8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

കാളകൾ


 മലയാള സാഹിത്യത്തിൽ ലാളിത്യത്തിന് കയ്യൊപ്പ് ചാർത്തിയ പ്രതിഭയാണ് പി ഭാസ്കരൻ. കവിയും ഗാനരചയിതാവും ആയിരുന്ന പി ഭാസ്കരൻ  'മലയാള ഗാനങ്ങളുടെ പിതാവ്' എന്നാണ് യൂസഫലി കേച്ചേരി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ 'ഓർക്കുക വല്ലപ്പോഴും' എന്ന കവിതാ സമാഹാരത്തിലെ കവിതയാണ് കാളകൾ.

 അതിജീവനത്തിനായുള്ള മനുഷ്യന്റെ  കഷ്ടപ്പാടുകളും അന്യുസൃതമായി തുടരുന്ന മനുഷ്യധ്വാനത്തിനെ ചരിതവുമാണ് കാളകളിൽ  ദൃശ്യവൽക്കരിക്കുന്നത്. കാലങ്ങളായി മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക് കാരണമായി തീർന്ന വ്യവസ്ഥകളെയും വ്യവസ്ഥിതികളെയും വിചാരണ ചെയ്യുകയാണ് കവിത. ദാരിദ്ര്യവും മനുഷ്യ ജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന മരവിപ്പും കവിതയുടെ പശ്ചാത്തലത്തിൽ കടന്നുവരുന്നു.
 
     തോളത്ത് ഘനം തൂങ്ങുന്ന വണ്ടിയുടെ തണ്ടും വലിച്ചു  കാളകൾ പതിയെ നീങ്ങിയിരുന്നു. വിധിയേൽപ്പിച്ച  പ്രഹരങ്ങളിൽ തല നിവർത്താനാവാത്ത അടിസ്ഥാന വർഗങ്ങളുടെ അവസ്ഥകളാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. വണ്ടിയുടെ അറ്റത്ത് കൂനി കൂടിയിരിക്കുന്ന വണ്ടിക്കാള,  വിധിയുടെ ക്രൂരമായ യാതനകളിൽ പ്രയാസപ്പെടുന്ന സാധാരണക്കാരുടെ ജീവിതത്തെ ആണ് പ്രതിനിധീകരിക്കുന്നത്/പ്രതീകവൽക്കരിക്കുന്നത്. കാളവണ്ടിയുടെ നുകം പേറുകയാൽ കാളയുടെ കഴുത്ത്  കുനിഞ്ഞു  പോയി. ജീവിത ഭാരമാകുന്ന നുകം  പേറുകയാണ് വണ്ടികളുടെ തോടും പേറുകയാൽ കാളയുടെ തോളും  കുനിഞ്ഞു പോയി.

കാള ഒരേ സമയം മനുഷ്യാവസ്ഥയെയും തണ്ട് വലിക്കുന്ന കാളയെന്ന മൃഗത്തെയും സൂചിപ്പിക്കുന്നു. കാളവണ്ടിയുടെ ഭാരത്താൽ കാളയുടെ കണ്ണുകൾ നിർജീവമായ ഇതുപോലെ  വ്യവസ്ഥകൾ തീർത്ത ദുർവിധിയുടെ സങ്കടകടൽ കുടിച്ചു വണ്ടിക്കാളയുടെ കണ്ണുകളും നിർവികാരമായി. നിരന്തരമായ യാതനകളും വേദനകളും കാളയിലും  വണ്ടിക്കാളയിലും ഏൽപ്പിച്ച ദൈന്യമായ ജീവിതാവസ്ഥകളെയാണ് പുണ്ണുകൾ എന്ന്  പറയുന്നത്. അടിയാള വർഗ്ഗം  അടിമകളായി  തന്നെ മണ്ണടിഞ്ഞു ഇല്ലാതാകുന്നു. മുതലാളി വർഗത്തിന്റെ  നിരന്തരമായ ചൂഷണഫലമായി   അടിയാളർ കരൾകാഞ്ഞ്  മരിക്കുന്നതായാണ് കവി പറയുന്നത്.

മനോഹരമായ ദൃശ്യബിംബങ്ങൾ കൊണ്ട് സംമ്പന്നമാണ് കവിത.കരിക്കൊടിവള്ളിയിലൂഞ്ഞാലാടുന്ന തത്തയും മന്ദം മന്ദം ഗമിക്കുന്ന കാളകളുമെല്ലാം കർഷകരുടെ ജീവിതത്തിന്റെ ചലനാത്മകത ദൃശ്യമാക്കുന്ന സൂചനകളാണ്. അധ്വാന വർഗത്തെ ചൂഷണം ചെയ്തു വരുന്ന ലോകനീതി ക്കെതിരായ പ്രതിഷേധമായി കവിത മാറുന്നു. ലോകം ഒരു നാടക ശാലയാണ് ആ നാടകത്തിൽ തനിക്കു ലഭിച്ച വേഷം നിസ്സഹായമായ കഥാപാത്രമായി വണ്ടിക്കാള മാറുന്നു. ആ യാത്രയുടെ സ്വാഭാവികമായ അവസാനമാണ് മരണം. യാത്രികർ മാറിക്കൊണ്ടേയിരിക്കും എന്നാൽ ചൂഷണ വിധേയനായി ദരിദ്രനായി ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട യാത്രികനാണ് വണ്ടിക്കാരൻ. മരണത്തിലും മോചനം ലഭിക്കാത്ത അടിസ്ഥാനവർഗ്ഗ ഉണർത്തുപാട്ടായി കവിത മാറുന്നു.

 മരണം എന്ന യാഥാർത്ഥ്യത്തെ കവിത അവതരിപ്പിക്കുന്നു. കാളവണ്ടി കാരന്റെ ശരീരം കൊണ്ടുപോകുമ്പോൾ അവനെക്കുറിച്ച് വിഷമിക്കാൻ ആരുമുണ്ടായിരുന്നില്ല. അനിവാര്യമായ മരണം എന്ന യാഥാർത്ഥ്യത്തെ അനുവാചകരെ ആവാഹിക്കാൻ വിലാപമില്ലാത്ത വിലാപയാത്രയുടെ വിവരണം സഹായകമാകുന്നു. 

Wikipedia

Search results