ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

പ്ലാവിലക്കഞ്ഞി

 തകഴി ശിവശങ്കരപിള്ള    : 
  •     കേരളാമോപ്പസാങ് 
  •      കുട്ടനാടിന്റ കഥാകാരൻ 
  •      കുട്ടനാടിന്റെ ഇതിഹാസകാരൻ 

തകഴിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


                മൂഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടവരുടെ  കഥ പറഞ്ഞ തകഴിയുടെ ഏറെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ്  രണ്ടിടങ്ങഴി,നോവലിലെ  പതിനേഴാo  അദ്ധ്യയമാണ് 'പ്ലാവിലക്കഞ്ഞി' എന്ന പാഠഭാഗം .കുട്ടനാടൻ കർഷകരുടെ ജീവിത സംഘർഷങ്ങളാണ്/പ്രശ്നങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കർഷകരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളെ  അവതരിപ്പിക്കുന്ന രണ്ടിടങ്ങഴി അടിയാളരുടെ ജീവിതം സൂക്ഷ്മമായി ചിത്രീകരിക്കുന്ന ആദ്യ നോവലുകളിലൊന്നാണ്. ജാതീയത രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലെ ജന്മി-കുടിയൻ ബന്ധങ്ങളുടെ നേർചിത്രമാണ് ഈ കൃതി. ,പറയരും പുലയരും അടങ്ങിയ അടിയാളരനുഭവിച്ച ദൈന്യതയാർന്ന ജീവിതം അനുവാചക (വായനക്കാർ / സഹൃദയർ ) മനസ്സുകളെ  പിടിച്ചുലക്കുമെന്നുറപ്പ്..!

         കുട്ടനാട്ടിലെ ജന്മിയായിരുന്ന പുഷ്പ്പവേലിൽ ഔസേപ്പ്,അടിയാള കർഷകനായ കോരൻ,ഭാര്യ ചിരുത ,അച്ഛനായ വെളുത്ത എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. അന്നന്നത്തെ അത്താഴത്തിനു പോലും നെല്ല് ലഭിക്കാത്തത് മൂലം കൊടിയ പട്ടിണി അനുഭവിക്കേണ്ടി വന്ന കോരന്റെയും ചിരുതയുടെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നൂറ്റാണ്ടുകളായി ജാതി ഭ്രാന്തിന്റെ തീച്ചൂളയിലമർന്ന് ഒടുങ്ങിപോയ തലമുകളുടെ പ്രതിനിധിയാണ് വെളുത്ത,കുട്ടനാടൻ കർഷകരുടെ കഠിനാധ്വാനത്തിന്റെയും  അവർ അനുഭവിക്കേണ്ടി വന്ന പട്ടിണിക്കും ചൂഷണത്തിനും നിസ്സായാവസ്ഥക്കും ഉത്തമ ഉദാഹരണമാണയാൾ.

          പ്ലാവിലകഞ്ഞി എന്ന ശീർഷകം രണ്ടിടങ്ങഴി നെല്ല് കൂലികിട്ടേണ്ട തൊഴിലാളി ഒരു പ്ലാവിലക്കഞ്ഞിക്ക് പോലും വകയില്ലാതെ പട്ടിണി കിടക്കേണ്ടി വന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകുകയും കൂലിയായി നൽകേണ്ട നെല്ല് രഹസ്യമായി മറിച്ചു വിൽക്കുകയുമാണ് ജന്മിമാർ ചെയ്യുന്നത്.പകലന്തിയോളം പണിയെടുത്തിട്ടും അന്തിപട്ടിണി കിടക്കേണ്ടി വന്ന കർഷകരുടെ  ജീവിതദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതീകമാണ്(symbol ) പ്ലാലാവിലകഞ്ഞി എന്ന തലക്കെട്ട്..

          പാഠഭാഗം വീഡിയോ കാണാം 
 
          അടിയാളവർഗത്തിന്റെ വിനയവും എളിമയും കലർന്ന ഭാഷയാണ് രണ്ടിടങ്ങഴിയിൽ കാണുന്നത്.(മേണ്ട, മയറ്റില്, മെള്ളം)-തകഴിയുടെ കുട്ടനാടൻ ഗ്രാമീണ ഭാഷയുടെ ഉപയോഗം കഥാപാത്രങ്ങളുടെ തനിമ നിലനിർത്തുന്നതിനും കഥക്ക് സ്വാഭാവികത നൽകുന്നതിനും സഹായകരമാണ്(സൗന്ദര്യം,ഗ്രാമീണത). ഒരു വിഭാഗത്തിന്റെ കഥ പറയുമ്പോൾ അവരുടെ സംഭാഷണരീതി (വാമൊഴി ,പ്രാദേശിക ഭാഷാ വകഭേദം )സ്വീകരിക്കുന്നത് കഥയെ കൂടുതൽ ആസ്വാദ്യകരമാക്കും. പല കഥാപാത്രങ്ങളെയും നേരിട്ട് കാണുന്ന പ്രതീതി ഉളവാക്കാൻ ഇത്തരം  നാടൻ സംഭാഷണ ശൈലികൾആവശ്യമാണ്.സാധാരണക്കാരന്റെ ഭാഷ ഉപയോഗിക്കുന്നതിലൂടെ കഥയോടും കഥാപാത്രങ്ങളോടും വായനക്കാരൻ പെട്ടെന്നടുക്കുന്നു.
   
         സ്നേഹത്തിന്റെ മുഖങ്ങളാണ് കോരനിലൂടെയും  ചിരുതയിലൂടെയും കാണാവുന്നത്,ജീവിതത്തിന്റെ കുറവുകളെ /ഇല്ലായ്മകളെ  സ്നേഹം കൊണ്ട് മറികടക്കുകയാണിവർ/അതിജീവിക്കുകയാണിവർ(കോരൻ-അധ്വാനം,ചിരുത -കാത്തിരിപ്പ്,ഭക്ഷണം,കോരന് വേണ്ടിയുള്ള കരുതൽ,അപ്പനെ ഊട്ടുന്നത്) ,കഥയിലെ കുടിയന്മാരുടെ ആഗ്രഹങ്ങൾ പരിമിതങ്ങളാണ് പരമാവധി വിളവുണ്ടാക്കണം പ്രതിഫലത്തെ കുറിച്ചോ ലാഭ നഷ്ട്ടങ്ങളെ കുറിച്ചോ അവർ ചിന്തിക്കുന്നില്ല,കാപട്യം എന്താണെന്നറിയാത്ത ജനവിഭാഗമാണവർ സ്നേഹിക്കാനും അനുസരിക്കാനും മാത്രം പഠിച്ച അവർക്ക് പലപ്പോഴും ജന്മിയുടെ  ചൂഷണങ്ങൾക്ക് മുന്നിലും പ്രതികരിക്കാനാവാതെ നിന്നു പോവേണ്ടി വരുന്നു.

     കേരളത്തിന്റെ ശാപമായിരുന്ന ജാതീയതയുടെ ദുർമുഖം  പ്ലാവിലകഞ്ഞി ചിത്രീകരിക്കുന്നുണ്ട്\കാണിച്ചു തരുന്നുണ്ട്.അടിയാളരെ മനുഷ്യരായി പോലും കാണാതിരുന്ന കാലഘട്ടത്തിൽ ആ പാമര (പാവപ്പെട്ട) ജനത നേരിട്ട ചൂഷണങ്ങളുടെയും തുടർന്ന്  വിപ്ലവ സമരങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി വർഗത്തിന്റെകഥയാണിത്.
.അടിമത്തത്തിൽ നിന്നും അവകാശ ബോധത്തിലേക്ക് വളരുന്ന കോരാനാണ് ഇതിലെ കേന്ദ്ര കഥാപാത്രം.

"കുഴിവെട്ടി മൂടുക വേദനകൾ 
കുതികൊൾക ശക്തിയിലേക്ക് നമ്മൾ "
                                                                 -ഇടശ്ശേരി ഗോവിന്ദൻനായർ



അദ്ധ്വാനിക്കുന്നവരുടെ നിശ്ശബ്ദപ്രതിഷേധം എക്കാലത്തും ഉണ്ടായിരുന്നുവെന്ന ചരിത്രയാഥാർഥ്യവും കഥ ബാക്കിയാക്കുന്നു.


പ്ലാവിലകഞ്ഞി പാഠഭാഗത്തെ സാമൂഹികാവസ്ഥകൾ /സാമൂഹിക യാഥാർഥ്യങ്ങൾ 

  • പട്ടിണി 
  • ജന്മി കുടിയാൻ വ്യവസ്ഥ
  • കരിഞ്ചന്ത 
  • സാധാരണക്കാർ നേരിട്ട ചൂഷണങ്ങൾ 


ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results