ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

തേന്‍ കനി



തേന്‍കനി  നാടകാവിഷ്‌ക്കാരം വീഡിയോ 




          വയല വാസുദേവൻ പിള്ളയുടെ കുട്ടികളുടെ നാടകം ആണ് തേൻകനി. ഉമ്മാക്കി തേടി കാട്ടിലേക്കുള്ള കുട്ടികളുടെ  യാത്രയും അവർ തേൻകനി നേടുന്നതിനും  ഒട്ടനവധി അർഥതലങ്ങളുണ്ട്. ജീവിതയാത്രയിൽ നാം ഓരോരുത്തരും നേരിടാൻ പോകുന്ന ജീവിത പ്രതിസന്ധികളും അവയെ അതിജീവിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ജീവിതവിജയം ലഭിക്കുക എന്ന മഹത്തായ സന്ദേശമാണ് പാഠഭാഗം ബാക്കിയാക്കുന്നത്. ഭദ്രനെന്ന കുട്ടിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. ആധുനിക തലമുറയിലെ പ്രകൃതിയെ അറിയാത്ത / ജീവിതാനുഭവങ്ങൾ കുറഞ്ഞ,  കുട്ടികളുടെ പ്രതിനിധി കൂടിയാണ് ആദ്യഘട്ടങ്ങളിൽ ഭദ്രൻ. അവനിൽ ആദ്യഘട്ടങ്ങളിൽ കാണുന്ന ഭയം സ്വാഭാവികമായി ആധുനിക തലമുറയിലെ  ഓരോ കുട്ടിയുടെയും ഭയമാണ്. എന്നാൽ വന ഗായകൻ ശ്രദ്ധേയമായ ഇടപെടൽ അവനിൽ ഗുണാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.. കൂട്ടുകാരോടൊത്ത് അധ്വാനത്തിന് വില മനസ്സിലാക്കാൻ, പ്രതിസന്ധികളിൽ താങ്ങായി നിൽക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാരർ എന്ന് മനസ്സിലാക്കാനും അവന്  സാധിച്ചു.. കൂട്ടുകാർ അപകടത്തിൽ ആയപ്പോൾ അവൻ വീട്ടിലേക്ക് തിരിച്ചു പോയില്ല എന്നത് അവനിലെ നന്മയാണ് കാണിക്കുന്നത്.
   അനുഭവങ്ങളാണ് മനുഷ്യനെ പൂർണനാക്കുന്നത്, അനുഭവങ്ങളിലൂടെ മനുഷ്യൻ വളരുന്നു.. ("ഒഴുക്കിലൂടെ നീന്തി കയറണം അതു പുരളാതെ സൂക്ഷിക്കണം" എന്നു പറയുന്ന സന്ദർഭം.. )ഏറെ സമകാലിക പ്രാധാന്യമുള്ള നാടകമാണ് തേൻക്കനി. ജീവിത പ്രതിസന്ധികളെ വിവേകത്തോടെ കൂടി മറികടക്കുന്നവർ മാത്രമാണ് ജീവിത വിജയം നേടുന്നത് എന്നുള്ള വിശാലമായ ജീവിത വീക്ഷണമാണ് ബാക്കിയാകുന്നത്.
അവനവൻ ശ്രമിക്കുമ്പോൾ മാത്രമേ ഫലങ്ങൾ മധുരമുള്ളതാകൂ എന്ന സന്ദേശമാണ് പാഠം നൽകുന്നത്. ഒരുമ കൊണ്ട് എന്തും സാധ്യമാകും എന്ന ചിന്തയും പാഠം ബാക്കിയാകുന്നു. (ഒത്തുപിടിച്ചാൽ മലയും പോരും, എല്ലുമുറിയ പണിതാൽ പല്ലുമുറിയെ തിന്നാം.)പ്രകൃതിയെയും പച്ചപ്പിന്നെയും അറിയാൻ മറന്നുപോകുന്ന പുതിയ തലമുറയെ പലതും ഓർമ്മിപ്പിക്കുന്നുണ്ട് പാഠഭാഗം.


ഭദ്രൻ -കഥാപാത്ര നിരൂപണം



  •  വയലാ വാസുദേവൻ പിള്ളയുടെ നാടകമായ തേൻകനിയിലെ കേന്ദ്രകഥാപാത്രം.
  •  സമകാലിക ലോകത്തിലെ കുട്ടിയുടെ പ്രതിനിധി.
  •  അനുഭവങ്ങളിലൂടെ വളരുന്ന കഥാപാത്രം.
  • മനസ്സിൽ നന്മയുള്ള കുട്ടി.
  • പ്രതിസന്ധികളിൽ സുഹൃത്തുക്കളെ കൈവെടിയാത്ത മനസ്സ്./തളരാത്ത മനസ്സ്
  • ജീവിത പ്രതിസന്ധികളെ വിവേകപൂർവ്വം മറികടക്കുന്നു.
  • അധ്വാനത്തിന്റെ വില മനസ്സിലാക്കുന്നു





ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results