ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

4. വംശം

⭕ വിജയലക്ഷ്മിയുടെ ശ്രദ്ധേയമായ കവിതയാണ് വംശം.
 ⭕ അടുക്കളയുടെ പാതകത്തിൽ തേങ്ങാത്തരി ശേഖരിക്കാൻ എത്തുന്ന ഉറുമ്പ് യഥാർത്ഥത്തിൽ അധ്വാനിക്കുന്ന മുഴുവൻ വർഗ്ഗത്തിന്റെയും പ്രതീകമാണ് 
 ⭕ വംശത്തെ പ്രതിനിധാനം ചെയ്യുന്ന ബിംബം ( പ്രതീകം ) എന്ന നിലയിലാണ് ഈ കവിതയിൽ ഉറുമ്പ് കടന്നുവരുന്നത്. 
 ⭕ വിശപ്പിനാൽ വലഞ്ഞ് അടുപ്പുമുക്കിൽ എത്തുന്ന ഉറുമ്പാണ് കവിതയുടെ കേന്ദ്രം.രാവിലെ അടുപ്പിന്റെ പാതകത്തിൽ തെറിച്ചുവീണ തേങ്ങാത്തരി എടുത്തുകൊണ്ട് വേഗത്തിൽ പോകുന്ന ഉറുമ്പിനെയാണ് കവി കാണുന്നത്. ( ഈ വേഗത്തിന് പല കാരണങ്ങളുണ്ട്. അടുപ്പിലെ തീയിൽനിന്നും അടുപ്പിനു മുന്നിൽ നിൽക്കുന്ന വ്യക്തിയിൽനിന്നും രക്ഷപ്പെടേണ്ടത് ഉറുമ്പിൻ്റെ ആവശ്യമാണ്. കാരണം രണ്ടും അപകടകാരികളാണ്. തീ ഉറുമ്പിനെ എരിച്ചുകളയും. ഭക്ഷണമില്ലാതെ ഒരു ജീവിക്കും നിലനിൽക്കാനാവില്ല. എത്ര സാഹസപ്പെട്ടും അത് സമ്പാദിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും തേങ്ങാത്തരി ശേഖരിക്കാൻ പാതകത്തിൽ ഉറുമ്പെത്തുന്നത്. ഉറുമ്പിൻ്റെ ഈ സാഹസം കവി കണ്ടുനിൽക്കുന്നു. ആറു കാലുകൾ താളത്തിൽ, ചന്തത്തിൽ ചലിപ്പിച്ചു പോകുന്ന ഉറുമ്പ് ആഖ്യാ താവിൽ കൗതുകവും ചില ചിന്തകളും ഉണർത്തുന്നുണ്ട്. ) “എണ്ണമിനുങ്ങും മുഖത്തെന്തു ഗൗരവം എടൽക്കെന്തൊരു സൗകുമാര്യം" എന്ന പരാമർശത്തിലൂടെ ഉറുമ്പിൻ്റെ വംശവർഗസ്വഭാവങ്ങൾ കവി വ്യക്തമാക്കുന്നു. എള്ളൂടൽ എന്ന പ്രയോഗം ഉടലിൻ്റെ കറുപ്പിനെയും അതുവഴി കറുപ്പ് പ്രതിനിധാനം ചെയ്യുന്ന വംശത്തെയും വ്യക്തമാക്കുന്നുണ്ട്.
 ⭕ അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ സങ്കടങ്ങളെ ഈ മുഹൂർത്തങ്ങളിലൂടെ കവി അവതരിപ്പിക്കുന്നു.
⭕ പേമഴക്കാലത്ത് സഹോദരങ്ങളോടൊപ്പം ഭക്ഷിക്കാനാണ് ഉറുമ്പ് തേങ്ങാത്തരികൾ ശേഖരിക്കുന്നത് എന്ന് കവിതയിൽ സൂചനയുണ്ട്. ( 'ചുമട്ടുകാരി ' എന്ന പ്രയോഗത്തിൽനിന്ന് കുടുംബത്തിന്റെ ഭാരം പേറുന്ന, തന്നോടൊപ്പമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സ്ത്രീയവസ്ഥകളെയും സൂചിപ്പിക്കുന്നുണ്ട്. )
 ⭕ ജീവിതത്തിലുടനീളം എന്നോടൊപ്പം ഉള്ള മനുഷ്യരോട് നാം കാണിക്കേണ്ട കാരുണ്യവും ആർദ്രതയും ആണ് ഈ സന്ദർഭം കാണിക്കുന്നത് ഉറുമ്പിന്റെ അരക്കെട്ട് ഇത്രയും ഒതുങ്ങിയത് അധ്വാനശേഷിയും നൃത്തച്ചുവടും കൊണ്ടായിരുന്നോ എന്ന് കവി ചോദിക്കുന്നു. അധ്വാനവും സൗന്ദര്യവും തമ്മിലുള്ള ബന്ധം ഇവിടെ വിശകലനവിധേയമാകുന്നുണ്ട്. 
 ⭕ അധ്വാനമാണ് ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ അധ്വാനിക്കുന്ന ജനവിഭാഗം അഥവാ അധ്വാനിക്കുന്നവരുടെ വംശം പുരോഗതിയുടെ നേരവകാശികളാണ്. "മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ മക്കളല്ലി പുരോഗമനങ്ങൾ" (കുടിയൊഴിക്കൽ) എന്ന വൈലോപ്പിള്ളിയുടെ വരികളുമായി ഈ സന്ദർഭത്തെ ബന്ധിപ്പിക്കാനാവും. കലയും അധ്യാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ കവിതയിലെ ഉറുമ്പ് അധ്വാനവർഗത്തിന്റെ പ്രതീകമാണ്. 
 ⭕ നിരന്തര പരിശ്രമത്തിന്റെയും കൂട്ടായ്‌മയുടെയും സവിശേഷതകൾ ഉറുമ്പിൻ്റെ വംശത്തിലൂടെ മനുഷ്യൻ തിരിച്ചറിയേണ്ടതുണ്ട്. 
 ⭕ നിരന്തരം അധ്വാനിക്കുകയും എന്നാൽ തിരിച്ചറിയാതെ പോവുകയും ചെയ്യുന്ന ഒരു ജനതയെക്കുറിച്ചും നമുക്ക് ഇവിടെ ഓർക്കാം. അവർ പലപ്പോഴും നിശബ്ദമായി പണിയെടുക്കും. മറ്റുള്ളവരുടെ കണ്ണിൽപ്പോലും പെടുകയില്ല. കണ്ണിൽപ്പെട്ടാൽ തേച്ചരച്ചു കൊല്ലും. "രാവു പകൽ സന്ധ്യയിലുഷസ്സില്ലാതെ വേലയെടുത്തു മരിച്ചുപോകും പാവമേ! നിന്നെത്തുടച്ചുനിക്കുന്നതും പാപമെന്നോർത്തേ മടിച്ചു നിൽപ്പു എന്നാണ് കവിതയിലെ ആഖ്യാതാവ് പറയുന്നത്. ഈ തിരിച്ചറിവ് തന്നെയാണ് പ്രധാനം.
 ⭕ വൻമലപോലെ വഴി മുടക്കാൻ നിന്ന വെള്ളാരംകല്ലിൻ്റെ സൂചനയിലൂടെ ജീവിതത്തിൽ ഉറുമ്പിന്റെ വംശം അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ മനസ്സിലാക്കാം. പക്ഷേ, പ്രയാസപ്പെട്ടാണെങ്കിലും ആ കല്ലിൻ്റെ ചുവട് ചുറ്റി അതിനെ അതിജീവിച്ചു മുന്നേറുന്ന ഉറുമ്പിനെയാണ് കവി ചിത്രീകരിക്കുന്നത്. മാത്രമല്ല, ജീവിത പ്രതിസന്ധികളിൽ തളരാതെ തകരാതെ മുന്നോട്ടുപോകണമെന്ന് 
 ⭕ ഉറുമ്പ് എന്ന പേരിനെ മുൻനിർത്തി കവി നിർവഹിക്കുന്ന വംശാഖ്യാനം മനുഷ്യൻ്റെ വംശചരിത്ര ത്തെയും അധ്വാനവർഗം പ്രതിനിധാനം ചെയ്യുന്ന വംശത്തിൻ്റെ സവിശേഷതകളെയും ഓർമ്മിപ്പിക്കുന്നു. ഉറുമ്പിന് തേങ്ങാത്തരി വലിയ ഭാരം ആണ് എന്ന് നമുക്ക് തോന്നാം.
 ⭕ "ആയാസമില്ലാ ച്ചുമട്ടുകാരി" എന്നാണ് കവിതയിലെ ഉറുമ്പിനെ കവി വിളിക്കുന്നത്. ഇത് അധ്വാനവർഗത്തിന്റെ തൊഴിലിനോടുള്ള മനോഭാവം വെളിവാക്കുന്നു. എത്ര ആയാസമുള്ള, അപകടമുള്ള ജോലിയും ഏറ്റെടുത്ത് നിർവഹിക്കാനുള്ള തീരുമാനം നൈപുണിയായി തിരിച്ചറിയാൻ കഴിയും.
 ⭕ അധ്വാനത്തിലൂടെ ലോകത്തെ സുന്ദരമാക്കുന്ന പുരോഗമനാത്മക പ്രവർത്തനത്തെ അത് വെളിപ്പെടുത്തുന്നു. • ഉറുമ്പിന്റെ സഹജീവിസ്നേഹവും സാഹോദര്യവും കവിതയിൽ പ്രശംസിക്കപ്പെടുന്നു. • പ്രാണികുലത്തിന്റെ ഗുണങ്ങളായ സമഭാവന, സഹോദര്യം തുടങ്ങിയ ജീവിതമൂല്യങ്ങൾ മനുഷ്യ സമൂഹത്തിന് ഏറെ മാതൃകയാണ്. • പങ്കിട്ടു ജീവിക്കുമ്പോഴാണ് മനുഷ്യനിൽ മൂല്യബോധവും സാമൂഹ്യബോധവും വളരുന്നത്. •ഉൽക്കടമായ ആഗ്രഹം, ഇച്ഛാശക്തി എന്നിവയ്ക്ക് ആഴമുണ്ടായിരിക്കും. • ആഴങ്ങളിൽ നിന്നുദ്‌ഭവിക്കുന്ന തിരകളാണ് തീരത്തെത്തുന്നത്. ഓളങ്ങളിൽനിന്നുള്ളവ ഇടയ്ക്കുവച്ച് തീർന്നുപോകുന്നു. • കൊടിയ അന്തർസംഘർഷങ്ങളെ അതിജീവിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുന്ന ഇച്ഛാശക്തിയുടെ സൂചന. • നിസ്സാരജീവികളായി കരുതപ്പെടുന്ന ഉറുമ്പിൻ്റെ അതിജീവനം ഒരു ജീവിതപാഠമാണ്. • പ്രതിസന്ധികൾ പുതിയ ചിന്തകൾക്കും തീരുമാനങ്ങൾക്കും പ്രേരണയാകുന്നു. • അതിജീവിക്കാനുള്ള നൈപുണികൾ വികസിക്കുന്നത് അങ്ങനെയാണ് 
 ⭕ അടുക്കളയുടെ പാതകത്തിൽ തേങ്ങാത്തരി ശേഖരിക്കാൻ എത്തുന്ന ഉറുമ്പ് യഥാർത്ഥത്തിൽ അധ്വാനിക്കുന്ന മുഴുവൻ വർഗ്ഗത്തിന്റെയും പ്രതീകമാണ് 
 ( ബിംബം ) എന്ന നിലയിലാണ് ഈ കവിതയിൽ ഉറുമ്പ് കടന്നുവരുന്നത്. 
 ⭕ വിശപ്പിനാൽ വലഞ്ഞ് അടുപ്പുമുക്കിൽ എത്തുന്ന ഉറുമ്പാണ് കവിതയുടെ കേന്ദ്രം.രാവിലെ അടുപ്പിന്റെ പാതകത്തിൽ തെറിച്ചുവീണ തേങ്ങാത്തരി എടുത്തുകൊണ്ട് വേഗത്തിൽ പോകുന്ന ഉറുമ്പിനെയാണ് കവി കാണുന്നത്. ( ഈ വേഗത്തിന് പല കാരണങ്ങളുണ്ട്. അടുപ്പിലെ തീയിൽനിന്നും അടുപ്പിനു മുന്നിൽ നിൽക്കുന്ന വ്യക്തിയിൽനിന്നും രക്ഷപ്പെടേണ്ടത് ഉറുമ്പിൻ്റെ ആവശ്യമാണ്. കാരണം രണ്ടും അപകടകാരികളാണ്. തീ ഉറുമ്പിനെ എരിച്ചുകളയും. ഭക്ഷണമില്ലാതെ ഒരു ജീവിക്കും നിലനിൽക്കാനാവില്ല. എത്ര സാഹസപ്പെട്ടും അത് സമ്പാദിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും തേങ്ങാത്തരി ശേഖരിക്കാൻ പാതകത്തിൽ ഉറുമ്പെത്തുന്നത്. ഉറുമ്പിൻ്റെ ഈ സാഹസം കവി കണ്ടുനിൽക്കുന്നു. ആറു കാലുകൾ താളത്തിൽ, ചന്തത്തിൽ ചലിപ്പിച്ചു പോകുന്ന ഉറുമ്പ് ആഖ്യാ താവിൽ കൗതുകവും ചില ചിന്തകളും ഉണർത്തുന്നുണ്ട്. )

           “എണ്ണമിനുങ്ങും മുഖത്തെന്തു ഗൗരവം എടൽക്കെന്തൊരു സൗകുമാര്യം" 

 എന്ന പരാമർശത്തിലൂടെ ഉറുമ്പിൻ്റെ വംശവർഗസ്വഭാവങ്ങൾ കവി വ്യക്തമാക്കുന്നു. എള്ളൂടൽ എന്ന പ്രയോഗം ഉടലിൻ്റെ കറുപ്പിനെയും അതുവഴി കറുപ്പ് പ്രതിനിധാനം ചെയ്യുന്ന വംശത്തെയും വ്യക്തമാക്കുന്നുണ്ട്. 

 ⭕ അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ സങ്കടങ്ങളെ ഈ മുഹൂർത്തങ്ങളിലൂടെ കവി അവതരിപ്പിക്കുന്നു. 
 ⭕ പേമഴക്കാലത്ത് സഹോദരങ്ങളോടൊപ്പം ഭക്ഷിക്കാനാണ് ഉറുമ്പ് തേങ്ങാത്തരികൾ ശേഖരിക്കുന്നത് എന്ന് കവിതയിൽ സൂചനയുണ്ട്. ( 'ചുമട്ടുകാരി ' എന്ന പ്രയോഗത്തിൽനിന്ന് കുടുംബത്തിന്റെ ഭാരം പേറുന്ന, തന്നോടൊപ്പമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സ്ത്രീയവസ്ഥകളെയും സൂചിപ്പിക്കുന്നുണ്ട്. ) 

 ⭕ അധ്വാനമാണ് ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ അധ്വാനിക്കുന്ന ജനവിഭാഗം അഥവാ അധ്വാനിക്കുന്നവരുടെ വംശം പുരോഗതിയുടെ നേരവകാശികളാണ്

. "മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ മക്കളല്ലി പുരോഗമനങ്ങൾ"  
                                                                        (കുടിയൊഴിക്കൽ) 

 എന്ന വൈലോപ്പിള്ളിയുടെ വരികളുമായി ഈ സന്ദർഭത്തെ ബന്ധിപ്പിക്കാനാവും. 

കലയും അധ്യാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ കവിതയിലെ ഉറുമ്പ് അധ്വാനവർഗത്തിന്റെ പ്രതീകമാണ്. 

 ⭕ നിരന്തര പരിശ്രമത്തിന്റെയും കൂട്ടായ്‌മയുടെയും സവിശേഷതകൾ ഉറുമ്പിൻ്റെ വംശത്തിലൂടെ മനുഷ്യൻ തിരിച്ചറിയേണ്ടതുണ്ട്. 
 ⭕ നിരന്തരം അധ്വാനിക്കുകയും എന്നാൽ തിരിച്ചറിയാതെ പോവുകയും ചെയ്യുന്ന ഒരു ജനതയെക്കുറിച്ചും നമുക്ക് ഇവിടെ ഓർക്കാം. അവർ പലപ്പോഴും നിശബ്ദമായി പണിയെടുക്കും. മറ്റുള്ളവരുടെ കണ്ണിൽപ്പോലും പെടുകയില്ല. കണ്ണിൽപ്പെട്ടാൽ തേച്ചരച്ചു കൊല്ലും. "രാവു പകൽ സന്ധ്യയിലുഷസ്സില്ലാതെ വേലയെടുത്തു മരിച്ചുപോകും പാവമേ! നിന്നെത്തുടച്ചുനിക്കുന്നതും പാപമെന്നോർത്തേ മടിച്ചു നിൽപ്പു എന്നാണ് കവിതയിലെ ആഖ്യാതാവ് പറയുന്നത്. ഈ തിരിച്ചറിവ് തന്നെയാണ് പ്രധാനം. 
 ⭕ വൻമലപോലെ വഴി മുടക്കാൻ നിന്ന വെള്ളാരംകല്ലിൻ്റെ സൂചനയിലൂടെ ജീവിതത്തിൽ ഉറുമ്പിന്റെ വംശം അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ മനസ്സിലാക്കാം. പക്ഷേ, പ്രയാസപ്പെട്ടാണെങ്കിലും ആ കല്ലിൻ്റെ ചുവട് ചുറ്റി അതിനെ അതിജീവിച്ചു മുന്നേറുന്ന ഉറുമ്പിനെയാണ് കവി ചിത്രീകരിക്കുന്നത്. മാത്രമല്ല, ജീവിത പ്രതിസന്ധികളിൽ തളരാതെ തകരാതെ മുന്നോട്ടുപോകണമെന്ന്  നമ്മെ ഓർമ്മിപ്പിക്കുകയാണ് കവി.

 ⭕ ഉറുമ്പ് എന്ന പേരിനെ മുൻനിർത്തി കവി നിർവഹിക്കുന്ന വംശാഖ്യാനം മനുഷ്യൻ്റെ വംശചരിത്ര ത്തെയും അധ്വാനവർഗം പ്രതിനിധാനം ചെയ്യുന്ന വംശത്തിൻ്റെ സവിശേഷതകളെയും ഓർമ്മിപ്പിക്കുന്നു. ഉറുമ്പിന് തേങ്ങാത്തരി വലിയ ഭാരം ആണ് എന്ന് നമുക്ക് തോന്നാം.
 ⭕ "ആയാസമില്ലാ ച്ചുമട്ടുകാരി" എന്നാണ് കവിതയിലെ ഉറുമ്പിനെ കവി വിളിക്കുന്നത്. ഇത് അധ്വാനവർഗത്തിന്റെ തൊഴിലിനോടുള്ള മനോഭാവം വെളിവാക്കുന്നു. എത്ര ആയാസമുള്ള, അപകടമുള്ള ജോലിയും ഏറ്റെടുത്ത് നിർവഹിക്കാനുള്ള തീരുമാനം നൈപുണിയായി തിരിച്ചറിയാൻ കഴിയും. 
 ⭕ അധ്വാനത്തിലൂടെ ലോകത്തെ സുന്ദരമാക്കുന്ന പുരോഗമനാത്മക പ്രവർത്തനത്തെ അത് വെളിപ്പെടുത്തുന്നു.
 ⭕ ഉറുമ്പിന്റെ സഹജീവിസ്നേഹവും സാഹോദര്യവും കവിതയിൽ പ്രശംസിക്കപ്പെടുന്നു. 
 ⭕ പ്രാണികുലത്തിന്റെ ഗുണങ്ങളായ സമഭാവന, സഹോദര്യം തുടങ്ങിയ ജീവിതമൂല്യങ്ങൾ മനുഷ്യ സമൂഹത്തിന് ഏറെ മാതൃകയാണ്. • പങ്കിട്ടു ജീവിക്കുമ്പോഴാണ് മനുഷ്യനിൽ മൂല്യബോധവും സാമൂഹ്യബോധവും വളരുന്നത്.
 ⭕ കൊടിയ അന്തർസംഘർഷങ്ങളെ അതിജീവിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുന്ന ഇച്ഛാശക്തിയുടെ സൂചന.

 ⭕ നിസ്സാരജീവികളായി കരുതപ്പെടുന്ന ഉറുമ്പിൻ്റെ അതിജീവനം ഒരു ജീവിതപാഠമാണ്.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results