കേരളത്തെ ജാതീയതയുടെ അന്ധകാരത്തിൽ നിന്നും മോചിപ്പിച്ചവരിൽ പ്രധാനിയാണ് ശ്രീനാരായണ ഗുരു. സാമൂഹിക പരിഷ്‌ക്കർത്താവ്, നവോദ്ധാനനനായകൻ, മതാതീതനായ തത്വജ്ഞാനി എന്നീ നിലകളിലും കേരള ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട വ്യക്തിയാണ് ഗുരു. പണ്ട് കേരളത്തിൽ നിലനിന്നിരുന്ന രൂക്ഷമായ ജാതിയത, തൊട്ടുകൂടായ്‌മ, തീണ്ടി കൂടായ്മ, സാധാരണക്കാരൻ അനുഭവിക്കേണ്ടിവന്ന ക്രൂരമായ ശിക്ഷാവിധികൾ തുടങ്ങിയ സാമൂഹികാനീതികൾക്കും അസമത്വങ്ങൾക്കും എതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം പ്രായോഗികമായ സമീപനങ്ങളിലൂടെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പലവിധ കാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട വരെ(അധഃകൃത വർഗം ) ഉയർത്തിക്കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവ് ഗുരുവിനുണ്ടായിരുന്നു. പുരാതനകാലം മുതൽക്കേ ഭാരതത്തിലെ സന്യാസിമാർ ചെയ്യാറുള്ളതുപോലെ ഏകാന്തമായ തപസ്സിലൂടെ 'മോക്ഷം' (സ്വർഗ്ഗം/ ആത്മശാന്തി)നേടാമെന്ന ചിന്താഗതിയായിരുന്നില്ല ഗുരുവിന് മറിച്ച് തനിക്ക് ലഭിച്ച കർമ്മവേദാന്തജ്ഞാനങ്ങളെ സമൂഹത്തിന്റെ നന്മയ്ക്കായിട്ടാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്.
''മാനവസേവയിലൂടെ മാധവസേവ''
സാധാരണക്കാരുടെ ഉയർച്ചയ്ക്ക്
കാരണമാകുന്നത്തിലൂടെ 'മോക്ഷം' (സ്വർഗ്ഗം/ ആത്മശാന്തി) നേടാം എന്നതായിരുന്നു ഗുരുവിന്റെ ധർമ്മ സങ്കല്പം. ഇത്തരത്തിൽ നൂറ്റാണ്ടുകളായി ജാതിഭ്രാന്തിന്റെ തീചൂളയിൽ ഉരുകിയിരുന്ന, ജാതി ശരീരങ്ങളായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് മനുഷ്യത്വം എന്താണെന്ന് ഗുരു പഠിപ്പിച്ചു. വിശ്വസിക്കാൻ അവകാശമില്ലാതിരുന്ന സാധാരണ മനുഷ്യർക്കായി അമ്പലങ്ങളും (1888 ലെ ശിവപ്രതിഷ്ഠ)വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഏത് അനീതികളെയും ചോദ്യം ചെയ്യുമെന്ന തിരിച്ചറിവിൽ വിദ്യാഭ്യാസത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. .
"വിദ്യ കൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക "
ഇത്തരം പ്രായോഗികമായ ചിന്തകളിലൂടെ കേരളീയ സമൂഹത്തെ അദ്ദേഹം നവീകരിച്ചു.
അറിവിന്റെ വെളിച്ചം കൊണ്ട് വഴി നയിച്ച ജ്ഞാനസിദ്ധനും പ്രവർത്തനങ്ങളിലൂടെ വെളിച്ചമേകിയ കർമ്മ സിദ്ധനുമായിരുന്നു ശ്രീനാരായണ ഗുരു
"ഒരു ജാതി
ഒരു മതം
ഒരു ദൈവം മനുഷ്യന്"
ലോകത്ത് മനുഷ്യജാതി മൃഗജാതി എന്നീ രണ്ടു ജാതികൾ മാത്രമേഉള്ളുവെന്ന് ഗുരു പ്രഖ്യാപിക്കുകയുണ്ടായി. മനുഷ്യത്വത്തെ ഉയർത്തിക്കാണിക്കുന്നതിലൂടെ ജാതി-മത വർണ-വർഗ ഭേദങ്ങൾക്കപ്പുറത്ത് മനുഷ്യനൊന്നിക്കുന്ന മാനവികതയുടെ മഹത്തായ സന്ദേശം ഗുരു ലോകത്തിനു പ്രദാനം ചെയ്തു മനുഷ്യത്വത്തിന്റെ പ്രാധാന്യം പ്രഖ്യാപിക്കുന്ന ഈ ഗുരു ചിന്തക്ക് സാർവ്വലൗകിക പ്രാധാന്യമുണ്ട് (ലോകത്തെല്ലായിടത്തും പ്രാധാന്യമുണ്ട് സ്വീകാര്യതയുണ്ട്)
കേവലം അധകൃതവർഗോദ്ധാരകൻ മാത്രമല്ല നവോദ്ധാനനായകൻ ഉൽപതിഷ്ണുവായ സാമൂഹികപരിഷ്കർത്താവ്, തത്ത്വജ്ഞാനി, സ്വതന്ത്ര ചിന്തകൻ എന്നീ നിലകളിലെല്ലാം സ്മരണീയനാണ് ഗുരു. ആത്മീയതയും ഭൗതിക ലോകവും ഒരു പോലെ പ്രധാനമാണ് എന്നതായിരുന്നു എല്ലാ മതങ്ങളും ഒരേ ദൈവത്തിന്റെ വ്യത്യാസ മുഖങ്ങളാണ് എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
മതങ്ങൾ ആകുന്ന എല്ലാം നദികളും എത്തിച്ചേരുന്നത് ദൈവം ആകുന്ന ഒരേ സമുദ്രത്തിലേക്ക് ആണ് എന്നതായിരുന്നു അദ്ദേഹത്തിന് ചിന്ത
"പലമതസാരവുമേകമാം"
എന്ന ഗുരു വചനത്തിലും
മനുഷ്യനന്മയുടെ പ്രാധാന്യമാണ് ഗുരു പ്രകീർത്തിക്കുന്നത് ആത്മീയതക്ക് മാത്രം പ്രാധാന്യം കൊടുത്തിരുന്ന ഇന്ത്യൻ സന്യാസിമാർക്ക് മാതൃകയായിരുന്നു സേവന സമർപ്പിതമായ ഗുരുവിന്റെ ജീവിതം. ആത്മീയതയും ഭൗതിക ലോകവും തുല്യപ്രാധാന്യമുള്ളവയാണ് എന്നാണ് ഗുരു പറഞ്ഞത് ചെറുദാഹരണങ്ങളിലൂടെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഗഹനമായ ആശയങ്ങളെ അദ്ദേഹം അവതരിപ്പിച്ചു (പട്ടിയുടെ ഉദാഹരണം)അന്ധഗജന്യായത്തിലൂടെ തങ്ങളുടെ മതം മാത്രമാണ് പ്രധാനം എന്ന് പറയുന്ന ആധുനിക മത സങ്കൽപ്പങ്ങളെ അദ്ദേഹം വിമർശിച്ചു
"ജന്മത്താലല്ല ചാണ്ഡാളൻ
ജന്മത്താലല്ല ബ്രാഹ്മണൻ
കർമ്മത്താൽതന്നെ ചാണ്ഡാളൻ
കർമ്മത്താൽതന്നെ ബ്രാഹ്മണൻ"
-സഹോദരൻ അയ്യപ്പൻ
ഇത്തരത്തിൽ പ്രായോഗിക ചിന്തകൾ കൊണ്ട് കേരളത്തിലെ മറ്റു നവോത്ഥാന നായകനായകർക്ക് പോലും മാതൃകയായിത്തീർന്ന ശ്രീനാരായണ ഗുരു ദർശനങ്ങളെ ദേശകാലോചിതമായി പുനർവായനയ്ക്ക് വിധേയമാക്കുകയാണ് ലേഖനം.പ്രൗഢമായ ആശയങ്ങൾ കൊണ്ട് സമ്പന്നമാണ് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ശ്രീനാരായണഗുരു എന്ന ലേഖനം. ഗുരു ദർശനങ്ങളുടെ മഹാത്മ്യം വ്യക്തമാക്കുന്ന ലേഖനമാണിത്.ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരു പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു
***********************************
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്."
- -ഗുരു
"ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്."
- -ഗുരു
"മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം."
- -ഗുരു
"അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം "
- -ഗുരു
'മതാതീതമായ തത്വജ്ഞാനി ആയിരുന്നു ശ്രീനാരായണഗുരു 'കുറ്റിപ്പുഴയുടെ ഈ വിലയിരുത്തൽ ദൗത്യം കണ്ടെത്തി ശ്രീനാരായണഗുരുവിനെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക? (6)