ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

കുത്തികുറിപ്പുകൾ


ഉപാധികളില്ലാതെ സ്നേഹിക്കുക മാത്രമാണ് പഴയ തലമുറ ചെയ്തതെന്ന് തോന്നിയിട്ടുണ്ട് ❤️   പ്രൈമറി ക്ലാസ്സിലൊക്കെ  പഠിച്ചിരുന്ന കാലത്ത് നോമ്പുകാലങ്ങളിൽ ഒരുകിലോമീറ്റർ അകലെയുള്ള തറവാട്ടിലേക്കൊരു സൈക്കിൾ  യാത്രയുണ്ടായിരുന്നു. വല്ല്യമ്മയുടെ സ്നേഹസാന്ദ്രമായ പത്തിരിയും കോഴികറിയും തിന്ന്, വൈകുന്നേരം നോബുകാരന്റെ ഗൗരവത്തോടെ നോമ്പ് തുറന്നിരുന്ന നിഷ്കളങ്കബാല്യകാലം.  ഇന്നലെ തറവാട്ടിലെ നോമ്പ്തുറ കഴിഞ്ഞപ്പോഴും ആ പകരം വെക്കാനില്ലാതെ അപൂർണ്ണത തെളിഞ്ഞ് കാണാമായിരുന്നു.. സ്നേഹത്തിന്റെ,കരുതലിന്റെ ആൾരൂപമായിരുന്ന വല്ല്യയുമ്മ ഇലാത്ത  ആദ്യ നോമ്പ്..

...............................................................................................................................................

ഹൃദയം കൊണ്ട് പഠിപ്പിച്ചവരും ; ഹൃദയം കീഴടക്കിയവരും..

       ഒന്നാം ക്ലാസ്സിൽ എല്ലാ കുസൃതികളും സഹിച്ച് ഏറെ സ്നേഹത്തോടെ പെരുമാറിയ രാധ ടീച്ചർ മുതൽ യു.പിയിൽ ഇന്നും ഞാനേറെ ഓർക്കാനിഷ്ട്ടപെടുന്ന ഷൈജ ടീച്ചറും അജിത് സാറും ഫാത്തിമ ടീച്ചറും , തുടങ്ങി ജീവിതത്തിന്റ നിർണ്ണായകമായ പല ഇടങ്ങളിലും സുഹൃത്തിനെ പോലെ / മകനെ പോലെ കണ്ട് കൂടെ നിന്ന, വ്യകതിത്വം കൊണ്ട് ഏറെ സ്വാധിനിച്ച  ഒരുപാട് അധ്യാപകർ വ്യക്തിത്വത്തിൽ,സംഘാടന മികവിൽ,ഇടപെടൽ രീതികളിൽ വരെ വളരെയധികം സ്വാധീനിക്കുകയുണ്ടായിട്ടുണ്ട് ..

എന്നാൽ കൗമാരം വ്യക്തിത്വ രൂപീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമായതുകൊണ്ടാവണം ഒരുപക്ഷെ 'മധുവേട്ടനെന്നു വിളിക്കാൻ പഠിപ്പിച്ച മധു മാഷ് അതിൽ മുന്നിൽ നിൽക്കുന്നത്. പ്ലസ് റ്റു കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറവും പ്രിയപ്പെട്ട മധുവേട്ടനായി തുടരുന്ന ,PPMHSS കൊട്ടുക്കരയിലെ പ്ലസ് വണ്ണിന്റെ ആദ്യകാലങ്ങളിൽ ഏറെ സ്നേഹത്തോടെ പെരുമാറിയിരുന്ന ; തെറ്റുകൾ കണ്ടാൽ സ്നേഹപൂർവ്വം തിരുത്തുമായിരുന്ന മധു മാഷിനെ ഏറെ കൗതുകത്തോടെയാണ് ഞാൻ നോക്കി കണ്ടിരുന്നത് , പതിയെ സാർ അടുത്ത കൂട്ടുകാരനായി.
പ്ലസ് വണ്ണിലെ ആദ്യ പരീക്ഷയിൽ കഴിഞ്ഞ 7 മാർക്കുമായി മുന്നിൽ നിന്ന ബാസിമിനെ തോളിൽ ചേർത്ത് പിടിച്, എന്നെക്കാളേറെ സങ്കടത്തോടെ ചോദിച്ച ''നമുക്കിങ്ങനെ ആയാൽ മതിയോടാ ബാസി.. '' എന്ന സ്നേഹാർദ്രമായ ചോദ്യമാണെന്ന് തോന്നുന്നു പിൽക്കാലത്തു ഹയർ സെക്കണ്ടറി പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ ,ജീവിതത്തെ കുറേകൂടി പോസിറ്റീവായി കാണാൻ പഠിച്ച കുട്ടിയിലേക്ക് എന്നെ വളർത്തിയത്. വ്യക്തിത്വം നന്നായാൽ മതി പഠനമൊക്കെ തനിയേ ശെരിയായിക്കൊള്ളുമെന്നു പറഞ്ഞ , ഹൃദയം കൊണ്ട് സ്‌നേഹിച്ച സാർക്ക് വേണ്ടി ഞാനേറെ മാറി. പാഠ്യ വിഷയങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങുക എന്നതിനപ്പുറത് മധു മാഷുടെ പ്രിയപ്പെട്ട കുട്ടിയാവുക എന്നുള്ളതായിരുന്നു എന്റെ വിഷയം .❤️

മധു സാർ എത്രയും അദ്ദേഹത്തിന്റ കുട്ടികളെ തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറായിരുന്നു, മറ്റെല്ലാത്തിനുമപ്പുറത് ഇടവേളകളിലും സായാഹ്നങ്ങളിലുമായി മാഷ് പങ്കുവെച്ച നുറുങ്ങു സംസാരങ്ങൾ പിൽക്കാലത്ത് എന്നിലെ മതേതര,സാമൂഹിക ബോധ്യങ്ങളെ അത്രെയേറെ രൂപപെടുത്തിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം! ..തുടർന്നും പഠിച്ച സ്ഥാപങ്ങളിലൊക്കെ അധ്യാപകരോടൊത്തുള്ള ആത്മബന്ധങ്ങൾക്ക് പ്രചോദനമായതും മാഷുമായുണ്ടായിരുന്ന ബന്ധമാണ്.

എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരിൽ മിക്കവരും മലയാളം അദ്ധ്യാപകരായി പോയത് യാദൃശ്ചികമാവില്ല..
കൊട്ടുക്കരയിൽ പിരീഡ് ആവാൻ ഞങ്ങളൊക്കെ കാത്തിരുന്ന, കവിതകളുടെയും കഥകളുടെയും വാതിലുകൾ തുറന്നു തന്ന, മനോഹരമായി ക്ലാസ്സിൽ സംവദിച്ചിരുന്ന, സ്വതന്ത്രമായി ഞങ്ങളെയൊക്കെ ക്ലാസ്സിൽ ആശയങ്ങൾ പങ്കുവെക്കാനനുവദിച്ചിരുന്ന അസീസ് സാറും , ക്ലാസിനു പുറത്തേക്കു പോയി അവിടെ നിന്ന്‌ ജീവിതം പഠിക്കാൻ പറയാനുമായിരുന്ന പ്രശാന്ത് ബാവ സാറുമൊക്കെയാണ് ഹൈസ്കൂൾ കാലം മുതലേ എന്നിൽ മലയാളം മാഷെന്നെ സ്വപനത്തെ അങ്കുരിപ്പിച്ചെതെന്നു തോന്നുന്നു.

ഫാറൂഖ് കോളേജിൽ നിന്നിറങ്ങി 3 വർഷങ്ങൾക്ക് ഇപ്പുറം നടന്ന കല്യാണത്തിന് രണ്ട് ദിവസം മുന്നേ വീട്ടിൽ പോയി കൂടാൻ തക്ക വണ്ണം സ്‌നേഹബന്ധം ബാക്കിയാക്കിയ മൻസൂർ സാറും,
ഞങ്ങൾക്കൊക്കെ മനുഷ്യത്വവും മാനവികതയും പകർന്ന; ഫാറൂഖ് കോളേജിലെ പാലിയേറ്റിവിന്റ എല്ലാമെല്ലാമായ ഗഫൂർ സാറെയും ,ഒരദ്ധ്യാപകൻ എങ്ങനെയാവാമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അഫീഫ് സാറെയും ഒരിക്കലും വിസ്മരിക്കാവതല്ല! .
ഒരു ടൂറിന് ഞങ്ങളിൽ.ഒരു കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ സമയത്ത്‌ ലവലേശം മടിയുമില്ലാതെ 8000 രൂപയോളം എടുത്തു തന്ന് , ഞാനാണ് തന്നതെന്ന് ആരുമാറിയരുതെന്നു പറഞ്ഞ അദ്ധ്യാപിക മുതൽ വലിയ പാഠങ്ങൾ പകർന്ന സാബിറ മിസ്സ് , എന്നിലെ അദ്ധ്യാപകനെ രൂപപ്പെടുത്തിയ,ഹൃദയം കൊണ്ട് പഠിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകരെന്ന് പഠിപ്പിച്ച ;ഏത് അർധ രാത്രിയും വിളിക്കാവുന്ന മകനെ പോലെ എപ്പോഴും സ്നേഹിച്ച ശരീഫ് സാറും ,രജിത ടീച്ചറും പിന്നെ ഏറെ ഇഷ്ട്ടപെടുന്,ഞങ്ങളുടെ ബാച്ചിന്റെ തന്നെ 'അച്ഛനായി' മാറിയ ഫാറൂഖ് സാറും തുടങ്ങി പേര് വിട്ടുപോനാകാത്ത വിധം പാഠപുസ്തകങ്ങളായി മാറിയ ഫാറൂഖ് ട്രെയിനിങ് കോളേജ് കുടുംബം തന്നെയും ജീവിതത്തിലെ ഗുണാത്മക മാറ്റങ്ങളെയാണ് അടയാളപ്പെടുത്തിയത്.സംഘാടന മികവിൽ,ഇടപെടൽ രീതികളിൽ വരെ അനേകം കാര്യങ്ങളിൽ ഒരുപാട് അധ്യാപകർ സ്വാധീനിച്ചിട്ടുണ്ട്.

കേവലം പുസ്തകത്തിൽ പറഞ്ഞ പ്രകാരം അറിവുപകർന്നവരല്ല, ജീവിതത്തിന്റെ താളുകൾ തുറന്നു തന്ന, തുല്യരോടെന്ന പോലെ പെരുമാറിയ അധ്യാപകരെയാണ് ഞാൻ ഓർക്കുന്നത്. കാലം അത്തരക്കാരെയെ ഓർമക്ക് വിട്ടുകൊടുക്കൂ എന്നതാണ് നേര്
.മുട്ടയൂർ എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുസൃതികൾക്കിടയിലും സ്നേഹാർദ്രമായ പെരുമാറ്റങ്ങളിലൂടെ മനസ്സ് കീഴടക്കിയ ,സ്കൂളിൽ നിന്ന്‌ വിരമിച്ചാലും ഹൃദയത്തിൽ നിന്നും ഒരിക്കലും വിരമിക്കാത്ത രാധ ടീച്ചറോടൊപ്പം,വീട്ടിൽ❤️



അധ്യാപക ദിനാശംസകൾ

..............................................................

 




#ഓർമകളിൽ ഒ.എൻ.വി

ദാഹമാണു ഞാൻ നഷ്ടവസന്തങ്ങൾ തൻ ദാഹമാണു ഞാൻ എനിക്കിത്തിരി വെള്ളം തരൂ". -ഒ.എൻ.വി ,
കവിതപോലെ തന്നെ ജനപ്രിയമായിരുന്നു ഈ  ചിരിയും. ‘ആരെയും ഭാവ ഗായകനാകിയ ‘ കവി യാത്രയായിട്ട് രണ്ടു വര്ഷം .





  • അദ്ധ്യാപകർക്ക് അഭികാമ്യമായ ചില മാർഗ്ഗ നിർദേശങ്ങൾ.  








1. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയുള്ള വ്യക്തികളാവുക. 

2. വിദ്യാർത്ഥികളെ  അന്യരായി കാണാതിരിക്കുക. എല്ലാ കുട്ടികളോടും  തുല്യ സ്നേഹത്തോടെ  ഇടപ്പഴകാൻ  ശ്രമിക്കുക .

3. വിദ്യാർത്ഥികളെ അമിതമായി താരതമ്യം  ചെയുന്നത് പാടെ ഉപേക്ഷിക്കുക. 

4. വിദ്യാർത്ഥികളെ   കുറ്റപ്പെടുത്തുന്നതിനു  പകരം  സ്നേഹപൂർവ്വം തിരുത്താൻ  ശ്രദ്ധിക്കുക.


5. വിദ്യാർത്ഥികളിൽ  മൂല്യബോധം  വളർത്തുന്നതിനു സഹായകരമായ  രീതിയിൽ പാഠ ഭാഗങ്ങൾ ക്രമപ്പെടുത്തുക, പാഠ്യേതര  പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 

6. വിദ്യാർത്ഥികളിലെ  കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും  പരിപോഷിപ്പിക്കുകയും  ചെയ്യുക.

7. വ്യക്തിപരവും  കുടുംബപരവുമായ  കാര്യങ്ങൾ  ഒരു തരത്തിലും തൻറെ അദ്ധ്യാപന രീതിയെ സ്വാധിനിക്കരുത് .


8. വിദ്യാർത്ഥികൾക്കിടയിലെ  ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ  ഉറപ്പുവരുത്തുക.


9. വിദ്യാർത്ഥികളുടെ  വ്യക്തിത്വത്തെ  ബഹുമാനിക്കുകയും  അംഗീകരിക്കുകയും ചെയ്യുക. അവരോട്  സഭ്യമായ രീതിയിൽ സംസാരിക്കുക.


10. വിദ്യാർത്ഥികളുടെ ആരോഗ്യം  ഉറപ്പുവരുത്തുന്നതിന് വിദ്യാലയങ്ങളിൽ കലാ-കായിക വിനോദങ്ങൾക്ക് അർഹമായ പരിഗണന നൽകുക.


11. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നനങ്ങളെ  കണ്ടെത്തുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപ്പെടലുകൾ  നടത്തുകയും ചെയ്യുക .


12.വ്യക്തിവ്യത്യാസ/ബഹുതര ബുദ്ധി സിദ്ധാന്തങ്ങളെ പ്രായോഗികമായി ഉൾകൊള്ളുക. വിദ്യാർത്ഥികളുടെ ഓരോരുത്തരുടെയും കുടുംബപശ്ചാത്തലം  വ്യക്തമായി  മനസിലാക്കുക.



13. വിദ്യാർത്ഥികളുടെ വിവിധ സംശയങ്ങൾ  ദുരീകരിക്കുന്നതിന്  ആവശ്യമായ പുതിയതും കാലികവുമായ അറിവുകൾ  സമ്പാദിക്കാൻ  ശ്രമിക്കുക.

14. വിദ്യാർത്ഥികളെ  ശാരീരിക  ശിക്ഷക്ക് വിധേയരാക്കാതിരിക്കുക  പകരം  മാനസിക പരിവർത്തനത്തിനുതകുന്ന രീതിയിലുള്ള ശിക്ഷണ രീതികൾ അവലംബിക്കുകയും ചെയ്യുക.


15. ശിക്ഷണ നടപടികൾ സ്വീകരിക്കുമ്പോൾ  അതിന്റെ കാരണം വിദ്യാർത്ഥിക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്ന്   ഉറപ്പുവരുത്തുക .


16. സ്കൂളിലെ എല്ലാ മേഖലയിലും ബാലസൗഹൃദ  അന്തരീക്ഷം  ഉറപ്പുവരുത്തുക.


17. വിദ്യാർത്ഥികൾക്ക് ചൂക്ഷണ രഹിതമായ ഒരു ബാല്യം ഉറപ്പുവരുത്തുക.


18. അധ്യാപന രീതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുക. ആധുനിക സാങ്കേതിക വിദ്യകളെയും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക.


19. വിദ്യാർത്ഥികൾക്ക്  നേരെയുള്ള  ലൈഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയുടെ സ്വകാര്യത  ഉറപ്പുവരുത്തുകയും എത്രയും  വേഗം അധികാരികളെ അറിയിക്കുകയും  ചെയ്യുക.


20. സ്കൂളിന്റെ  പരിസര  പ്രദേശങ്ങളിൽ  കാണുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളെ  നിരീക്ഷിക്കുകയും  ആവശ്യമെങ്കിൽ  ബന്ധപ്പെട്ട അധികാരികളുടെ  ശ്രദ്ധയിൽ  കൊണ്ടു വരുകയും  ചെയ്യുക.


21. ഓരോ  അധ്യാപകനും തൻറെ  അധ്യാപന രീതിയെയും മറ്റും സ്വയം വിമർശനത്തിനുവിധേയമാക്കി ആത്മപരിശോധന നടത്തുക.സ്വയം നവീകരണത്തിനു വിധേയരാകുക.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results