എഴുത്തച്ഛൻ
കാലാതീതം കാവ്യവിസ്മയം
മനുഷ്യജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങൾ ലോകത്തെല്ലായിടത്തും എല്ലാകാലത്തും ഒരുപോലെയായതിനാൽ ജീവിതഗന്ധിയായ കാവ്യങ്ങൾ കാലാതീതമായിനിലനിൽക്കുന്നു. ഭാരതേതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഗ്രീക്കുമഹാകാവ്യങ്ങളായ ഇലിയഡും ഒഡിസിയും ഷേക്‌സ്പിയർ കൃതികളും കാലാതീതമായിനിൽക്കുന്നത് അതുകൊണ്ടാണ്. കാലദേശങ്ങൾക്കതീതമായി നിലകൊള്ളുന്ന സാഹിത്യകൃതികളിലെ ജീവിതാവസ്ഥകളും ജീവിതസന്ദേശങ്ങളും എക്കാലത്തുംപ്രസക്തമാണ്.
ആദികാവ്യമായ രാമായണത്തിന് ഭാരതീയഭാഷകളിൽ അനേകം പുനരാവിഷ്‌കാരങ്ങളുണ്ടായി. സംസ്‌കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ചു മഹാകവി എഴുത്തച്ഛൻ കിളിപ്പാട്ടുരീതിയിൽ എഴുതിയ കൃതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ട്. അധ്യാത്മരാമായണം കിളിപ്പാട്ട് മലയാളത്തിൽ സാംസ്‌കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിനു കളമൊരുക്കി.
സാമൂഹികവും സാംസ്‌കാരികവുമായ അപചയത്തിൽ നിന്ന് ജനതയെ മോചിപ്പിക്കുന്നതിനുവേണ്ടിയാണ് എഴുത്തച്ഛൻ ഭക്തികാവ്യങ്ങളുടെ രചന നിർവഹിച്ചത്. പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ടുതരം കാവ്യസരണയിൽ ഒഴുകിയിരുന്ന മലയാള കവിതയ്ക്ക് മാതൃകാപരമായ സത്തയും ശൈലിയും ഒരുക്കിയെടുക്കാൻ അദ്ദേഹത്തിന്റെ കാവ്യങ്ങൾ സഹായിച്ചു. മലയാളഭാഷയുടെ പിതാവ് എന്ന് ആദരപൂർവം നാം അദ്ദേഹത്തെ വിളിക്കുന്നതും ഇക്കാരണം കൊണ്ടാണ്. കിളിപ്പാട്ട് എന്ന പുതിയ കാവ്യരീതിയിലൂടെ പുരാണേതിഹാസകഥകൾ അദ്ദേഹം പകർന്നു തന്നു.കവിതയും തത്ത്വചിന്തയും കാവ്യ മധുരവും നിറഞ്ഞ എഴുത്തച്ഛന്റെ കാവ്യശൈലിയും ഏറെ ശ്രദ്ധേയമാണ്.
പാഠവിശകലനം
അധ്യാത്മരാമായണം കിളിപ്പാട്ട്. അയോദ്ധ്യാകാണ്ഡത്തിൽ വിവരിക്കുന്ന രാമാഭിഷേകവിഘ്‌നമാണ് പാഠസന്ദർഭം. കൈകേയിയുടെ നിർബന്ധത്തിനുവഴങ്ങി ദശരഥമഹാരാജാവിന് തന്റെ തീരുമാനം മാറ്റേണ്ടിവന്നു. രാമൻ യുവരാജാവാകുന്നില്ല എന്നുമാത്രമല്ല, പതിന്നാലുവർഷം വനവാസം സ്വീകരിക്കുകയും വേണം. അച്ഛന്റെ വാക്കുമാനിച്ച് കാട്ടിലേക്കുപുറെപ്പെടാനൊരുങ്ങുന്ന രാമൻ അമ്മ കൗസല്യയോടു യാത്രചോദിക്കാൻ അന്തപുരത്തിലെത്തുമ്പോഴാണ് ലക്ഷ്മണനെ കണ്ടുമുട്ടുന്നത്. അഭിഷേകവിഘ്‌നം ലക്ഷ്മണനെ കുപിതനാക്കി. ജ്യേഷ്ഠനോടുള്ള സ്‌നേഹാധിക്യം കൊണ്ട് എന്തു വിലകൊടുത്തും അഭിഷേകം നടത്തുമെന്ന കടുത്ത തീരുമാനവുമായി കോപതാപ ധീനനായി നിൽക്കുന്ന ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നു. വൽസാ, സൗമിത്രേ കുമാരാ നീ മൽസരഭാവമില്ലാതെ എന്റെ വാക്കുകൾ കേൾക്കുക എന്ന ശ്രീരാമവാക്യം തന്നെ ലക്ഷ്മണസാന്ത്വനമാണ്. വൽസാ എന്ന വാത്സല്യം തുളുമ്പുന്ന വിളി സുമിത്രയൊേലെ ബഹുമാന്യയായ ഒരമ്മയുടെ പുത്രനാണെന്ന ധ്വനി, നീ കുമാരനാകയാൽ ഇത്തിരി എടുത്തുചാട്ടമുണ്ടെന്ന ജ്യേഷ്ഠവാൽസല്യം എല്ലാം ഈ സംബോധനയിൽ എഴുത്തച്ഛൻ ധ്വനിപ്പിക്കുന്നുണ്ട്.തുടർന്ന് ലക്ഷ്മണനെക്കുറിച്ച് മതിപ്പോടെ ശ്രീരാമൻ സംസാരിക്കുന്നു. തന്നോടുള്ള സ്‌നേഹവും ആദരവുമാണ് ലക്ഷ്മണനെ കുപിതനാക്കുന്നതെന്നറിയുന്ന ശ്രീരാമൻ രാജ്യം, ദേഹം, ലോകം, ധനധാന്യങ്ങൾ എന്നിവ അനിത്യമാണെന്ന് സമർഥിക്കുന്നു.അതുകൊണ്ടു തന്നെ നശ്വരമായ അതിന്റെ നേട്ടത്തിൽ ആനന്ദിക്കാനൊന്നുമില്ലെന്നും അനുജനോട് പറയുന്നു.
ഭോഗങ്ങൾ (ആഗ്രഹങ്ങൾ ) ക്ഷണികങ്ങളാണ്; ആയുസും . ചുട്ടുപഴുത്ത ലോഹത്തിൽ ഒരു തുള്ളി ജലംവീഴുമ്പോൾ എന്തുസംഭവിക്കുമോ അതുപോലെ ക്ഷണഭംഗുരമാണ് മർത്യജവും. പാമ്പിന്റെ വായിലിരയായി വീണ തവള ആഹാരത്തിന് ശ്രമിക്കുന്നതുപോലെ കാലമാകുന്ന സർപ്പത്താൽ വിഴുങ്ങപ്പെട്ട മനുഷ്യർ ചഞ്ചലമനസ്‌കരായി ജീവിത സുഖങ്ങൾക്ക് പിന്നാലെ ഓടുകയാണ് . മകൻ, കൂട്ടുകാരൻ, ഭാര്യ തുടങ്ങിയ പ്രിയെട്ടവരോടൊമുള്ള കുടുംബജീവിതം അൽകാലത്തേക്ക് മാത്രമേ ഉള്ളൂ. സത്രത്തിൽ ഒരു രാത്രി ഒത്തുകൂടുന്ന വഴിയാത്രക്കാർ പിരിഞ്ഞുപോകുന്നതുപോലെയും പുഴയിൽ ഒഴുകുന്ന പൊങ്ങുതടികൾ പോലെയുംതികച്ചും അസ്ഥിരമാണ് ജീവിതം. (നാടും വീടും കുടുംവും ജീവിതവും അൽകാലം മാത്രം എന്നാശയം.) ധനം, ഐശ്വര്യം, യൗവനം ഇവയൊന്നും ശാശ്വതമല്ല.സ്വപ്നം കണ്ടുതീരുന്ന വേഗത്തിൽ അൽപ്പായുായ കുടുംബജീവിതം അവസാനിക്കുന്നു.
ഇവയെല്ലാം എഴുത്തച്ഛന്റെ മികച്ച ഉപമകൾക്ക് ഉദാഹരണമായി കാണാം
ദേഹം നിമിത്തമാണ് അഹംഭാവമുണ്ടാകുന്നത്. ഞാൻ ബ്രാഹ്മണനാണ്, ഞാൻ രാജാവാണ്, ഞാൻ ശ്രേഷ്ഠനാണ് എന്നൊക്കെ മനുഷ്യർ ആവർത്തിച്ച് പറഞ്ഞഹങ്കരിച്ചുകൊണ്ടിരിക്കുമ്പോൾ. ജന്തുക്കൾ അവരെ ഭക്ഷിച്ച് വിസർജ്ജിച്ചേക്കാം; തീയിൽ വെന്തുചാമ്പലായിത്തീരാം. മണ്ണിന്റെയടിയിൽ ചീഞ്ഞ് കീടങ്ങളാകാം. അതിനാൽ ദേഹത്തെ അടിസ്ഥാനമാക്കിയുള്ള അതിമോഹം ഒരിക്കലും നല്ലതല്ല.തുടർന്ന് ശരീരത്തിന്റെ നിസാരതയെക്കുറിച്ച് പറയുകയാണ് രാമൻ. ഈ ശരീരത്തെ വെറുതെ സ്‌നേഹിക്കുന്നതെന്തിന്? തോല്, ചർമ്മം, രക്തം, അസ്ഥി, മൂത്രം, ശുക്ലം എന്നിവയെല്ലാം സമ്മേളിക്കുന്ന ഒരിടം മാത്രമാണ് ശരീരം. അത് നശിച്ചുപോവാനുള്ളതുമാണ്.ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമിച്ച ആ ശരീരംകൊണ്ട് ആരും ഒന്നും നേടുന്നില്ല. ശരീരം പരിണാമിയും അസ്ഥിരവുമാണ്. ദേഹാഹങ്കാരം കൊണ്ട് ലോകം നശിപ്പിക്കാം എന്ന വിചാരം അറിവില്ലായ്മയാണ്. ദേഹമാണ് താൻ എന്ന ചിന്ത മോഹത്തെ ജനിപ്പിക്കുന്ന അവിദ്യയാണ്. മോഹത്തെ ഹനിക്കുന്നത് വിദ്യയും. അത് തിരിച്ചറിയലാണ് വിദ്യാഭ്യാസം. അതിനാൽ
മോക്ഷാർഥി ഏകാന്തമാനസനായി വിദ്യ അഭ്യസിക്കേണ്ടതാണ്. അവിടെ കാമക്രോധലോഭമോഹാദികൾ ശത്രുക്കളാണ്. തീർച്ചയായും ക്രോധമാണ് ധർമത്തെ ഇല്ലാതാക്കുന്നത്. ക്രോ
മോക്ഷാർഥി ഏകാന്തമാനസനായി വിദ്യ അഭ്യസിക്കേണ്ടതാണ്. അവിടെ കാമക്രോധലോഭമോഹാദികൾ ശത്രുക്കളാണ്. തീർച്ചയായും ക്രോധമാണ് ധർമത്തെ ഇല്ലാതാക്കുന്നത്. ക്രോ
ധം കൊണ്ടാണ് അച്ഛൻ, അമ്മ, സഹോദരൻ, കൂട്ടുകാരൻ, പത്‌നി എന്നിവരെയെല്ലാം വധിക്കാൻ തുനിയുന്നത്.നശ്വരമായ ജീവിതത്തിൽ പുലർത്തുന്ന അനല്പമായ അധമവികാരങ്ങളുടെ നിഷ്ഫലത നമ്മെ ബോധ്യപെടുത്തുകയാണീ പാഠഭാഗം
ജീവിതത്തിലെ പ്രതിസന്ധിയെ വിവേകപൂർണമായ ഇടപെടലുകൾ കൊണ്ടു മറികടക്കുന്ന ഈ സന്ദർഭം എഴുത്തച്ഛന്റെ പ്രായോഗിക തത്ത്വചിന്തയ്ക്കുനിദർശനമാണ്. ക്രോധം എന്ന ഇരുട്ടിനെ തത്ത്വവിചാരത്തിന്റെ വിളക്കുകൾ കൊണ്ടു ഇല്ലാതാക്കുന്നതെങ്ങനെ എന്ന് കാവ്യ ഭാഗം ബോധ്യപെടുത്തുന്നു.