ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം

 തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസിനദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം (Lozi: Mosi-oa-Tunya, "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക)).



 മലയാള സാഹിത്യത്തിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സക്കറിയ. സക്കറിയ രചിച്ച, 2006-ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഗ്രന്ഥമാണ് ആഫ്രിക്കൻ യാത്ര. എസ്.കെ പൊറ്റക്കാട് 1940കളിൽ കണ്ട  ആഫ്രിക്കയുടെ ഇന്നത്തെ രൂപം തേടിയുള്ള യാത്രയാണിത്. ഈ പുസ്തകത്തിലെ ഒരു ഭാഗമാണ് പാഠഭാഗം..

സംഭവബഹുലമായ യാത്രാനുഭവങ്ങളുടെ ആകാംക്ഷാഭരിതമായ വിവരണമാണിത്.

 പ്രകൃതിയുടെ സൗരഭ്യങ്ങളെ/ സൗന്ദര്യങ്ങളെ ആവോളം നുകർന്ന ഒരു ആസ്വാദകന്റെ  ഹൃദയാവിഷ്കാരങ്ങളാണ് ഈ യാത്രാവിവരണം. താനനുഭവിച്ച അനുഭവലോകങ്ങളുടെ  വൈവിധ്യങ്ങളെ തന്മയത്വത്തോടെ വായനക്കാരന്   സമ്മാനിക്കാൻ സക്കറിയക്ക് സാധിച്ചിരിക്കുന്നു. വായനക്കാരൻ  അനുയാത്രികനായി മാറുന്ന  അനുഭവമാണ് ഈ യാത്രാകുറിപ്പ്  പകരുന്നത് ..(അനുഭവേദ്യമായ ഭാഷ ) 

അനുഭവങ്ങളെ വായനക്കാരനു മുമ്പിൽ കൃത്യവും ഭാവസാന്ദ്രമായ അവതരിപ്പിക്കുമ്പോൾ മാത്രമാണ് ഒരു നല്ല യാത്രാ വിവരണം ജനിക്കുന്നത്.

  ഏറെ വാങ്മയ ചിത്രങ്ങളും സവിശേഷ പ്രയോഗങ്ങളും നിറഞ്ഞ  ആഖ്യാന തന്ത്രവും രചനയെ വ്യത്യസ്തമാക്കുന്നു. അനുഭവങ്ങളുടെ സത്യസന്ധതയാർന്ന ആവിഷ്ക്കാരവും  ,  വസ്‌തുനിഷ്‌ഠമാർന്ന വിവരണ രീതിയും ചരിത്ര വസ്തുതകളുടെ മനോഹരമായ പശ്ചാത്തലവുമെല്ലാം  വെള്ളച്ചാട്ടത്തിന് സമീപത്ത്  എത്തിച്ചേർന്ന അനുഭൂതി വായനക്കാരന്  സമ്മാനിക്കാൻ പര്യാപ്തമാണ്.  വെള്ളച്ചാട്ടത്തിന്റെ  ദൃശ്യചാരുത   വിസ്മയിപ്പിക്കുന്ന രീതിയിൽ വായനക്കാരന്  മുന്നിൽ പ്രത്യക്ഷപ്പെടുന്നു. സൂക്ഷ്മമായ സൗന്ദര്യബോധത്തോടുകൂടിയ പ്രകൃതി വർണ്ണനകളും നദിയുടെ ഭൗതിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ചരിത്ര വിവരണങ്ങളും  ശ്രദ്ധേയമാണ്. സൂക്ഷ്മമായ തലത്തിൽ നിന്നുള്ള വിവരണം വായനയിൽ നവ്യാനുഭവം സൃഷ്ടിക്കുന്നു. കേവലമായ യാത്രാനുഭവങ്ങൾക്കപ്പുറം തങ്ങൾ അനുഭവിച്ച (അനുഭൂതി യാഥാർഥ്യങ്ങളെ) വാങ്മയ ചിത്രങ്ങളാക്കി അനുഭവങ്ങളുടെ പരിപൂർണതയിൽ അവതരിപ്പിക്കുമ്പോഴാണ് ഒരു യാത്രാവിവരണം വിജയിക്കുന്നത്. പുക മഞ്ഞിൻ കോട്ട,   ജല തുള്ളികളുടെ തിരശ്ശീല എന്നൊക്കെയാണ് രചയിതാവ് വെള്ളച്ചാട്ടം പകർന്ന അനുഭവങ്ങളെ/ ഉപമിക്കുന്നത് .   രചയിതാവിനെ ഒരുപോലെ  അമ്പരപ്പിക്കുകയും ആലിംഗനം ചെയ്യുകയും കോരിത്തരിപ്പിക്കുകയും  ചെയ്ത വിക്ടോറിയ വെള്ളച്ചാട്ടം വായനക്കാരനെയും തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. ആഫ്രിക്കയുടെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളെ വിമർശനാത്മകമായി സക്കറിയയുടെ  യാത്രാവിവരണം   വിലയിരുത്തുന്നുണ്ട്.

 പാശ്ചാത്യരുടെ അവകാശവാദങ്ങളുടെ  പൊള്ളത്തരങ്ങളും  അത് കാണിച്ചു തരുന്നു, 

 നിഗൂഢതകളുടെ സൗന്ദര്യം തേടിയുള്ള യാത്രകൾ എന്നും മനുഷ്യന് ഏറെ ഹരം പകർന്നിട്ടുണ്ട്. സാംബസി നദിയുടെ മനോഹരമായ ഗമനത്തെ ഏറെ മനോഹരമായാണ് ലേഖകൻ വർണ്ണിക്കുന്നത് . നിശബ്ദമായി ഒഴുകിവരുന്ന നദി ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി പരിണമിക്കുന്ന/മാറുന്ന അവസ്ഥയും  രസകരമാണ്,  നദിയിൽ പതിയിരിക്കുന്ന മുതലകളടങ്ങുന്ന  അപകടങ്ങളെയും മറ്റു  പശ്ചാത്തലങ്ങളെയും  ലേഖകൻ പരാമർശിക്കുന്നുണ്ട് . നദിയുടെ പിന്നിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ  ലേഖകനെ വിസ്മയിപ്പിക്കുന്നു. തിരിച്ചറിവിന്റെ ഭാഷകൾക്കപ്പുറമാണ് ജലപാതത്തിന് നിൽപ്പ് എന്ന വർണ്ണന വായനക്കാരന് സമ്മാനിക്കുന്ന കൗതുകം തെല്ലൊന്നുമല്ല..!

 സാംബസി നദിയെ ഒരു ഭീകര സർപ്പത്തോടാണ് ലേഖനത്തിൽ ഉപമിച്ചിരിക്കുന്നത്. ഉയരങ്ങളിൽ നിന്ന് താഴേക്കു പതിക്കുന്ന സാംബസിയെ  ഭീകര സർപ്പത്തിന്റെ  ഭാവ ചലനങ്ങളിലൂടെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.   എല്ലാം ഒരു ചലച്ചിത്രത്തിൽ എന്ന പോലെ ഉള്ള അനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്.


സഞ്ചാരസാഹിത്യത്തിലൂടെ സംസ്കാരത്തെയും പ്രകൃതിയെയും തിരിച്ചറിയപ്പെടുന്നു. അനുഭവങ്ങളെ വായനക്കാരനു മുന്നിൽ കൃത്യവും ഭാവസാന്ദ്രമായ അവതരിപ്പിക്കുമ്പോഴാണ് ഒരു നല്ല വായനാനുഭവം ജനിക്കുന്നത്.  വാങ്മയചിത്രങ്ങളിലൂടെ ലേഖകന്റെ അനുഭവങ്ങൾ വായനക്കാരന് അനുഭവേദ്യമാകുന്നു. 

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results