ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

കിട്ടും പണമെങ്കിലിപ്പോൾ






കിട്ടും പണമെങ്കിൽ ഇപ്പോൾ തുള്ളൽ വിഡിയോ


മലയാളികളെ പൊട്ടിചിരിപ്പിക്കുകയും സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകളെ ധൈര്യപൂർവ്വം തുറന്ന് കാണിച്ചുമാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ജനകീയമായത്.


  • ജനകീയ കവി.
  • ഫലിത പരിഹാസങ്ങൾ സാമൂഹ്യ വിമർശനത്തിന് ഉപയോഗിച്ച കവി



• പണം കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥ
• ദുരാഗ്രഹം/അത്യാഗ്രഹം
• സ്വാർത്ഥ ലക്ഷ്യത്തോടെയുള്ള രാജസേവ
• നുണ പറച്ചിൽ
• സമ്പത്തിൽ തൃപ്തി വരുന്നില്ല
• എത്ര കിട്ടിയാലും വീണ്ടും വേണമെന്ന മോഹം
• ചതി, കൈക്കൂലി
• സഹായം അർഹിക്കുന്നവരെ പരിഗണിക്കാത്ത അവസ്ഥ
• രാജ സേവകരുടെ അനാസ്ഥ
• ദുരാഗ്രഹം കൊണ്ട് അർഥരഹിതമായ കവിതയും സാഹിത്യവും രചിക്കുന്നവർഅർഥരഹിതമായ.
• ക്ഷണികമായ\അൽപ ആയുസ്സു മാത്രമുള്ള മനുഷ്യർ ജീവിതം നിലനിർത്താൻ നടത്തുന്ന അബദ്ധങ്ങളെ കവി കളിയാക്കുന്നു

ഇന്നും ഏറെ പ്രസക്തമാണ് 'കിട്ടും പണമെങ്കിലിപ്പോൾ' എന്ന പാഠഭാഗം , സമൂഹത്തിലെ മൂല്യച്യുതികളും അധികാരത്തിൽ ഇന്നും നിലനിൽക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക ലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ആധുനിക സമൂഹത്തെയും പാഠഭാഗവുമായി ബന്ധിപ്പിക്കാം, സമൂഹത്തിൽ വർധിച്ചുവരുന്ന സ്വാർത്ഥതയും ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാതെ പണത്തിനു പിന്നാലെ പായുന്ന സമകാലിക ജനതയേയും എല്ലാം പാഠഭാഗം വിമർശിക്കുന്നുണ്ട്. (ശക്തമായ സാമൂഹിക വിമർശനം)

ആക്ഷേപഹാസ്യം (തമാശയിലൂടെ സമൂഹത്തെ വിമർശിക്കുന്നു)
• സമൂഹത്തിന്റെ പോരായ്മകളെ തുറന്നു കാട്ടുന്നു.
• സ്വത്തിനോടും അധികാരത്തോടുമുള്ള ആർത്തി മനുഷ്യനെ മൃഗതുല്യനാക്കുന്നു.
• മാനുഷിക മൂല്യങ്ങൾ മറന്നു പ്രവർത്തിക്കുന്ന ഇത്തരം ആളുകൾ കാര്യലാഭത്തിനായി എന്തു ഹീനകൃത്യവും ചെയ്യാൻ മടിക്കില്ല.
• സാരോപദേശങ്ങൾ,തത്ത്വ ചിന്ത,ഇന്നലകളിലെ കേരളീയ ജീവിതത്തിന്റെ തനിമ എന്നിവ കൊണ്ട് സമ്പന്നം 

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results