എല്ലുറപ്പുള്ള കവിതയെന്നാണ് ഇടശ്ശേരിക്കവിതയെ വിശേഷിപ്പിക്കാറ്. ഇടശ്ശേരി ഗോവിന്ദന്‍നായരെ ശക്തിയുടെ കവിയെന്നും.
കാർഷിക കേരളത്തിന്റെ കവി,
ലളിതസുന്ദരകാന്തപദാവലികളുടെ മഞ്ഞണിപ്പൂനിലാവില്‍ കുളിച്ചുനിന്ന കവിതയെ ജീവിതത്തിന്റെ പരുക്കന്‍ നേരുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഇടശ്ശേരി. കാല്പനികതയെ രാഷ്ട്രീയത്തോടും ജീവിതത്തോടും കൂട്ടിയിണക്കിയ കവി.ജീവിത യഥാർത്യങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന കവിതകൾ.
കഥപോലെ പറയുന്ന കവിതയാണ് അതേ പ്രാർത്ഥന.ഏറെ വ്യംഗ്യാർത്ഥങ്ങളുള്ള /ധ്വനിയാർത്ഥങ്ങളുള്ള കവിതയാണിത്.
വസന്തത്തോടുള്ള ആത്മാർത്ഥമായ അതിന്റെ പ്രാർത്ഥനയുടെ ഫലമെന്ന പോലെ മാവ് പൂക്കുന്നു, സമൃദ്ധി നിറഞ്ഞ മാവ് അണ്ണാനും കിളികളും ആശ്രയമായി മാറുന്നു, കുട്ടികൾ മാഞ്ചുവടിലേക്ക് ഓടിയെത്തുന്നു. മനോഹരമായ കൂട്ടായ്മകൾക്ക് മാവ് കാരണമായിത്തീർന്നു. തന്റെ സമൃദ്ധിയും ഐശ്വര്യവും സന്തോഷത്തോടെ മാവു മറ്റുള്ളവർക്ക് പകർന്നു നൽകി. സമൃദ്ധി വർദ്ധിക്കുന്തോറും/ഉയരത്തിലെത്തും തോറും എളിമ പുലർത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. പ്രത്യുപകാരം പ്രതീക്ഷിക്കാത്ത പരോപകാരത്തിന്റെ നന്മയാണ് പ്രകൃതിപോലും പഠിപ്പിക്കുന്നത്. ഫലമുള്ളിടത്തെ വിമർശനങ്ങളുമുണ്ടാകു എന്ന ലോകസത്യമാണ് ഏറെ നന്മ ചെയ്തിട്ടും കല്ലേറുകൊണ്ട് പുളയുന്ന മാവിന്റെ അനുഭവത്തിലൂടെ കവി പറയുന്നത്, ഫലങ്ങൾ തീർന്ന മാവ് തന്നെ മാങ്കനികൾ കൊണ്ട് അനുഗ്രഹിക്കാൻ ദേവനോട് വീണ്ടും പ്രാർത്ഥിക്കുന്നു, അല്ലയോ സാധു ഇനിയും വേദനിക്കാൻ ആണോ നീ ചോദിക്കുന്നത് എന്ന ദേവന്റെ ചോദ്യത്തിന് " ഇല്ലായ്മകളുടെ മരവിപ്പിനേക്കാൾ സുന്ദരം സമൃദ്ധിയുടെ കണ്ണീരുപ്പനാണെന്ന" മറുപടിയാണ് മാവിന് നൽകാനുണ്ടായിരുന്നത്. അന്യ ജീവനുതകി സ്വ ജീവിതം ധന്യമാക്കണം, മറ്റുള്ളവർക്ക് തന്റെ ജീവിതം ഉപകാരപ്പെടണം അങ്ങിനെ ജന്മസാഫല്യം നേടാനാണ് മാവ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുമ്പോഴുള്ള വേദന ആനന്ദകരവും ആത്മസംതൃപ്തിനൽകുന്നതുമാണെന്ന മഹത്തായ ജീവിത വീക്ഷണമാണ് കവിത അവതരിപ്പിക്കുന്നത്.
പരോപകാരമാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന ഏറെ സമകാലിക പ്രസക്തിയുള്ള സന്ദേശം കവിത പറയുന്നു. . മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് നമ്മൾ കാരണമാകുമ്പോയാണ് നമ്മുടെ ജീവിതവും അർത്ഥവത്താവുന്നത്, 'സമൃദ്ധി മുറ്റിടും തോറും കുനിയുക' എന്ന തിരിച്ചറിവ് സമൃദ്ധിയിലും അറിവിലും അഹങ്കരിക്കുന്നവർക്ക് മാതൃകാപരമാണ്. വിമർശനങ്ങളിൽ പതറാതെ അത് പ്രചോദനമായി ഉൾക്കൊണ്ട് ജീവിതം സഫലമാക്കണം.
ഏറെ വ്യംഗ്യാർത്ഥങ്ങളുള്ള കവിതയാണിത്. കവിതയാണ്. കവിയെ തേന്മാവായും മാങ്ങകളെ കവിതകളായും മാവിൻ തോപ്പിലെ മായിക നഗരത്തെ, കവിതകൾ വായനക്കാർക്ക് പകർന്ന അനുഭൂതികളായും കാണാം, മാങ്ങക്ക് നേരെ വരുന്ന കല്ലുകൾ കവിതക്ക് നേരെ വരുന്ന വിമർശനങ്ങളാണ്.. ഫലങ്ങൾ കായ്ക്കുന്ന മാവിലെ കല്ലേറിയൂ എന്ന ലോകസത്യത്തെ അംഗീകരിക്കാനും അതുൾകൊണ്ട് മുന്നോട്ടുപോകാനുമാണ് കവി ആഗ്രഹിക്കുന്നത്. സർഗ്ഗാത്മകതയും സാഹിത്യവും നേരിടുന്ന വിമർശനങ്ങളെയും പീഡനങ്ങളെയും അതിജീവനത്തിന്റെ കരുത്തായി മാറ്റണമെന്ന ആഹ്വാനം കൂടിയാണ് കവിത. വിമർശനങ്ങളെ അതിജീവിച്ചു വീണ്ടും തന്റെ കാവ്യ വൃക്ഷത്തിൽ കവിതകളാവുന്ന മധുര ഫലങ്ങൾ നിറയ്ക്കുകയാണ് കവി. നാലിതൾ പൂവ് എന്ന ഇടശ്ശേരിയുടെ കവിതയും ഇതേ ആശയമാണ് പറയുന്നത്.
കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ (പണിമുടക്കം)
എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരു-
തിതു മറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം (എന്റെ പണിപ്പുര )
കല്ലുകൾക്ക് ചിറകു എന്ന പ്രയോഗം കവിയുടെ കാവ്യാത്മകമായ വരികൾക്ക് ഉദാഹരണമാണ്. വേനൽ ഉലയിൽ ഉരുക്കി തന്നെ നിക്ഷേപങ്ങളെ മാണിക്യം ആക്കുക തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങൾ ഈ കവിതയെ ശ്രദ്ധേയമാക്കുന്നു.