ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

അജഗജാന്തരം

• വ്യവസ്ഥിതികളിൽ തളച്ചിടപ്പെട്ട നാണുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് അജഗജാന്തരത്തിന്റെ പ്രമേയം/ആശയം.

• തിരുമേനിയുടെ മുന്നിൽ ആനയെ പോലെ തളച്ചിടപ്പെട്ട നാണു, ആടിന്റെ സ്വാതന്ത്ര്യ ബോധത്തിലേക്ക് വളരുന്നു.

സമൂഹത്തിൽ നിലനിൽക്കുന്ന വ്യവസ്ഥകളെയും വ്യവസ്ഥിതികളും ചോദ്യം ചെയ്യുകയാണ് പാഠഭാഗം.
• വലിപ്പച്ചെറുപ്പങ്ങളെ താരതമ്യം ചെയ്യാനായി ഉപയോഗിക്കുന്ന ഒരു ശൈലിയാണ് അജഗജാന്തരം.( അജം= ആന l, ഗജം= ആട്, അന്തരം = വ്യത്യാസം ).
• ആക്ഷേപഹാസ്യത്തിലൂടെ (ട്രോൾ/കളിയാക്കി പറയൽ ) അജഗജാന്തരം എന്ന ശൈലിയെ ചോദ്യം ചെയ്യുകയാണ് കഥാകാരൻ .
• ആനയും ആടും തമ്മിലുള്ള വ്യത്യാസം
• നാണു അടിമയായിരുന്നു എന്ന് കാണിക്കുന്ന സന്ദർഭങ്ങൾ(സ്വയം തളഞ്ഞു നിന്നു, മനയുടെ അന്തസ്സ് ആയിരുന്ന ആനകളിൽ ഒന്നായിട്ടാണ് നാണുവിനെയും എണ്ണിയിരുന്നത്.etc)


• ലളിതവും രസകരവുമായ ആഖ്യാനം(കഥ പറയുന്ന രീതി ) കഥാഗതിയെ മനോഹരമാക്കുന്നു.
• നിലനിൽക്കുന്ന സാമൂഹിക ബോധ്യങ്ങളേയും അതിന്റെ നീതിയേയും ചോദ്യം ചെയ്യുന്ന കഥ.
• വ്യത്യസ്തമായി ചിന്തിക്കുന്ന വരാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്.


• ആന തീർക്കുന്ന മരണ ഭയത്തിൽ നിന്നും ആട് എന്ന സമാധാനത്തിലേക്ക് വളരുകയാണ് കഥാനായകൻ.

മഞ്ചാടി മനക്കലെ ആനപ്പാപ്പാൻ ആയിരുന്ന നാണുകുട്ടിക്ക് പെട്ടെന്നൊരുനാൾ തോന്നിയ വിചിത്രമായ ഒരു ആഗ്രഹത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ആടിനെ മേക്കണം എന്നതായിരുന്നു ആ മോഹം. മഞ്ചാടി മനക്കലെ പാപ്പാൻ ആയിരുന്നപ്പോൾ വലിയ സ്ഥാനമായിരുന്നു സമൂഹം നാണുകുട്ടിക്ക് കൽപ്പിച്ചിരുന്നത്. ആനപാപ്പാനെന്ന സമൂഹത്തിന്റെ കണ്ണിലേ ഏറെ ആകർഷകമായ ജോലി ഉപേക്ഷിച്ചു, ആടിന്റെ ഉടമസ്ഥനായി മാറുക എന്ന അയാളുടെ ലളിതമോഹത്തെ ഉൾക്കൊള്ളാൻ മനക്കലെ തമ്പുരാൻ മുതൽ അയാളുടെ ഭാര്യയെ ആർക്കും സാധിക്കുന്നില്ല.


നാണു കുട്ടി നിരത്തുന്ന യുക്തികൾ

  •  വല്ലവന്റെയും  ആനയെ മേയ്ക്കുന്ന തിനേക്കാൾ നല്ലത് സ്വന്തം ആടിനെ മേക്കുന്നതാണ്. 
  •  വെളുത്ത മൃഗത്തെ മേക്കാനുള്ള  ആഗ്രഹം
  •  ആയാസമുള്ള ജോലി ഒന്നും പാടില്ല. കാസത്തിന്  ആടിന്റെ  പാൽ ഉത്തമമാണ്(അമ്മാവനോട്‌ )
  • ആട് മേയ്ക്കുന്നയാളെ കൊല്ലുകയില്ല. 
  • യുഗാന്തരങ്ങൾ തോറും സമാധാത്തിന്റെ ദൂതന്മാർ പിറക്കാനും വളരാനും തൊഴുത്ത് തേടിയത് വെറുതെയാണോ.. 
  • ആന തീര്ത്ത അടിമത്വത്തിൽ നിന്നും ആടിന്റെ സ്വാതന്ത്ര്യബോധത്തിലേക്ക് വളരുകയാണ് നാണുകുട്ടി 

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results