8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

പണയം

 • പുതുമയേറിയ ആഖ്യാന തന്ത്രങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായ ഈ സന്തോഷ് കുമാറിനെ കഥയാണ് പണയം.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന നിഷ്കളങ്കനും ഗ്രാമീണ ജീവിതത്തിന്റെ നേർ രൂപ ചാക്കുണ്ണി യുടെ ദുരനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥയാണ് പണയം • കഥാപാത്രവും റേഡിയോയും തമ്മിലുള്ള ആത്മബന്ധമാണ് കഥയുടെ പ്രമേയം • കലാഹൃദയമുള്ള ചാക്കുണ്ണി ബുദ്ധിമുട്ടുകൾ സഹിച്ചാണ് തന്റെ ജീവിതാഭിലാഷമായ റേഡിയോ സ്വന്തമാക്കിയത്. ഇതിനായി തന്റെ ശീലങ്ങളും ആത്മീയ കാര്യങ്ങളും വരെ അയാൾക്ക് മാറ്റിവെക്കേണ്ടി വരുന്നു. (ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയും പ്രലോഭനങ്ങളെയും അവഗണിച്ചുകൊണ്ടാണ്, ആത്മീയ കാര്യങ്ങൾ അവരെ മാറ്റി വച്ചു കൊണ്ടാണ് ചാക്കുണ്ണി എന്റെ ജീവിതാഭിലാഷമായിരുന്ന റേഡിയോ സ്വന്തമാക്കുന്നത്.) • കഥയിലെ ശക്തമായ സാന്നിധ്യമാണ് റേഡിയോ, കുടുംബത്തിലെ അംഗത്തെ പോലെയാണ് ചാക്കുണ്ണി റേഡിയോ പരിഗണിക്കുന്നത്. • നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തിന്റെ ചിത്രീകരണമായി പാഠഭാഗം മാറുന്നു, • ചാക്കുണ്ണിയുടെ ജീവിതത്തിലെ താളമായിരുന്നു റേഡിയോ ഇളയ കുട്ടിയുടെ ചികിത്സയ്ക്കായി അയാൾക്ക് പണയം വെക്കേണ്ടി വരുന്നു. - അനിവാര്യമായ വിധിയുടെ മുന്നിൽ നിസ്സഹായനാകുന്ന സാധാരണക്കാരുടെ പ്രതിനിധിയായി ചാക്കുണ്ണി മാറുന്നു • ചാക്കുണ്ണി യുടെ ജീവിനായിരുന്ന താളമായിരുന്ന റേഡിയോയുടെ അഭാവം അയാളുടെ ജീവിതത്തിലെ തന്നെ താളംതെറ്റിക്കുകയാണ്. • ചാക്കുണ്ണി യുടെ ജീവിതത്തിലെ ദൈന്യതയുടെ ചിത്രീകരണമാണ് കലയോട് ആഭിമുഖ്യമില്ലാത്ത പരിഹസിക്കുകയാണ് ചെമ്പു മത്തായി • മാനുഷികമൂല്യങ്ങൾ ഇല്ലാത്ത യാന്ത്രികമായി മാത്രം പെരുമാറാൻ അറിയാവുന്ന ചെമ്പ് മത്തായിക്ക് ചാക്കുണ്ണി ഹൃദയം വികാരത്തെ മാനിക്കാൻ സാധിക്കുന്നില്ല. • • കാപട്യം എന്താണെന്നറിയാത്ത നിഷ്കളങ്കനായ ഗ്രാമീണനാണ് ചാക്കുണ്ണി താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന റേഡിയോ ചെമ്പു മത്തായിക്ക് പണയം വയ്ക്കുന്നതിലൂടെ തന്നെ തന്നെയാണ് മത്തായിക്ക് ചാക്കുണ്ണി പണയം വെച്ചത്. • • • വാങ്മയചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ് കഥ. • വിധിയുടെ മുന്നിൽ നിസ്സഹായതയോടെ സ്വയം പണയപ്പെടുത്തി വേണ്ടിവന്ന കഥാപാത്രമാണ് ചാകുന്നു • സമ്പത്തിനോട് അധികാരത്തോടും ഭ്രമം ബാധിച്ച ആധുനിക മലയാളിയുടെ പ്രതിനിധിയാണ് ചെമ്പു മത്തായി. • മാനുഷികതയും മാനവികതയും ഇല്ലാത്ത സ്വാർത്ഥതയുടെ ആൾരൂപമാണ് മത്തായി. • സ്നേഹ ശൂന്യം ആയ ബാല്യങ്ങൾ ദുരന്തപൂർണമായ ജീവിതങ്ങൾ ശ്രദ്ധിക്കുന്നു • കുടുംബത്തിലെ അംഗത്തെ പോലെ പരിഗണിക്കപ്പെട്ട കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കപ്പെട്ട കഥയുടെ ശക്തമായ സാന്നിധ്യമായി റേഡിയോ മാറുന്നു. വിധി തീർത്ത ദുരനുഭവങ്ങളും മുന്നിൽ തളർന്നു പോകുന്ന, തോറ്റു പോകുന്ന സാധാരണക്കാരനന്റെ ജീവിതാനുഭവങ്ങളെ ഏറെ യാഥാർത്ഥ്യബോധത്തോടെ കൂടിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്, അനിവാര്യമായ വിധിയുടെ മുന്നിൽ നിസ്സഹായനായി പോകുന്ന സാധാരണക്കാരൻ ഗ്രാമീണ നന്മകളുടെ നിഷ്കളങ്കമായ അവതരണമാണ് പണയം *ജീവിതത്തിലെ നിഖില മേഖലകളിലും ആത്മാർത്ഥമായി ഇടപെട്ട് നിറഞ്ഞ മനസ്സോടെ എല്ലാവരെയും സ്നേഹിച്ച കഥാപാത്രമാണ് ചാക്കുണ്ണി താൻ ഏറെ സ്നേഹിച്ചിരുന്ന റേഡിയോയുടെ അഭാവം അയാളെ നിരന്തരം വേട്ടയാടുന്നു. ചാക്കുണ്ണി • പണയം എന്ന കഥയിലെ കേന്ദ്രകഥാപാത്രം • ജീവിതാവസ്ഥകൾ പരിതാപകരം • ജീവിതത്തിന് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാരൻ, തയ്യൽകാരൻ, കഠിനാധ്വാനി • നിഷ്കളങ്കനായ ഗ്രാമീണൻ-ആത്മാർത്ഥതയോടും കൂടി മാത്രം ജീവിതത്തിന്റെ നിഖില മേഖലകളിലും ഇടപെടുന്നു. • കലയോട് ഏറെ ആത്മാർത്ഥത പുലർത്തുന്നു ( സൗഹൃദം) • സ്നേഹിക്കാൻ മാത്രം അറിയാവുന്ന കഥാപാത്രം • വിധിയെ നിസ്സഹായതയോടെ കൂടി എതിരെ കണ്ടുവരുന്ന സാധാരണക്കാരനെ പ്രതീകം • വിധിക്ക് മുന്നിൽ തോറ്റു പോയ കഥാപാത്രം, ചെമ്പു മത്തായിക്ക് റേഡിയോ പണയം വയ്ക്കുന്നതിലൂടെ തന്നെ തന്നെയാണ് ചാക്കുണ്ണി പണയപ്പെടുത്തി യത്. • കുടുംബത്തിലെ അംഗത്തെ പോലെയാണ് ചാക്കുണ്ണി റേഡിയോ പരിഗണിക്കുന്നത്. ചെമ്പു മുത്തായി • അറുത്ത കൈക്ക് ഉപ്പു തേക്കാത്ത കഥാപാത്രം • മാനുഷികതയും മാനവികതയും ഇല്ലാത്ത സ്വാർത്ഥൻ, ആരെയും ആത്മാർത്ഥമായി അയാൾ സ്നേഹിച്ചിട്ടില്ല. • ക്രൂരനായ പിതാവ്, മക്കളെപ്പോലും തല്ലി വളർത്തണമെന്ന പക്ഷക്കാരൻ കലാബോധം ഇല്ലാത്ത യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത യാന്ത്രികമായി മാത്രം ഇടപെടുന്ന കഥാപാത്രമാണ് ചെമ്പ് മത്തായി. • ജീവിതത്തിൽ പണത്തിനുള്ള സ്ഥാനം മറ്റൊന്നിനും ഇല്ലെന്നും കലയും സാഹിത്യവും ഒക്കെ മനുഷ്യനെ മെനക്കെടുത്താൻ ഉള്ള സംഗതികൾ ആണെന്നും അയാൾ വിശ്വസിക്കുന്നു • കലാഹൃദയമുള്ള ചാക്കുണ്ണി യുടെ ഹൃദയവികാരങ്ങൾ മനസ്സിലാക്കാൻ യന്ത്രത്തെപ്പോലെ പെരുമാറുന്ന ചെമ്പു മത്തായിക്ക് ആവുന്നില്ല. • യാന്ത്രികമായ ജീവിതരീതികൾക്കിടയിൽ ജീവിക്കാൻ മറന്നു പോകുന്ന ആധുനിക മലയാളിയുടെ പ്രതീകം

Wikipedia

Search results