ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

പത്രനീതി

പത്രനീതി’യിൽ പത്രങ്ങളുടെ  നീതിബോധത്തെയാണ്‌ സുകുമാർ അഴീക്കോട്‌ വിമർശനബുദ്ധ്യാ പരിശോധിക്കുന്നത്‌.

ജനമനസ്സുകളില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സ്വാധീനം വളരെ വലുതാണ്. അറിവ് നൽകുക,  ആശയപ്രചരണം നടത്തുക എന്നിവയാണ് മാധ്യമങ്ങളുടെ പ്രധാന ദൗത്യം, സാമൂഹത്തിന്റെ പുരോഗതി ആയിരിക്കണം മാധ്യമങ്ങളുടെ ലക്ഷ്യം, കേവലം വാർത്തകൾ അറിയിക്കുന്നതിനഅപ്പുറത്ത് സമൂഹത്തെ മൂല്യങ്ങളിലേക്ക് വഴി നടത്താൻ മാധ്യമങ്ങൾക്ക് സാധിക്കണം. സമൂഹത്തിലെ 'തിരുത്തൽ ശക്തി' എന്ന നിലക്ക് മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും (ആഗ്രഹങ്ങൾ )ഭരണകൂടത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളാണ്.  (ജഫേഴ്സൺ ഉദാഹരണം)- ജനങ്ങളുടെ നാക്കും വാക്കുമായിരിക്കണം പത്രങ്ങൾ.ഭരണാധികാരികൾ പോലും പത്രത്തെ ഭയപ്പെടുന്നത് പത്രങ്ങളുടെ അഭിപ്രായരൂപികരണ ശക്തി മൂലമാണ്.അത്രമേൽ പത്രങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നു. ( ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലം, ഹിറ്റ്ലർ)

 മാധ്യമ ധർമ്മം/പത്രനീതി  അനുസരിച്ച് സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവും  ആയിരിക്കണം വാർത്തകൾ. എന്നാൽ ഒരു കാലത്ത് മൂല്യാധിഷ്ഠിതമായിരുന്ന, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വക്കം അബ്ദുൽഖാദർ മൗലവിയുടേയുമെല്ലാം ചരിത്രമുള്ള പത്രപ്രവർത്തനരംഗമിന്ന് പരസ്യകമ്പനികളാണ് നിയന്ത്രിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നറിയപ്പെടുന്ന, ങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞു ജനഹിതത്തിനൊപ്പം(ജനനന്മ) നിൽക്കേണ്ട മാധ്യമങ്ങളിന്ന് കച്ചവട താല്പര്യത്തോടെ കൂടി മാത്രമാണ് പ്രവർത്തിക്കുന്നത്.. പരസ്യവരുമാനം വർദ്ധിപ്പിക്കുവാനും സർക്കുലേഷൻ (പ്രചാരം)കൂട്ടുവാനും എന്ത്  മാർഗങ്ങൾ സ്വീകരിക്കുവാനും ആധുനികമാധ്യമങ്ങൾക്ക്  മടിയില്ല. കപട നിഷ്പക്ഷതയാണ് ആധുനിക മാധ്യമങ്ങളുടെ മുഖമുദ്ര.

 മാധ്യമങ്ങൾ ചൂഷകരുടെ കയ്യിലെ കളിപ്പാവകളാണിന്ന്, പരസ്യങ്ങൾ വിൽക്കാനുള്ള നാലാം കിട ബിസിനസ് മാത്രമായി ആധുനിക മാധ്യമപ്രവർത്തനരംഗം  അധപതിച്ചിരിക്കുന്നു. അസത്യങ്ങളും അര്‍ധസത്യങ്ങളും  യാഥാർഥ്യമായി ചിത്രീകരിക്കുന്നു. കൊലപാതകങ്ങളുടെയും മറ്റ് അധാർമികതകളുടെയും  പ്രചാരണം ഏറ്റെടുത്ത ആധുനികമാധ്യമങ്ങൾ മൂല്യബോധമില്ലാത്ത ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്(ഇബ്‌സൺ നിർവ്വചനം )

 വിശ്വസ്തതയാണ് മാധ്യമങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത് . വിശ്വാസ്യത കുറയുമ്പോൾ മാധ്യമപ്രവർത്തനത്തിന് പ്രസക്തി നഷ്ടപ്പെടുന്നു നിഷ്പക്ഷം എന്ന പക്ഷം ആധുനിക മാധ്യമങ്ങൾക്കില്ല നിഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞ് എല്ലാ മാധ്യമങ്ങളും കൃത്യമായ അജണ്ടകളോടുകൂടിയാണ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങളെ കണ്ണുമടച്ച് വിശ്വസിക്കരുത്. വരികൾക്കിടയിലൂടെ വായിക്കുവാനും സത്യം തിരിച്ചറിയാനും ആധുനിക സമൂഹത്തിനാവേണ്ടതുണ്ട്.

നിഷ്പക്ഷതയുടെ മുഖമൂടിയണിഞ്ഞ്  വായനക്കാരെ വഞ്ചിക്കുകയാണ് ആധുനിക മാധ്യമങ്ങൾ ചെയ്യുന്നത്.

 എല്ലാവരെയും വിമർശിക്കുന്ന മാധ്യമങ്ങൾ വേണ്ടത്ര വിമർശിക്കപ്പെടുന്ന ഇല്ല എന്നതാണ് ലേഖകന്റെ വാദം.. പത്രപ്രവർത്തനരംഗത്തെ അധാർമികത പ്രവണതകളെ തുറന്നുകാണിക്കുന്ന ലേഖനമാണ് പത്രനീതി . മാധ്യമ ധർമ്മം മറക്കുന്ന ആധുനിക മാധ്യമങ്ങളോടുള്ള  ലേഖകന്റെ രോക്ഷം ലേഖനത്തിലുടനീളം കാണാം.



  • ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് പത്രമാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
  •  ജനാധിപത്യത്തിന്റെ സംരക്ഷണത്തിലും പോഷണത്തിലും പത്രമാധ്യമങ്ങള്‍ക്ക് നിസ്തുലമായ പങ്കുണ്ട്.
  •  ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത  മാധ്യമങ്ങൾക്കുണ്ട്.
  •  മാധ്യമങ്ങള്‍ മാധ്യമധര്‍മ്മം മറക്കുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും കൃത്യമായ താത്പര്യങ്ങളോടെ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.
  • മൂല്യബോധമില്ലാത്ത/ മാധ്യമ ധർമ്മങ്ങൾ വിസ്മരിച്ച ആധുനിക മാധ്യമങ്ങളെ പരിഹസിക്കുകയാണ് ഇബ്സൺ.
  • വാര്‍ത്തകളില്‍ നിന്ന് സത്യം കണ്ടെത്തുക ശ്രമകരമായ യത്നമാണ്. 


end

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results