷീർ എന്ന വിദ്യാർത്ഥി,  ബഷീർ എന്ന മകൻ. ഈ മൂന്നു വേഷങ്ങളിലും ഉജ്ജ്വലമായി തീർന്ന ബഷീർ അനുവാചകരുടെ മനസ്സിൽ ബഹുമാന്യമായ സ്ഥാനം ഉറപ്പിക്കുന്നു, മാതാവിന്റെയും  മാതൃഭൂമിയുടെയും മഹത്വം ചെറുപ്പത്തിൽ    തിരിച്ചറിയുകയും രാജ്യത്തിനായി തന്നെ സ്വയം സമർപ്പിക്കുവാനും തയ്യാറായ ബഷീർ മൊബൈൽ ജീവികളായി ഒതുങ്ങുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാവേണ്ടതുണ്ട്. ഒരു മാതൃകാ വിദ്യാർത്ഥി സാമൂഹികബോധവും സാമൂഹികപ്രതിബദ്ധതയും പ്രതികരണശേഷിയും ഉള്ളവനായിരിക്കണം എന്ന മഹത്തായ സന്ദേശവും കഥ നൽകുന്നു.



പ്രധാന സന്ദേശങ്ങൾ 

  • ഗാന്ധിയൻ ദർശനങ്ങൾ നമുക്ക് പ്രചോദനവും മാതൃകയുമാണ്.

  • മാതൃഭാവം ഉദാത്തമായ വികാരമാണ് .
  • മാതൃസ്നേഹം പോലെ പരമപ്രധാനമാണ് മാതൃരാജ്യത്തോടുള്ള സ്നേഹവും '
  • ബഷീറിനെയും ഇന്ത്യൻ ജനതയും സ്വാധീനിച്ച മഹത് വ്യക്തിയാണ് ഗാന്ധിജി.
  • ദേശാഭിമാനികൾ ജീവൻ നൽകി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം.
  • ഉപ്പുസത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് .
  • അനുഭവങ്ങളുടെ വൻകരയാണ് ബഷീറിൻറെ രചനകൾ.
  • സ്വാതന്ത്രസമരത്തിൽ ബഷീറിന്റെ പങ്ക് നമുക്ക് മാതൃകയാണ് .
  • വിദ്യാർഥികളും യുവാക്കളും രാജ്യത്തോടുള്ള കടമ നിർവഹിക്കേണ്ടവരാണ് .

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results