ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

ഇനി ഞാൻ ഉറങ്ങട്ടെ

മഹാഭാരതത്തെ ഉപജീവിച്ച് മലയാളത്തിലുണ്ടായ കൃതികളിൽ ഏറ്റവും പ്രമുഖമായകൃതിയാണ് പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ. പരാജിതൻ എന്നു വിലയിരുത്തട്ടെ കർണന്റെ ജീവിതത്തെ മഹത്തരമാക്കും വിധം പുതിയവീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് ഈ നോവലിൽ. നോവലിന്റെ രചനാ ശൈലി അനുവാചകരെ ഏറെ ആകർഷിച്ചിട്ടുണ്ട്.മഹാഭാരതത്തിലെ ഈടുറ്റ കഥാപാത്രമായ കർണന്റെ ധർമ്മാധിഷ്ഠിതമായ സ്വപ്ര
ത്യയസ്ഥൈര്യവും (സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന അവസ്ഥ) ത്യാഗവുംവെളിപ്പെടുന്നതാണ് 'ധർമ്മിഷ്ഠനായ രാധേയൻ' എന്ന പാഠഭാഗം. നോവലിലെ 11 അധ്യായത്തിൽ നിന്ന് കർണന്റെ സ്വഭാവസവിശേഷതകൾ വെളിപ്പെടുന്നചില സന്ദർഭങ്ങൾ കൂട്ടിച്ചേർത്താണ് പാഠഭാഗം തയാറാക്കിയിരിക്കുന്നത്.
കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുൻപുള്ള കാലഘട്ടമാണ് പാഠഭാഗത്തിന്റെ പശ്ചാത്തലം. ജന്മനാ കവചകുണ്ഡലധാരിയും ധീരനും മഹാവ്രതനുമായ കർണനെ പാണ്ഢവ പക്ഷത്തു നിർത്താൻ ശ്രീകൃഷ്ണൻ ആഗ്രഹിക്കുന്നു. കർണനോട് കൃഷ്ണൻതത്ത്വോപദേശം നടത്തുകയും കർണന്റെ ജനനരഹസ്യം വെളിപ്പെടുത്തുകയും ചെയ്യു
ന്നു. കൃഷ്ണനോടുള്ള സ്‌നേഹവും കടാക്ഷവും പൂർണമായി നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആവശ്യത്തെ നിരസിക്കുകയാണ് കർണൻ. തന്റെ യഥാർഥ മാതാപിതാക്കൾ ആരാണെന്ന് വ്യക്തമായിട്ടുകൂടി താൻ സൂതനാണ് എന്ന് പറയാനാണ് കർണൻ ഇഷ്ട്ടപ്പെടുന്നത്. ലോകത്തിനു മുന്നിൽ അപമാനിതനായി തലകുനിച്ച് നിന്ന തനിക്ക് അംഗരാജപദവി നൽകിക്കൊണ്ട് അഭിമാനവും ആത്മ
വിശ്വാസവും പകർന്നു തന്ന സുയോധനനോടുള്ള കൂറും കടപ്പാടും അചഞ്ചലമാണ് എന്നു പറയുന്നിടത്താണ് കർണന്റെ വ്യക്തിത്വത്തിന് ശോഭയേറുന്നത്.

മഹാഭാരതം മുന്നോട്ടുവയ്ക്കുന്ന ഉന്നതജീവിത മൂല്യങ്ങൾക്ക് മകുടോദാഹരണമാണ് കർണന്റെ ഈ സ്വപ്രത്യയസ്ഥൈര്യം. അധികാരങ്ങൾക്കും സമ്പത്തിനും പ്രശസ്തിക്കും
ആർഭാടജീവിതത്തിനും വേണ്ടി എല്ലാ ജീവിതമൂല്യങ്ങളെയും ബലികൊടുത്ത് സൗഹൃദങ്ങളെയും രക്തബന്ധങ്ങളെയും കടപ്പാട്കളെയും നിഷ്‌കരുണം തള്ളിക്കളയുന്ന
മനുഷ്യരുള്ള ഇക്കാലത്ത് കർണന്റെ ജീവിതവ്രതവും ത്യാഗവും ബന്ധങ്ങളോടുള്ള
കടപ്പാടും ഉപകാരസ്മരണയും അനുകരണീയമായ മാതൃകയാണ്.


സുഹൃത്തിനോടുള്ള കൂറ്, കടപ്പാട് .
കർണന്റെ ധർമ്മനിഷ്ഠ.
ജീവിതമൂല്യം
ത്യാഗം
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യം.
ആ രാജ്യദാനത്തിലൂടെ സുയോധനൻ കർണന് ആത്മഭിമാനവും ആത്മ വിശ്വാസവും ജീവിതവും തിരിച്ചുനൽകിയത്, തന്റെ ജീവിതം സുയോധനന്റെ
ദാനമാണ് എന്ന കർണന്റെ അഭിപ്രായം.
ഇങ്ങനെ ആപത്തിൽ സഹായിച്ച ഒരാളെ അർഥത്തിനുവേണ്ടിയും അധികാര
ത്തിനുവേണ്ടിയും ഉപേക്ഷിക്കുകയില്ല എന്ന കർണന്റെ ദൃഢനിശ്ചയം.
നന്ദിയും കടാടും ജീവനോളം വിലെട്ടതാണ് എന്ന കർണന്റെ നിലപാട്.


തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യം.
ആ രാജ്യദാനത്തിലൂടെ സുയോധനൻ കർണന് ആളഹാഭിമാനവും ആത്മവി
ശ്വാസവും ജീവിതവും തിരിച്ചുനൽകിയത്, തന്റെ ജീവിതം സുയോധനന്റെദാനമാണ് എന്ന കർണന്റെ അഭിപ്രായം.
ഇങ്ങനെ ആപത്തിൽ സഹായിച്ച ഒരാളെ അർഥത്തിനുവേണ്ടിയും അധികാരത്തിനുവേണ്ടിയും ഉപേക്ഷിക്കുകയില്ല എന്ന കർണന്റെ ദൃഢനിശ്ചയം.
നന്ദിയും കടാടും ജീവനോളം വിലപ്പെട്ടതാണ് എന്ന കർണന്റെ നിലപാട്.
യഥാർഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞാേഴുണ്ടായ പ്രതികരണം.
ശ്രീകൃഷ്ണനോടുള്ള സ്‌നേഹവും ആദരവും.
കർണന്റെ നീതിബോധം, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചാട്.
സുയോധനനോടുള്ള സ്‌നേഹവും കടാടും.
വാഗ്ദാനങ്ങളിൽ മയങ്ങാത്ത സ്വപ്രത്യയസ്ഥൈര്യം.

സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു''
$ ''പ്രത്യുപകരം മറക്കുന്ന മാനുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും''

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results