ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

വെളിച്ചത്തിന്റെ വിരലുകൾ

വെളിച്ചത്തിന്റെ വിരലുകൾ ഉറൂബ് രചിച്ച ഉമ്മാച്ചു എന്ന നോവലിലെ ഒരു ഭാഗമാണ് വെളിച്ചത്തിൽ വിരലുകൾ. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് പി സി കുട്ടികൃഷ്ണൻ. 1954 പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സാധാരണമനുഷ്യരുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ്.
• വിധി തീർത്ത ദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായരായ മനുഷ്യാവസ്ഥകളെ പാഠം ചിത്രീകരിക്കുന്നു. • വ്യക്തിയുടെ ആഗ്രഹവും സാമൂഹികനീതിയും തമ്മിലുള്ള സംഘർഷമാണ് കഥയുടെ പ്രമേയം. ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുന്നതിലെ സൗന്ദര്യം ഹസ്സനിലൂടെയും ആമിനയുടെയും ആവിഷ്ക്കരിക്കുകയാണ് ഉറൂബ്. • വൈകാരികമായ ഒട്ടനവധി മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ്. • ഗ്രാമീണ നന്മകളുടെ വിശുദ്ധി ഒത്തുചേർന്ന കഥാപാത്രമാണ് ഹസ്സൻ • പ്രാദേശിക ഭാഷയുടെ സ്വാധീനം കഥയിൽ കാണാം. • അർത്ഥപൂർണ്ണമായ മൗനങ്ങൾ കൊണ്ടും, പറയാതെ പറയുന്ന സന്ദർഭങ്ങൾ കൊണ്ടും സമ്പന്നമാണ് കഥ. • ദൃശ്യാനുഭവം പകരുന്ന ഗദ്യഭാഷ, വാങ്മയ ചിത്രങ്ങളുടെ സമ്പന്നത, മനോഹരമായ പ്രയോഗങ്ങൾ, ദൃശ്യഭാഷയുടെ സമ്പന്നത എന്നിവ രചനാരീതിയെ ശ്രദ്ധേയമാക്കുന്നു. • വിധിക്ക് മുന്നിൽ തോറ്റു പോകുന്ന കഥാപാത്രമാണ് മായൻ. • ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ അവസ്ഥയാണ് അനാഥത്വം.. അനാഥത്വത്തിന്റെ ചൂഴിയിൽ അകപ്പെട്ടുപോകുമായിരുന്ന ആമിനയെ കൈപ്പിടിച്ചുയർത്തുകയാണ് ഹസ്സൻ

തനിക്കുവേണ്ടി വേദനിക്കാനും തന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും ചില ഉണ്ടാവുക എന്നതാണ് ജീവിതത്തിലെ യഥാർത്ഥ സുഖം.

സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ കഴിയാതെ പോയ ഉമ്മാച്ചുവിന്റെ കഥയാണ് ഉറൂബ് പറയുന്നത്. മധ്യ മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമവിശുദ്ധിയുടെ പ്രതീകങ്ങളായ ഉമ്മാച്ചുവും ബീരാനും ഹസ്സനും ആമിനയും ഇന്നും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. വ്യക്തിയുടെ അഭിലാഷവും (ആഗ്രഹം )സാമൂഹിക നീതിയും തമ്മിലുള്ള സംഘർഷമാണ് കഥയിൽ ചിത്രീകരിക്കപ്പെടുന്നത്. പാഠഭാഗത്ത് സൂചിപ്പിക്കുന്നതുപോലെ വെളിച്ചത്തിന്റെ വിരലുകളായി കഥയിൽ പ്രത്യക്ഷപ്പെടുന്നത് ഹസ്സൻ എന്ന കഥാപാത്രമാണ്. ആമിനയ്ക്ക് രക്ഷകനായി ഹസ്സൻ എത്തുന്നതോടെ. അനാഥമായി പോകുമായിരുന്നു അവളുടെ ജീവിതത്തിന് അർത്ഥം ലഭിക്കുന്നു. ജീവിതത്തിൽ എപ്പോഴാണ് ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടാവുക എന്ന് പ്രവചിക്കാൻ സാധിക്കില്ല. തനിക്കുവേണ്ടി വേദനിക്കാനും തന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും ചില ഉണ്ടാവുക എന്നതാണ് ജീവിതത്തിലെ യഥാർത്ഥ സുഖം എന്ന് നോവലിസ്റ്റ് പറയുന്നതും ഈ സന്ദർഭത്തിൽ മുൻനിർത്തിയാണ്. ഏതിരുട്ടിലും ചില വെളിച്ചങ്ങൾ നമുക്ക് വഴികാട്ടിയായി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ശീർഷകത്തിന്റെ പൊരുൾ . മായനെ സ്നേഹിച്ചു ബീരാനെ കല്യാണം കഴിക്കേണ്ടി വന്ന ഉമ്മാച്ചവാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ഉറൂബിന്റെ അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ് ഉമ്മാച്ചു. മായനെ കാണാൻ മകൻ മരക്കാർ വരുന്നതും ഒരാഴ്ച താമസത്തിനു ശേഷം തിരിച്ചു പോകുമ്പോൾ ഉണ്ടാകുന്ന വികാരഭരിതമായ രംഗങ്ങളാണ് പാഠഭാഗത്തുള്ളത്. വർദ്ധിച്ച മാനസിക സംഘർഷത്തിലായിരുന്ന മായന് സ്വന്തം മകൻ പിരിഞ്ഞുപോകുന്നത് നോക്കി നിൽക്കാനുള്ള ശേഷി ഇല്ലായിരുന്നു. സാമൂഹിക ബോധ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട്. ഹസ്സൻ ആമിനയെ സ്നേഹിക്കുന്നു. ഇവിടെയാണ് വെളിച്ചത്തിലെ വിരലുകൾ എന്ന പാഠഭാഗത്തിലെ പ്രസക്തി. ഹസ്സൻ അവിടെ ദൈവത്തിന്റെ പ്രതിരൂപമാകുന്നു. ഗ്രാമീണ നന്മകളുടെഗ്രാമീണ നന്മകളുടെയും ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും പ്രതീകമായി ഹസ്സൻ മാറുന്നു.

ഹസ്സൻ.


• നോവലിലെ കേന്ദ്ര കഥാപാത്രം • സ്നേഹത്തിന്റെയും നന്മയുടെ പ്രതീകമായി നോവലിലുടനീളം പ്രത്യക്ഷപ്പെടുന്നു. • കഥയിൽ വെളിച്ചത്തിലെ വിരലുകൾ ആയി മാറുന്നത് ഹസ്സനാണ് . • ശുഭാപ്തി വിശ്വാസമാണ് ഹസ്സനെ മുന്നോട്ട് നയിക്കുന്നത്. • ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന പുതിയ കാലത്ത് ഏറെ മാതൃകയാണ് നിസ്വാർത്ഥ സ്നേഹത്തിന്റെ ആൾരൂപമായ ഹസ്സൻ . ( unconditional love ) • സാമൂഹിക ബോധ്യങ്ങളെ ചോദ്യം ചെയ്യുന്ന കഥാപാത്രം

  • അനാഥത്വത്തിന്റെ ചൂഴിയിൽ അകപ്പെട്ടുപോകുമായിരുന്ന ആമിനയെ കൈപ്പിടിച്ചുയർത്തുകയാണ് ഹസ്സൻ

  • . ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുന്നതിലെ സൗന്ദര്യം ഹസ്സനിലൂടെയും ആമിനയുടെയും ആവിഷ്ക്കരിക്കുകയാണ് ഉറൂബ്.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results