ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

NOTE 3 - അമ്മത്തൊട്ടിൽ

'അമ്മ തൊട്ടിൽ'- റഫീഖ് അഹമ്മദ്


സമകാലിക കവികളിൽ ഏറെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമാണ് റഫീഖ് അഹമ്മദ്.അനാഥമാക്കപ്പെടുന്ന മാതൃത്വത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് അമ്മത്തൊട്ടിൽ .പെറ്റമ്മയെ തെരുവിൽ ഉപേക്ഷിക്കാൻ ഇറങ്ങി തിരിച്ച മകന്റെ ചിന്തകളുടെ ആവിഷ്കാരമാണ് ഈ കവിത.സ്നേഹത്തിനും കാരുണ്യത്തിനും പകരം സ്വന്തം സുഖ സൗകര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന പുതുതലമുറയെ കവിതയിൽ കാണാം. അമ്മതൊട്ടിലുകളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പെരുകിവരുന്ന കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിമർശിക്കുകയാണ് കവിത 

        

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള ഇടമാണ് അമ്മത്തൊട്ടിൽ,കുഞ്ഞിനെ പോലെ പരിഗണിക്കപ്പെടേണ്ട കാലത്ത് അമ്മയെ ഉപേക്ഷിക്കാനുള്ള ഇടം തേടുന്ന  (അമ്മതൊട്ടിൽ) മകനെയാണ് കവിതയിൽ കാണാവുന്നത്. (സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി പെറ്റമ്മയെ ഉപേക്ഷിക്കാനൊരുങ്ങുന്ന മകന്റെ മനസികാവസ്ഥകളിലൂടെയാണ് കവിത പുരോഗമിക്കുന്നത്.)

വൃദ്ധയായ 'അമ്മ ഒരു ഭാരമാകുന്നുവെന്ന തോന്നലിൽ അമ്മയെ ഉപേക്ഷിക്കാനുള്ള ഇടം തേടിയുള്ള യാത്രയിലാണ് മകൻ.മകനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറയാതെ കാറിൽ കയറിയ അമ്മയെ പക്ഷെ , മാൾ, പനിച്ചു വിറച്ചപ്പോൾ അമ്മ ഓടിക്കയറിയ ആശുപത്രി,സ്കൂൾ ,ക്ഷേത്രം തുടങ്ങിയ ഒരിടത്തും ഉപേക്ഷിക്കാൻ മകനാവുന്നില്ല.ഓരോ ഇടങ്ങളിലും തനിക്ക് ഓർമ്മ വെച്ച നാൾമുതൽ(കുട്ടിക്കാലം മുതൽ ) 'അമ്മ പകർന്ന സ്നേഹവാൽസല്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മകനെ വേട്ടയാടുന്നു.അമ്മയുടെ ഓർമ്മകൾ 'കുത്തിനോവിക്കലായും' പിച്ചൽ ആയുമെല്ലാം  മകന് അനുഭവപ്പെടുന്നു.

നഗരമധ്യത്തിലെ വലിയ മാളിന് മുന്നിൽ (   ആധുനിക ലോകത് വാങ്ങാനും വിൽക്കാനും പ്രേരിപ്പിക്കുന്ന ഇടങ്ങളാണ് മാളുകൾ ) അമ്മയെ ഇറക്കിവിടാൻ നോക്കിയപ്പോൾ പ്രതിഷേധവുമായി എത്തിയത് പട്ടിയാണ്. അത് ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടിയുള്ള പ്രതിഷേധസ്വരമാകാം. ! ഈ നിസ്സാരജീവി പരിഷ്‌കൃതനെന്ന്/സംസ്ക്കാരവാനെന്ന്  സ്വയം അഭിമാനിക്കുന്ന മനുഷ്യന് നൽകുന്ന പാഠങ്ങളാണിവ, ഒരു കുഞ്ഞിനെ വളർത്താൻ മാതാവനുഭവിക്കുന്ന ത്യാഗനിർഭരമായ ജീവിതാവസ്ഥകളെയും ഈ സംഭവം ചിത്രീകരിക്കുന്നു.

മരണത്തിൽ പോലും മകനിൽ നിന്നും കണ്ണെടുക്കാതെയാണ് 'അമ്മ യാത്രയാവുന്നത്. തന്റെ മകനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട ഇനിയെങ്കിലും അവനൊന്നിനും കൊള്ളാത്തവനെന്ന കുറ്റം കേൾക്കരുത് -എന്ന് കരുതുന്ന അമ്മ 'സ്വന്തം മരണം കൊണ്ടുപോലും മകനെ സ്നേഹിക്കുന്നു'. എന്നാൽ മകന് തന്റെ അമ്മയുടെ അവസാന നോട്ടം സഹിക്കാനാവുന്നില്ല,അത്രയും ക്രൂരമായ പ്രവർത്തിയാണ് അമ്മയോട് ചെയ്തത്.അതുകൊണ്ടാവണം അമ്മയുടെ അവസാന നോട്ടം അയാൾക്ക് നിർദ്ദയമായി അനുഭവപ്പെട്ടത്.

'നീരറ്റു വറ്റി വരണ്ട കൈ ചുള്ളികൾ',  മങ്ങി പഴകി പിഞ്ഞാണ വർണമായ് മാറിയ കണ്ണുകൾ മാളിനു സമീപം കുരച്ചു ചാടിയ പട്ടിയുമെല്ലാം മാതൃസ്നേഹത്തിന്റെ മഹനീയത വിളിച്ചോതുന്ന ശക്തമായ മാതൃബിംബങ്ങളായി കവിതയിൽ കടന്നു വരുന്നു. അമ്മയുടെ നന്മ നിറഞ്ഞ ഓർമ്മകൾ വായനക്കാരന്റെ മനസിലും നോവാകുമെന്നുറപ്പാണ് !

Imp 👇
രണ്ടാം ബാല്യമാണ് വാർദ്ധക്യം  ചുറ്റുപാടുമുള്ളവരുടെ സ്നേഹവും അംഗീകാരവുമാണ് പ്രായമായവർക്ക് ജീവിക്കാൻ പ്രചോദനമാകുന്നത് എന്നാൽ ചുറ്റുപാടുമുള്ളവരുടെ സ്നേഹവും പരിഗണനയും ഏറ്റവുമധികം ലഭിക്കേണ്ട വാർധക്യ കാലത്ത് അവരെ വൃദ്ധസദനങ്ങളിൽ തള്ളുകയാണ് ആധുനിക തലമുറ!  ഇത്തരത്തിൽ അവഗണിക്കപ്പടുന്ന വാർദ്ധക്യത്തിന്റെ മൗന നൊമ്പരങ്ങളാണ്  കവിതയുടെ പ്രമേയം. ഓരോ മനുഷ്യനും അനുദിനം തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന സമകാലീകാവസ്ഥയിൽ ഈ കവിതക്ക്  ഏറേ പ്രസക്തിയുണ്ട്. മനുഷ്യത്യവും മാനവികതയും അന്യമായി കൊണ്ടിരിക്കുന്ന, വാർദ്ധക്യത്തെ ബാധ്യതയായി കാണുന്ന വർത്തമാന ലോകത്ത് മനുഷ്യനെ തിരിച്ചറിവിലേക്ക് നയിക്കുന്ന മനോഹര കവിതയായി അമ്മതൊട്ടിൽ മാറുന്നു. മാതാപിതാക്കളോട് സ്നേഹത്തോടെ  പെരുമാറേണ്ടതും അവരെ സംരക്ഷിക്കേണ്ടതും  മക്കളുടെ ചുമതലയാണെന്ന് കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു.
 മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കളെ വഴിയിൽ തള്ളുന്ന സമൂഹത്തെ  ചോദ്യം ചെയ്യുകയാണ് കവി
 ഒരിക്കൽ എല്ലാവരും വൃദ്ധരാകുമെന്ന സത്യം വിസ്മരിക്കരുത്.
ഉപയോഗം കഴിഞ്ഞ വസ്തുക്കളായി വൃദ്ധരെ കാണുന്ന സംസ്കാരത്തെ കവി സൗമ്യമായി ചോദ്യം ചെയ്യുന്നു.

ഇത് വരെ എഴുതിയാൽ മതി 



( മരണത്തിന്റെ റിക്രൂട്ട്മെന്റ് മുറിയിലെ അശാന്തമായ കാത്തിരിപ്പിലാണ് മിക്ക രക്ഷിതാക്കളും! മാതാപിതാക്കളെ ഉപദ്രവിക്കുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളുകയും ചെയ്യുന്ന മക്കള്‍ ഒരു കാര്യം മറക്കരുത്. നാളെ ഈ അവസ്ഥ നിങ്ങള്‍ക്കും വരാം. അച്ഛനമ്മമാരുടെ ചോരയും വിയര്‍പ്പുമാണ് ഒരോ മക്കളെയും വളര്‍ത്തിയത്. ഇത് കണ്ടുവളരുന്നൊരു തലമുറ തൊട്ടടുത്ത് തന്നെയുണ്ട്. ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. )






 HOMEWORKS

1. ആധുനിക കാലത്ത് വൃദ്ധരോടുള്ള സമീപനം എങ്ങനെ?നിരീക്ഷണകുറിപ്പ് തയ്യാറാക്കുക ?
2. ആശുപത്രി പരിസരത്തും വിദ്യാലയ പരിസരത്തും അമ്മയെ ഉപേക്ഷിക്കാൻ മനസ്സിലാക്കാത്ത എന്തുകൊണ്ടാണ് കവിത വിശകലനം?
3.  "ആരാണു മുന്നിൽ പുറത്തേക്കശാന്തനായ്  ഈശ്വരൻ കാറ്റൊന്നു കൊള്ളാനിറങ്ങിയോ"-ആക്ഷേപഹാസ്യം(സാമൂഹിക വിമർശനം ) നിരൂപണം ചെയ്യുക?
4. കവിതയിൽ ഓർമ്മകൾക്കുള്ള പ്രാധാന്യം വിലയിരുത്തുക?
5. പണ്ടു പഠിച്ചതും അമ്മയെ എടുത്തുകൊണ്ട് പടി ഓരോന്നും കേറി കിതച്ചെത്തും.. അമ്മയെ കുറിച്ചുള്ള മകന്റെ ഓർമ്മകൾ,  അനുഭവങ്ങളിലൂടെയും ഗന്ധങ്ങളിലൂടെയുമാണ് കവിതയിൽ പ്രത്യക്ഷമാകുന്നത്. കവിത വിശകലനം ചെയ്തു പ്രസ്താവന സാധൂകരിക്കുക
6. സ്നേഹം തേടുന്ന വാർദ്ധക്യം... മുഖപ്രസംഗം?
7. വൃദ്ധർ സമൂഹത്തിന്റെ സമ്പത്ത്.. പ്രഭാഷണം?
8. ഈ കവിതയിലെ മകൻ അമ്മയെ ഉപേക്ഷിക്കാൻ നടത്തുന്ന യാത്ര സ്വന്തം ജീവിതത്തിലൂടെ യാത്രയായി കൂടി മാറുന്നുണ്ട്.. നിങ്ങളുടെ പ്രതികരണക്കുറിപ്പ്?.

അമ്മയുടെ വാത്സല്യം നുണയേണ്ടിവരുന്ന സമയത്ത് അനാഥമാക്കപ്പെടുന്ന ബാല്യംപോലെതന്നെയാണ് മക്കളുടെ സ്നേഹവും ദയാപൂർണമായ പരിചരണവും കിട്ടേണ്ട സമയത്ത് അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ തെരുവോരങ്ങളിലോ ക്ഷേത്രസങ്കേതങ്ങളിലോ ഉപേക്ഷിക്കപ്പെടുന്ന വാർധക്യവും.
സ്‌നേഹരാഹിത്യമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് പ്രധാന കാരണം.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results