ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

Tuesday

പ്രിയപ്പെട്ട കുട്ടികളെ

 ദിവസങ്ങളായി കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷ ഇന്ന്  തുടങ്ങുകയാണല്ലോ? എല്ലാവരും കുറെ ദിവസങ്ങളായി മികച്ച വിജയം നേടുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു എന്നറിയാം. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള വിജയം നിങ്ങൾക്കുണ്ടാവും...

നിങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.......





ഹാൾടിക്കറ്റ്, പേന, ബോക്സ്‌, സ്കെയിൽ, പെൻസിൽ, റബർ തുടങ്ങി പരീക്ഷക്ക് പുറപ്പെടുന്നതിനുമുന്പ് പരീക്ഷക്ക് വേണ്ടതെല്ലാം തന്നെ  എടുത്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തുക
  • നന്നായി പ്രാർത്ഥിക്കുക
  • പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുക
  • കൃത്യസമയത്തിനു മുൻപായി പരീക്ഷ ഹാളിൽ എത്തുക
  • ക്യുസ്റ്റ്യൻ പേപ്പർ വാങ്ങുമ്പോഴും ആൻസർ ഷീറ്റ് കൊടുക്കുമ്പോഴും എണീറ്റുനിന്നു നിന്ന് വിനയത്തോടെ വാങ്ങുകയും കൊടുക്കുകയും ചെയ്യുക
  •  മെയിൻ ഷീറ്റ് വൃത്തിയായി വെട്ടുകൾ വരാതെ എല്ലാ കോളവും പൂരിപ്പിക്കുക (രജിസ്റ്റർ നമ്പർ, തിയ്യതി, വിഷയം, ആകെ അധികം വാങ്ങിയ ഷീറ്റ് മുതലായവ )
  • ശാന്തമായ മനസോടെ പരീക്ഷ എഴുതുക @ ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ എല്ലാം ശാന്തമായി വായിച്ചു നോക്കുക
  • മുഴുവൻ സമയവും പരീക്ഷ ഹാളിൽ ഇരിക്കുക
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  •  ഉത്തരമറിയാത്തവയാണെങ്കിലും ഒരു ചോദ്യവും അറ്റൻഡ് ചെയ്യാതെ പോവരുത്
  • പരീക്ഷ ഹാളിൽ മാന്യമായി പെരുമാറുക
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും ബാക്കി സമയമുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങൾ ഒരിക്കൽകൂടി വായിച്ചുനോക്കിയിട്ടേ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്കു പോകാവൂ....


എല്ലാവർക്കും വിജയം കരസ്ഥമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...


http://basipulikkal.blogspot.com

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results