1. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയുള്ള വ്യക്തികളാവുക.
2. വിദ്യാർത്ഥികളെ അന്യരായി കാണാതിരിക്കുക. എല്ലാ കുട്ടികളോടും തുല്യ സ്നേഹത്തോടെ ഇടപ്പഴകാൻ ശ്രമിക്കുക .
3. വിദ്യാർത്ഥികളെ അമിതമായി താരതമ്യം ചെയുന്നത് പാടെ ഉപേക്ഷിക്കുക.
4. വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നതിനു പകരം സ്നേഹപൂർവ്വം തിരുത്താൻ ശ്രദ്ധിക്കുക.
5. വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുന്നതിനു സഹായകരമായ രീതിയിൽ പാഠ ഭാഗങ്ങൾ ക്രമപ്പെടുത്തുക, പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
6. വിദ്യാർത്ഥികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.
7. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ ഒരു തരത്തിലും തൻറെ അദ്ധ്യാപന രീതിയെ സ്വാധിനിക്കരുത് .
8. വിദ്യാർത്ഥികൾക്കിടയിലെ ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ ഉറപ്പുവരുത്തുക.
9. വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക. അവരോട് സഭ്യമായ രീതിയിൽ സംസാരിക്കുക.
10. വിദ്യാർത്ഥികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് വിദ്യാലയങ്ങളിൽ കലാ-കായിക വിനോദങ്ങൾക്ക് അർഹമായ പരിഗണന നൽകുക.
11. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നനങ്ങളെ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപ്പെടലുകൾ നടത്തുകയും ചെയ്യുക .
12.വ്യക്തിവ്യത്യാസ/ബഹുതര ബുദ്ധി സിദ്ധാന്തങ്ങളെ പ്രായോഗികമായി ഉൾകൊള്ളുക. വിദ്യാർത്ഥികളുടെ ഓരോരുത്തരുടെയും കുടുംബപശ്ചാത്തലം വ്യക്തമായി മനസിലാക്കുക.
↫
13. വിദ്യാർത്ഥികളുടെ വിവിധ സംശയങ്ങൾ ദുരീകരിക്കുന്നതിന് ആവശ്യമായ പുതിയതും കാലികവുമായ അറിവുകൾ സമ്പാദിക്കാൻ ശ്രമിക്കുക.
14. വിദ്യാർത്ഥികളെ ശാരീരിക ശിക്ഷക്ക് വിധേയരാക്കാതിരിക്കുക പകരം മാനസിക പരിവർത്തനത്തിനുതകുന്ന രീതിയിലുള്ള ശിക്ഷണ രീതികൾ അവലംബിക്കുകയും ചെയ്യുക.
15. ശിക്ഷണ നടപടികൾ സ്വീകരിക്കുമ്പോൾ അതിന്റെ കാരണം വിദ്യാർത്ഥിക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക .
16. സ്കൂളിലെ എല്ലാ മേഖലയിലും ബാലസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുക.
17. വിദ്യാർത്ഥികൾക്ക് ചൂക്ഷണ രഹിതമായ ഒരു ബാല്യം ഉറപ്പുവരുത്തുക.
18. അധ്യാപന രീതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുക. ആധുനിക സാങ്കേതിക വിദ്യകളെയും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക.
19. വിദ്യാർത്ഥികൾക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയുടെ സ്വകാര്യത ഉറപ്പുവരുത്തുകയും എത്രയും വേഗം അധികാരികളെ അറിയിക്കുകയും ചെയ്യുക.
20. സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ കാണുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുകയും ചെയ്യുക.
21. ഓരോ അധ്യാപകനും തൻറെ അധ്യാപന രീതിയെയും മറ്റും സ്വയം വിമർശനത്തിനുവിധേയമാക്കി ആത്മപരിശോധന നടത്തുക.സ്വയം നവീകരണത്തിനു വിധേയരാകുക.