ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

എണ്ണനിറച്ച കരണ്ടി



*മൂല്യങ്ങൾ  മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും   ഉണ്ടാകുന്നു.

*ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിലുണ്ടാവണം. 

*ഏറെ തത്വചിന്താപരമായ പാഠം

* പ്രത്യാശയോടെ ബുദ്ധിപൂർവ്വം ചിന്തിച്ചു ജീവിക്കുന്നവർക്ക് ജീവിതം സന്തോഷകരമായിരുന്നു.

* അറിവ് തേടിയുള്ള അന്വേഷണത്തിൽ അറിവിലേക്കുള്ള വഴി കാണിച്ചു കൊടുക്കുക മാത്രമാണ് മഹാഗുരുക്കന്മാർ എക്കാലത്തും ചെയ്തത് - അനുഭവങ്ങളാണ് യഥാർത്ഥ അറിവ്

*  ഭ്രമിപ്പിക്കുന്ന പുറം കാഴ്ചകളിളും  സുഖഭോഗങ്ങളിലും  മുങ്ങാതെ കൊച്ചുമനസ്സിന്റെ ഇത്തിരിവെട്ടം (മൂല്യബോധം) കാത്ത് സൂക്ഷിക്കുക.

*മൂല്യബോധം ഉള്ളവർക്ക് ജീവിതത്തിൽ എന്നും  ഉയർച്ചകൾ ഉണ്ടാകും.

*കുറേക്കൂടി  നന്മയുള്ള ലോകം ആഗ്രഹിക്കുക, അതിനായി പരിശ്രമിക്കുക  കൂടുതൽ നല്ല ലോകസൃഷ്ടിയ്ക്കാകണം നമ്മുടെ ശ്രമങ്ങളെല്ലാം.


ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും അനുഭവിക്കുമ്പോഴും 'കൈവശമുള്ള  കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും' മനസ്സിലുണ്ടായിരിക്കണമെന്നും അതാണ് സ്‌നേഹത്തിന്റെ രഹസ്യമെന്നും ജ്ഞാനിയായ വൃദ്ധൻ പറയുന്നത്. 'എണ്ണ നിറച്ച കരണ്ടി' സൂക്ഷ്മതയുടെ സൂചനയാണ് നൽകുന്നത്. മനസ്സിലെ നന്മയും വിശുദ്ധിയെയുമാണ് കരണ്ടി യിലെ എണ്ണ പ്രതീകവൽക്കരിക്കുന്നത്(സൂചിപ്പിക്കുന്നത്). നമ്മെ പ്രലോഭിപ്പിക്കുന്ന / വഴിതെറ്റിക്കുന്ന പലതും നമ്മുടെ ജീവിതയാത്രയിൽ  ഉണ്ടായേക്കാം .. ഓരോരുത്തർക്കും അവരവരുടെ സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കാമെങ്കിലും  മൂല്യങ്ങളും സംസ്ക്കാരത്തിന്റെ നന്മകളും മനസ്സിലുള്ളവർക്കേ  ജീവിതത്തിൽ യഥാർത്ഥ സന്തോഷം അനുഭവിക്കാനാവൂ...

      വാസ്തവത്തിൽ വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ 'ദി ആൽക്കെമിസ്റ്റ്' എന്ന പ്രശസ്തകൃതിയിലെ താക്കോൽ വാക്യം തന്നെയാണിത്. ജീവിതത്തിന്റെ സാരവും സത്തയും അന്വേഷിക്കുന്ന ഒരു രചനയായി ഇവിടെയാണ്‌ ആൽക്കെമിസ്റ്റ് പരിണമിക്കുന്നത്, 

           സാൻറിയാഗോ എന്ന ആട്ടിടയന്റെ നിധി തേടിയുള്ള പ്രതീകാത്മക  യാത്രയിലൂടെയാണ്. പല അടരുകളിൽ അർഥം ഒളിച്ചുവക്കുമ്പോഴും ഏറ്റവും സരളവും ഋജുവുമായ ഒരു മാന്ത്രികാഖ്യാനം പൗലോകൊയ്‌ലോ 'ആൽക്കെമിസ്റ്റി'ൽ സാധിച്ചെടുത്തു എന്ന വസ്തുതയാണ്,ലോകവ്യാപകമായി വിവർത്തനം ചെയ്യപ്പെടുന്ന ഒരു 'അദ്ഭുത ബെസ്റ്റ് സെല്ലറാ'ക്കി ഈ പോർച്ചുഗീസ് കൃതിയെ മാറ്റുന്നത്.


        പ്രപഞ്ചം നമ്മോട് സ്വപ്നങ്ങളുടെയും നിമിത്തങ്ങളുടെയും ആകസ്മികതകളുടെയും രൂപത്തിൽ സംവദിച്ചുകൊണ്ടിരിക്കുന്നു എന്ന തീവ്രബോധം 'ആൽക്കെമിസ്റ്റ്' എന്ന കൃതിയിലുടനീളം കാണാം .!  . സ്‌പെയിനിൽ ആട്ടിൻപറ്റങ്ങളെ മേച്ചുനടക്കുകയും ഉപേക്ഷിക്കട്ടെ ഒരു പള്ളിക്കരികിൽ സൈക്കമോർ മരത്തിനുകീഴിൽ രാത്രി കഴിച്ചുകൂട്ടുകയും ചെയ്യുന്ന സാൻറിയാഗോ എന്ന ആട്ടിടയൻ തുടർച്ചയായി കാണുന്ന വലിയ ഒരു 'നിധിസ്വപ്ന'മാണ് യഥാർഥത്തിൽ അവനെ കത്തിച്ചുവിടുന്നത്. സ്വപ്നത്തിൽ ഒരു ചെറിയ കുട്ടിയാണ് ആയിരക്കണക്കിന് മൈലുകൾക്കുറമുള്ള ഈജിപ്ഷ്യൻപിരമിഡിനരികിൽ അങ്ങനെ ഒരു നിധി കാണിച്ചുകൊടുക്കുന്നത്. തന്റെ സ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ ജ്ഞാനവൃദ്ധൻ സാൻറിയാഗോയ്ക്ക് നൽകുന്ന സൂചനകളും ദിശാബോധവും ഈകൃതിയിൽ സുപ്രധാനമാണ്.  






 


 

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results