ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

സഫലമീ യാത്ര

                           
എൻ എൻ കക്കാടിനെക്കുറിച്ച് ഭാര്യ....




സാധാരണക്കാരനെ സങ്കടങ്ങളെയും മനുഷ്യസ്നേഹത്തെയും കുറിച്ച് എഴുതിയ കവിയാണ് എൻ എൻ കക്കാട്. അർബുദ രോഗ ബാധിതനായ അവസ്ഥയിലാണ് കക്കാട് സഫലമീയാത്ര രചിക്കുന്നത്. രോഗശയ്യയിൽ മരണാസന്നനായി കിടക്കുന്ന കവിയുടെ വരികൾ ആസ്വാദക മനസ്സുകളിൽ എന്നും നീറുന്ന ഓർമയാണ്. ആശുപത്രി വാർഡുകളിൽ ദിനങ്ങൾ എണ്ണി കഴിയുന്ന കവി അടുത്ത് വരാനിരിക്കുന്ന ആതിരയെ നെഞ്ചോട് ട് ചേർത്ത് സുഖദുഃഖങ്ങളെ ഓർത്തെടുക്കുന്നു. ഭാര്യയോടൊത്ത് ചിലവഴിച്ച നന്മനിറഞ്ഞ ഭൂതകാലങ്ങളെ ആത്മസംതൃപ്തിയോടെയാണ് കവി ഓർത്തെടുക്കുന്നത്. രോഗബാധിതനായ ശരീരത്തോടെ ജനറൽ പിടിച്ച് പുറത്തേക്ക് നോക്കി എന്ന കവി പ്രിയതമയോട് അടുത്തു നിൽക്കാൻ പറയുന്നു. തന്നോടൊപ്പം നിൽക്കുന്ന അപരിചിതനായ ഒരാൾ ആയി മരണത്തെ കാണുകയാണ് കവി. ഏതുനിമിഷവും നിലംപതിക്കാവുന്ന തന്നെ ശരീരത്തെ കുറിച്ച് കവി ബോധവാനാണ്. പ്രകൃതി ഭാവങ്ങളിൽ മനുഷ്യസ്വഭാവം ആരോപിച്ചുകൊണ്ട് കവി നടത്തുന്ന വർണ്ണനകൾ ശ്രദ്ധേയമാണ്. രോഗപീഡകൾ ആശ്വസിപ്പിക്കാൻ നിലാവിന്റെ പിന്നിലേക്ക് പോകുന്നുണ്ട് കവി. എന്നെ ഞാനാക്കി മാറ്റിയ ഭൂതകാലങ്ങളെ മനോഹരമായ ഓർമ്മകളിലേക്കുള്ള നിശബ്ദ സഞ്ചാരമായി ഇവിടെ കവിത മാറുന്നു. ജീവിതമാകുന്ന മധു പാത്രത്തിൽ കണ്ണീരിനെ ചവർപ്പ് ഇല്ലാതെ ഇനിയുള്ളകാലം ചന്തം നിറക്കണം എന്ന് ഭാര്യയോട് പറയുകയാണ് കവി. ബിംബ പ്രധാനവും ഭാവസാന്ദ്രമായ കവിത.
കാവ്യ മധുരമായ പ്രതീകങ്ങൾ കൊണ്ട് സമ്പന്നമാണ് കവിത


  • ജീവിതം സുഖവും ദുഃഖവും നിറഞ്ഞതാണ്
  • എല്ലാം പരസ്പരം പങ്കു വെച്ചു കൊണ്ട് ജീവിക്കാൻ ആകണം,
  • സ്നേഹവും സഹനവും കുടുംബജീവിതത്തെ അർത്ഥമാക്കുന്നു. രോഗത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ജീവിതത്തിന് സ്വാന്ത്വനം നൽകുന്നത് കുടുംബ ബന്ധങ്ങൾ ആണ്.
  • ശരീരം കുത്തിനോവിക്കുന്ന വേദനയിലും പ്രിയപ്പെട്ടവരുടെ സാമീപ്യം നമുക്ക് ആശ്വാസം പകരുന്നു.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results