ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

കൊടിയേറ്റം

കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകളില്ലാതെ ആസ്വദിക്കുന്ന ജനപ്രിയകലയാണ് സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയിലെ തിരക്കഥയിൽ ഒരു ഭാഗമാണ് പാഠഭാഗം. 1978 പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുടിയേറ്റം അടൂർ ഗോപാലകൃഷ്ണനും മികച്ച സംവിധായകനുള്ള അവാർഡും മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടി.
സിനിമയുടെ സാഹിത്യ രൂപമാണ് തിരക്കഥ.കൊടിയേറ്റത്തിന്റെ തിരക്കഥയാണ് പാഠഭാഗം.

ശങ്കരൻകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ കൊടിയേറ്റം ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന ചലച്ചിത്രമാണ് . അലസവും ആഹ്ലാദകരവുമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാക്കാൻ ആകാതെ പോവുകയും ഒടുവിൽ താനും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിഷ്കളങ്കനായ കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി. അയാളുടെ മനസ്സു നിറയെ നന്മയാണ്.ലോറിയിൽ ക്ലീനറായി ജോലി ചെയ്യുന്ന ശങ്കരൻകുട്ടി ഭാര്യയെയും കുഞ്ഞിനെയും കാണാതായി വരുന്ന ഭാഗമാണ് പാഠഭാഗം ചർച്ച ചെയ്യുന്നത്. കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരിക്കുന്നതിൽ മികച്ച ഉദാഹരണമാണ് ശങ്കരന്കുട്ടി വീട്ടിലേക്ക് വരുന്നതും ശാന്തമായി കാണുന്നതുമായ രംഗം. ഏറെ വൈകാരികമായ (Emotional) രംഗങ്ങൾ പോലും അടൂർഗോപാലകൃഷ്ണൻ അതിന്റെ പൂർണ്ണതയിൽ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ കുഞ്ഞിനെ കാണുമ്പോൾ ശങ്കരൻകുട്ടിയിൽ ഉണ്ടാകുന്ന പുഞ്ചിരി ഏറെ ധ്വനി സാന്ദ്രമാണ്. പൊതുവേ കുഞ്ഞുങ്ങളോട് ഇഷ്ടമുള്ള ശങ്കരൻകുട്ടി തന്റെ കുഞ്ഞേ കാണുമ്പോൾ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. കുഞ്ഞിനെ നോക്കാത്തതിന്ന് കുഞ്ഞിന്റെ
അമ്മയെ ശകാരിക്കുന്ന രംഗത്തും ശങ്കരൻകുട്ടിക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും പ്രകടമാണ്,(താനൊരു പിതാവാണെന്ന ഉത്തരവാദിത്ത ബോധത്തിലേക്ക് വളരുന്ന ശങ്കരന്കുട്ടി) ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിലുള്ള നൊമ്പരം അവർ നോട്ടങ്ങളിൽ മാത്രം ഒതുക്കുന്നു. പറയാതെ പറയുന്ന മൗനങ്ങളും അർത്ഥഗർഭമാർന്ന നോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് കൊടിയേറ്റം. തീവ്രമായ ഭാവങ്ങളെ അതിന്റെ പൂർണതയിൽ ചിത്രീകരിക്കാനുള്ള അടൂരിന്റെ കഴിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രകടമാണ്. ശങ്കരൻകുട്ടി നടന്നു നീങ്ങുമ്പോൾ പറമ്പിൽ എവിടെയോ വിരഹ വേദനയുടെ പ്രതീകമെന്നോണം പശു അമറുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പശ്ചാത്തല ശബ്ദങ്ങൾ പോലും മനോഹരമായി സംയോജിപ്പിച്ചുകൊണ്ട്.
സിനിമയെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കൊടിയേറ്റം തിരുത്തുന്നു. പച്ചയായ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്കാരമായി സിനിമ മാറുന്നു
ശങ്കരൻകുട്ടിയായി അഭിനയിച്ച ഭരത് ഗോപി ഓരോനിമിഷവും ശങ്കരൻകുട്ടി ജീവിക്കുകയായിരുന്നു.

• നിലനിൽക്കുന്ന ധാരണകളെ തകർത്ത സിനിമ, /മലയാളസിനിമയുടെ മാറ്റത്തെ അടയാളപ്പെടുത്തിയ സിനിമ.
• പച്ചയായ ഗ്രാമീണ 
ജീവിതത്തെ തനിമയോടെ ആവിഷ്കരിക്കുകയാണ് കൊടിയേറ്റം.
• കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്ന ശങ്കരന്കുട്ടി വ്യക്തിത്വത്തെ തിരിച്ചറിയുന്നതാണ് തിരക്കഥയുടെ പ്രമേയം.
സൂക്ഷ്മമായ ആവിഷ്കാരങ്ങളാണ് അടൂർ സിനിമയെ വ്യത്യസ്തമാക്കുന്നത്.
• പറയാതെ പറയുന്ന മൗനങ്ങളും അർത്ഥഗർഭമാർന്ന നോട്ടങ്ങളും കഥാഗതിയെ സമ്പന്നമാക്കുന്നു. (ശങ്കരൻകുട്ടിയും ഭാര്യയും കണ്ടുമുട്ടുന്ന സന്ദർഭം.)
• നിലനിന്നിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവികമായ അവതരണം കൊടിയേറ്റത്തെ വ്യത്യസ്തമാക്കുന്നു.




പാഠഭാഗത്തെ തിരക്കഥ സിനിമയിൽ (വീഡിയോ)

കൊടിയേറ്റത്തെ മികച്ച സിനിമയാക്കുന്ന ഘടകങ്ങൾ


  • സന്ദർഭങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു 
  • യോജിച്ച പശ്‌ചാത്തലം ഒരുക്കുന്നു. 
  • ശബ്ദ-ദൃശ്യ സാധ്യതകളുടെ സംയോജനം (ദൃശ്യസംവിധാനം)
  • കഥാപാത്രങ്ങളുടെ സ്വാഭാവിമായ അഭിനയം.
  • ക്യാമറയുടെ സ്ഥാനം
  • നിഷ്കളങ്ക മനുഷ്യരുടെ ജീവിത ആവിഷ്കാരങ്ങൾ മലയാള സിനിമയിലുണ്ട്, ഭാഷാപ്രയോഗങ്ങൾ ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവും മികവുറ്റതും ആക്കാൻ കഴിയും
  • ഈ ഘടകങ്ങളുടെ സംയോജനത്തോടെയാണ് സ്വാഭാവികമായ സിനിമ രൂപം കൊള്ളുന്നത്.


.



ശങ്കരൻകുട്ടി - കഥാപാത്ര നിരൂപണം

• അടൂരിന് കൊടിയേറ്റം എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം.
• അലസമായ ജീവിതം നയിക്കുന്ന ഗ്രാമീണൻ.
• നിഷ്കളങ്കനായ കഥാപാത്രം, ഗ്രാമീണ നന്മകളുടെ പ്രതീകം .
• കുട്ടികളെ ഏറെ സ്നേഹിക്കുന്നു. ശൈശവ സഹജമായ സ്വഭാവം .
• ഉത്തരവാദിത്ത ബോധം ഇല്ലാത്ത ഒരു പട്ടം പോലെ പാറി നടന്ന ശങ്കരൻകുട്ടി ഉത്തരവാദിത്വബോധത്തോടെ വളരുന്നതാണ് പാഠഭാഗത്തിലെ പ്രമേയം.
• നാളുകൾക്കുശേഷം ഭാര്യയെ കാണുന്ന ശങ്കരൻകുട്ടിയുടെ വൈകാരിക(emotional) മുഹൂർത്തങ്ങളെ കൊടിയേറ്റം അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കുന്നു.
• താനൊരു പിതാവാണെന്ന് തിരിച്ചറിയുന്ന സന്ദർഭം അയാളിൽ വരുത്തുന്ന മാറ്റം.





ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results