Monday
Tuesday
ഒറ്റപ്പെട്ട് പോവുക അല്ലെങ്കിൽ ഒരു മുറിക്കുള്ളിൽ ഒരേ കട്ടിലിൽ അകപ്പെട്ട് പോവുക എന്നത് എത്രത്തോളം ഭീകരമായ അവസ്ഥയാണ്. ഒരിക്കൽ അത് മനസ്സിലാവുന്നത് സുരേഷേട്ടനേയും കൊണ്ട് ബീച്ച് കാണിക്കാൻ പോവുമ്പോഴാണ്. പോകുന്ന വഴിക്ക് 27 വർഷത്തെ തന്റെ ജീവിതത്തിൽ സുരേഷേട്ടൻ ആദ്യമായിട്ടാണ് ഞാൻ ഈ വഴിക്ക് വരുന്നതെന്ന് പറയുമ്പോ ഉള്ള് കിടുങ്ങുകയായിരുന്നു. എത്ര തവണ നമ്മൾ ഒക്കെ ആ വഴിക്ക് കോഴിക്കോട് ബീച്ച് കാണാൻ പോയിട്ടുണ്ട്. പാലിയേഷൻ ഒരത്ഭുത പ്രവർത്തിയൊന്നുമല്ല എങ്കിലും നല്ലൊരു മനസ്സ് അനിവാര്യതയാണ്. ശരീരത്തിന്റെ വേദന മാറാൻ ഒരുപക്ഷേ മരുന്നുണ്ടായേക്കാം. വേദന മനസ്സിനാണെങ്കിലോ? അവിടേക്കാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ കാര്യക്ഷമമായിട്ട് ഇറങ്ങി ചെല്ലുന്നത്. തിരക്കിട്ട ജോലിയും ഉത്തരവാദിത്തങ്ങളും ഒക്കെ നിങ്ങൾക്കുണ്ടായേക്കാം. അധികമൊന്നും നിങ്ങളോട് ചോദിക്കുന്നില്ല ഒരു അര മണിക്കൂർ ഈ വരുന്ന 12 ആം തിയ്യതി ഫറൂഖ് കോളേജിലേക്ക് വരാൻ ഒക്കുമോ? അതികാലത്ത് തന്നെ ഫറൂഖ് കോളേജിലെ പാലിയേറ്റീവ് കെയർ സ്റ്റുഡന്റ്സ് വൊളന്റിയേർസ് ക്യാമ്പസിലെ ഓഡിറ്റോറിയത്തിൽ പല പരിപാടികളിൽ മുഴുകിയിരിക്കുകയായിരിക്കും. ഈ വരുന്ന 12 ബുധനാഴ്ച്ച സ്പർശമാണ്. ഏതോ കാരണത്താൽ രോഗികൾ ആവേണ്ടി വന്ന മനുഷ്യരെ കാലത്ത് തന്നെ അവരുടെ വീട്ടിൽ ചെന്ന് കൂട്ടികൊണ്ട് വന്ന് ഒരു പനിനീർ പൂവ് നൽകി സ്വീകരിച്ച് കൊണ്ട് തുടങ്ങുന്ന ആഘോഷമാണ് സ്പർശം. പാലിയേറ്റീവ് സേവനങ്ങൾ സ്വീകരിക്കുന്ന വ്യക്തികളും അവരുടെ കുടുംബവും അന്നേ ദിവസം ആ ക്യാമ്പസിന്റെ അതിഥികൾ ആണ്. ക്യാമ്പസിലെ സ്റ്റുഡന്റ്സ് വൊളന്റിയേർസ് ആണ് ആതിഥേയർ. വേദനകളില്ല, മരുന്നിന്റെ ഗന്ധം വമിക്കുന്ന മുറിയുടെ അസ്വസ്ഥതകളില്ല, തിരിഞ്ഞു നോക്കാൻ ആളില്ലാത്ത അവസ്ഥയുമില്ല. തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ എല്ലാം മറന്ന് ആടാനും പാടാനും ആസ്വദിക്കാനും ഒരു ദിവസം. എന്തുകൊണ്ട് സ്പർശം എന്നത് വൈകീട്ട് കേക്ക് മുറിച്ച് വിട പറയുമ്പോൾ ആ മനുഷ്യരുടെ മുഖത്ത് നോക്കിയാൽ അറിയാം. പിന്നീട് അടുത്ത സ്പർശം എന്ന ലക്ഷ്യം മാത്രമാണവരുടെ പ്രാർത്ഥനയും അതിജീവനവും പ്രതീക്ഷയും.
ജീവിത തിരക്കിനിടയിൽ പാലിയേറ്റീവ് രംഗത്ത് എന്തെങ്കിലും ഒക്കെ ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവരോട്, മാനവികത വലുതെന്ന് വിശ്വസിക്കുന്നവരോട് നിങ്ങൾക്ക് ചെയ്യാനാവുന്ന വലുതും ചെറുതുമായ സഹായങ്ങൾ ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.
ഭക്ഷണത്തിനും സമ്മാനങ്ങൾക്കുമൊക്കെയായി ഭാരിച്ച ചിലവുകൾ ഉണ്ട്. സഹകരിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക തന്നെ ചെയ്യണം.
മറക്കാതെ പന്ത്രണ്ടാം തിയ്യതി ഞങ്ങളുടെ ആഘോഷത്തിൽ പങ്ക് ചേരാനും എത്തണം.
team Palliative

Sunday
നാളറിവ്
ജൂൺ
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 6 ഉള്ളൂർ ജന്മദിനം
ജൂൺ 8 സമുദ്ര ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 19 വായനാദിനം
ജൂൺ 20 അഭയാർത്ഥി ദിനം
ജൂൺ 21 ലോക യോഗ ദിനം?, സംഗീത ദിനം
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
ജൂലൈ 5 ബഷീർ ചരമദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ജൂലൈ 18 നെൽസൺ മണ്ടേല ദിനം
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 30 ലോക സൗഹൃദ ദിനം
ആഗസ്റ്റ് 6 ഹിരോഷിമാ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 28 അയ്യങ്കാളി ദിനം
ആഗസ്റ്റ് 29 ദേശീയ കായിക ദിനം
സെപ്തംബർ 5 ദേശീയ അധ്യാപക ദിനം5
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം
സെപ്റ്റംബർ 15 ജനാധിപത്യ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം
സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം
ഒൿടോബർ
ഒക്ടോബർ 1 ലോക വൃദ്ധ ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനം
ഒക്ടോബർ 9 ലോക തപാൽ ദിനം
ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം ഭക്ഷ്യദിനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ ദിനം
നവംബർ
നവംബർ 1 നവംബർ ഒന്ന്
നവംബർ 11 വിദ്യാഭ്യാസ ദിനം
നവംബർ 12 പക്ഷി നിരീക്ഷണ ദിനം
നവംബർ 14 ശിശുദിനം
നവംബർ 29 ഫലസ്തീൻ ഐക്യദാർഢ്യ ദിനം
ഡിസംബർ
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം
ഡിസംബർ 9 ലോക അഴിമതി വിരുദ്ധ ദിനം
ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 24 ഉപഭോകൃത ദിനം
ജനുവരി
ജനുവരി 9 ദേശീയ പ്രവാസി ദിനം
ജനുവരി 19 ബഷീർ ജന്മദിനം
ജനുവരി 24 ദേശീയ ബാലികാ ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം
ഫെബ്രുവരി
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 4 ലോക അർബുദ ദിനം
ഫെബ്രുവരി 13 ലോക റേഡിയോ ദിനം
ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 ലോക സ്കൗട്ട് ദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
മാർച്ച്
മാർച്ച് 3 വന്യജീവി ദിനം
മാർച്ച് 4 ദേശീയ സുരക്ഷാദിനം
മാർച്ച് 8 വനിതാ ദിനം
മാർച്ച് 21 ലോക വന ദിനം
മാർച്ച് 22 ലോക ജലദിനം
മാർച്ച് 23 ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 ലോക ക്ഷയരോഗ ദിനം
മാർച്ച് 27 ലോക നാടകദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 6 ഉള്ളൂർ ജന്മദിനം
ജൂൺ 8 സമുദ്ര ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 19 വായനാദിനം
ജൂൺ 20 അഭയാർത്ഥി ദിനം
ജൂൺ 21 ലോക യോഗ ദിനം?, സംഗീത ദിനം
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
ജൂലൈ
ജൂലൈ 1 ഡോക്ടേഴ്സ് ദിനംജൂലൈ 5 ബഷീർ ചരമദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ജൂലൈ 18 നെൽസൺ മണ്ടേല ദിനം
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 30 ലോക സൗഹൃദ ദിനം
ആഗസ്റ്റ്
ആഗസ്റ്റ് 6 ഹിരോഷിമാ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 28 അയ്യങ്കാളി ദിനം
ആഗസ്റ്റ് 29 ദേശീയ കായിക ദിനം
സെപ്റ്റംബർ
സെപ്തംബർ 5 ദേശീയ അധ്യാപക ദിനം5
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം
സെപ്റ്റംബർ 15 ജനാധിപത്യ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം
സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം
ഒൿടോബർ
ഒക്ടോബർ 1 ലോക വൃദ്ധ ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനം
ഒക്ടോബർ 9 ലോക തപാൽ ദിനം
ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം ഭക്ഷ്യദിനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ ദിനം
നവംബർ
നവംബർ 1 നവംബർ ഒന്ന്
നവംബർ 11 വിദ്യാഭ്യാസ ദിനം
നവംബർ 12 പക്ഷി നിരീക്ഷണ ദിനം
നവംബർ 14 ശിശുദിനം
നവംബർ 29 ഫലസ്തീൻ ഐക്യദാർഢ്യ ദിനം
ഡിസംബർ
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം
ഡിസംബർ 9 ലോക അഴിമതി വിരുദ്ധ ദിനം
ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 24 ഉപഭോകൃത ദിനം
ജനുവരി
ജനുവരി 9 ദേശീയ പ്രവാസി ദിനം
ജനുവരി 19 ബഷീർ ജന്മദിനം
ജനുവരി 24 ദേശീയ ബാലികാ ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം
ഫെബ്രുവരി
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 4 ലോക അർബുദ ദിനം
ഫെബ്രുവരി 13 ലോക റേഡിയോ ദിനം
ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 ലോക സ്കൗട്ട് ദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
മാർച്ച്
മാർച്ച് 3 വന്യജീവി ദിനം
മാർച്ച് 4 ദേശീയ സുരക്ഷാദിനം
മാർച്ച് 8 വനിതാ ദിനം
മാർച്ച് 21 ലോക വന ദിനം
മാർച്ച് 22 ലോക ജലദിനം
മാർച്ച് 23 ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 ലോക ക്ഷയരോഗ ദിനം
മാർച്ച് 27 ലോക നാടകദിനം
Wednesday
ജീവിത പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നു പോവരുതെന്ന് പഠിച്ചവരാണല്ലോ നാം ?
കിടപ്പിലായ പാലിയേറ്റിവ് അംഗങ്ങൾ ഉണ്ടാക്കുന്ന തികച്ചും പ്രകൃതി സൗഹൃദപരമായ വിത്ത് പേനകൾക്ക് ബന്ധപെടാം.. 9809435750
ഒരായുസ്സ് മുഴുവൻ സീലിംഗ് ഫാൻ മാത്രം കണ്ട് കിടക്കേണ്ടി വരുന്നവരെ കുറിച് ഒരിക്കലെങ്കിലും ഓർത്തുനോക്കിയിട്ടുണ്ടോ .. .. .. .. . . . ?
6 വർഷങ്ങൾക്ക് മുൻപ് ഫാറൂഖ് കോളേജ് 'സ്പർശം' പാലിയേറ്റിവ് സംഗമത്തിൽ വെച്ചാണ് അസ്ലാംക്കയെ പരിചയപ്പെടുന്നത്
. ജീവിതത്തെ നിറഞ്ഞ ചിരി കൊണ്ട് തോൽപ്പിക്കുകയാണ് ഈ കുഞ്ഞു മനുഷ്യൻ❤️
കൗമാരം ചിറകുവിടർത്തുന്ന പതിമൂന്നാം വയസ്സിൽ ശരീരം തളർന്നുവെങ്കിലും ഈ മനസ്സ് ഒരിക്കലും തോൽക്കുകയില്ല .ദൈവത്തോടൊട്ട് പരാതികളുമില്ല.!!നോമ്പിനിടക്കും തന്റെ seed pen ബിസിനസുമായി കക്ഷി തിരക്കിലാണ്. എന്തിനും ഏതിനും വിധിയെ പഴിക്കുന്ന നമുക്കൊക്കെ വലിയ പാഠമാണ് വാഴയൂരുകാരനായ ഈ 'വലിയ' മനുഷ്യൻ! കഴിഞ്ഞ വര്ഷം കൊട്ടുക്കര സ്കൂളിൽ വരാനായതും X.D കാരുടെ സ്നേഹവുമൊക്കെ മൂപ്പരുടെ മനസിലുണ്ട് . വിത്ത് പേനകൾക്കും സ്കൂൾ/മറ്റു പരിപാടികളിൽ പ്രദര്ശിപ്പിക്കുവാനും ബന്ധപ്പെടാം...#beautifulsouls
Tuesday
Wednesday
അര്ഥവത്താകട്ടെ അവധിക്കാലങ്ങൾ
കുട്ട്യോളെ......................................😊
"Medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for."
{Dead poet society}
സമയത്തിന്റെ കലയാണ് ജീവിതം. നേരത്ത് എത്താൻ, നേരത്തെ എത്താൻ, നേരത്തോട് നേരം എല്ലാം ചെയ്തു തീർക്കാനുള്ള ഓട്ടത്തിലാണ് നാം. ഇതിനിടക്ക് ജീവിതത്തിന്റെ അർത്ഥവും സൗന്ദര്യവും ആസ്വദിക്കാൻ മാത്രം നമുക്ക് നേരമില്ലാതെ പോകുന്നു.
Seize the day. Because, believe it or not, each and every one of us in this room is one day going to stop breathing, turn cold and die.
നാളേക്ക്, നാളേക്ക് എന്ന് നീട്ടിവച്ചു നാം ജീവിക്കാതെ പോയ ഇന്നുകളിലൂടെയും ഇന്നലെകളിലൂടെയും ജീവിതം ചോർന്നുപോകുകയാണ്. ചിരിക്കാനും ചിന്തിക്കാനും ഒന്നിച്ചിരിക്കാനും ഇത്തിരി നേരം ഈ അവധികാലങ്ങൾ ബാക്കിയാക്കട്ടെ...
നന്മകൾ.. :)
Thursday
പ്രിയപ്പെട്ട കുട്ടികളെ...
ദിവസങ്ങളായി കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങുകയാണല്ലോ? എല്ലാവരും കുറെ ദിവസങ്ങളായി മികച്ച വിജയം നേടുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു എന്നറിയാം. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള വിജയം നിങ്ങൾക്കുണ്ടാവും...
നിങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.
@ നന്നായി പ്രാർത്ഥിക്കുക
@പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുക
@കൃത്യസമയത്തിനു മുൻപായി പരീക്ഷ ഹാളിൽ എത്തുക
@ക്യുസ്റ്റ്യൻ പേപ്പർ വാങ്ങുമ്പോഴും ആൻസർ ഷീറ്റ് കൊടുക്കുമ്പോഴും എണീറ്റുനിന്നു നിന്ന് വിനയത്തോടെ വാങ്ങുകയും കൊടുക്കുകയും ചെയ്യുക
@ മെയിൻ ഷീറ്റ് വൃത്തിയായി വെട്ടുകൾ വരാതെ എല്ലാ കോളവും പൂരിപ്പിക്കുക (രജിസ്റ്റർ നമ്പർ, തിയ്യതി, വിഷയം, ആകെ അധികം വാങ്ങിയ ഷീറ്റ് മുതലായവ )
@ശാന്തമായ മനസോടെ പരീക്ഷ എഴുതുക @ ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ എല്ലാം ശാന്തമായി വായിച്ചു നോക്കുക
@മുഴുവൻ സമയവും പരീക്ഷ ഹാളിൽ ഇരിക്കുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
@ ഉത്തരമറിയാത്തവയാണെങ്കിലും ഒരു ചോദ്യവും അറ്റൻഡ് ചെയ്യാതെ പോവരുത്
@പരീക്ഷ ഹാളിൽ മാന്യമായി പെരുമാറുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും ബാക്കി സമയമുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങൾ ഒരിക്കൽകൂടി വായിച്ചുനോക്കിയിട്ടേ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്കു പോകാവൂ....
എല്ലാവർക്കും വിജയം കരസ്ഥമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...
http://basipulikkal.blogspot.com
Tuesday
പാഠപുസത്ക പരിഷ്കരണം ഭാഗികം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള 41 പാഠപുസ്‌തകങ്ങളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മാറ്റം വേണമെന്ന ഉന്നതതല സമിതിയുടെ ശുപാർശ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌കൂൾ കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. 1, 5, 9, 10 ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മാറ്റി പുതിയവ ഉൾപ്പെടുത്തും. 9,10 ക്ലാസുകളിലെ ഭാഷാ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളിലാണ് പ്രധാന മാറ്റം.
സ്‌കൂളുകളിലെ അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലത്തിൽ വരെ 2013 മുതൽ നിലവിലുള്ള പാഠ്യപദ്ധതി സമഗ്രവും ശാസ്‌ത്രീയവുമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് യോഗത്തിൽ അറിയിച്ചു. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച സമിതിയുടെ ശുപാർശകൾ നേരത്തേ കരിക്കുലം സബ് കമ്മിറ്റിയും ശരി വച്ചിരുന്നു.
കരിക്കുലം കമ്മിറ്റി യോഗത്തിൽ കവയിത്രി സുഗതകുമാരി, കവി പ്രൊഫ. മധുസൂദനൻ നായർ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻ കുമാർ, ഹയർസെക്കൻഡറി അഡിഷണൽ ഡയറക്‌ടർ പി.പി. പ്രകാശൻ, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, പി. ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ
ഒമ്പതാം ക്ലാസിലെ മലയാളം കേരള പാഠാവലിയിൽ ജോസഫ് മുണ്ടശേരിയുടെ 'സൗന്ദര്യം" എന്ന പാഠം മാറ്റും. പകരം എം.പി. പോളിന്റെ ‘പ്രകൃതി സൗന്ദര്യം, കലാ സൗന്ദര്യം" ഉൾപ്പെടുത്തും.
ഹെർമൻ ഹസെയുടെ ‘കടത്തുകാരൻ" എന്ന പാഠഭാഗം മാറ്റും. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ കണ്ടതുമായി ബന്ധപ്പെട്ട ‘അമ്മ" ഉൾപ്പെടുത്തും.
പ്രൊഫ. എം.എൻ. വിജയന്റെ കവിതയുടെ ‘മൃത്യുഞ്ജയം" ഒഴിവാക്കി പകരം അദ്ദേഹത്തിന്റെ തന്നെ ‘ആർഭാട"ത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ഭാഗം ഉൾപ്പെടുത്തും.
കുട്ടികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മലയാളം അടിസ്ഥാന പാഠാവലിയിലെ ‘ഒറ്റയ്‌ക്ക് പൂത്തൊരു വാക" എന്ന ആഷാ മേനോന്റെ പാഠഭാഗം ഒഴിവാക്കും. പകരം പാഠഭാഗമില്ല
സി.പി. ശ്രീധരന്റെ ‘സാഹിത്യശില്പിയായ" നെഹ്റു ഒഴിവാക്കി ജവഹർലാൽ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്താൻ" എന്ന പുസ്‌തകത്തിലെ ഭാഗം ഉൾപ്പെടുത്തും.
പത്താം ക്ലാസിലെ കേരള പാഠാവലിയിൽ എൻ.വി. കൃഷ്ണവാര്യരുടെ ‘കാളിദാസൻ" ഒഴിവാക്കി എ.ആർ. രാജരാജവർമ്മയുടെ ‘മലയാള ശാകുന്തളത്തിലെ" ഏഴാം അംഗം ഉൾപ്പെടുത്തും.
എം.പി. പോളിന്റെ ‘കാവ്യകലയും ചിത്രകലയും" എന്ന പാഠഭാഗം ഒഴിവാക്കും.
ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്‌ത്രത്തിലെ ജോഗ്രഫി പുസ്‌തകങ്ങളിൽ മാറ്റമില്ല. പകരം ചരിത്ര പുസ്‌തകങ്ങളിൽ കുട്ടികളുടെ പഠനനേട്ടം കൂടിയുൾപ്പെടുത്തുന്നതിനുള്ള കോളങ്ങൾ ഒഴിവാക്കും. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം.
ഒൻപതാം ക്ലാസിലെ ബയോളജിയിൽ ഒരു അദ്ധ്യായം ഒഴിവാക്കും.
ഒൻപത്, പത്ത് ക്ലാസുകളിലെ ഗണിതപാഠപുസ്‌തകങ്ങളിൽ ഭാഷ കൂടുതൽ ലളിതമാക്കും.

യുദ്ധത്തിന്റെ പരിണാമം
നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ട മഹാഭാരത കഥയേ പുതിയ കാലത്തു പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത കൃതിയാണ് കുട്ടികൃഷ്‌ണമാരാരുടെ ഭാരത പര്യടനം . വ്യാസവിരജിതമായ മഹാഭാരതരത്തിലെ മൗനങ്ങളെയും സന്ദര്ഭങ്ങളെയും കഥാപാത്രങ്ങളെയും പുതു രീതിയിൽ അവതരിപ്പിക്കുകയാണ് മാരാർ. മനഃശാസ്ത്രപരമായും യുക്തിപരമായും മഹാഭാരത്തെ തന്നെ ഇഴകീറി പരിശോധിക്കുന്ന ഭാരതപര്യടനത്തിലെ യുദ്ധത്തിന്റെ പരിണാമങ്ങളിലൂടെ / വികാരോഷ്മളമായ ഇതിഹാസ സന്ദർഭ വിവരണങ്ങളിലൂടെ മാരാർ യുദ്ധത്തിന്റെ ഭീതിദത്തമായ പരിണാമം വ്യക്തമാക്കുന്നു.
ചിരപരിചിതനായ 'ദുര്യോ'ധനിൽ നിന്നും സുയോധനയുള്ള മാറ്റപകർച്ച അമ്പരപ്പിക്കുന്നതാണ് . തികഞ്ഞ അഭിജാത്യത്യത്തോടെ മരണത്തിന്റെ അവസാനവേളകളിലും നിരാലംബരയ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്ന , ഏറെ അഭിമാനിയായി കൊണ്ട് , സപര്യസ്ത്യരം പുലർത്തി ധീരോദാത്തനായ വീരസ്വർഗം പ്രാപിക്കുന്ന ദുര്യോധന കഥപാത്ര ശ്രദ്ധേയമാണ് .
ദ്രൗണി എന്ന് പേരുള്ള അശ്വത്ഥാമാവ് പകയുടെ പൈശാചികതയുടെ പ്രതിരൂപമാണ് എല്ലാ മനുഷ്യരിലും ഇത് കുടികൊള്ളുന്നു . പണ്ടും ഇന്നുംസംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികാരം മനുഷ്യനുള്ള കാലത്തോളം നിലനിൽക്കും അതുകൊണ്ട് കരുതിയിരിക്കുക എന്ന താക്കിതാണ് അശ്വത്ഥാമാവിനെ ചിരംജീവിയും സർവ്വവ്യാപിയുമായി കല്പിക്കുന്നതിലൂടെ മാരാർ ഉദ്ദേശിച്ചത്. വിനാശകാരിയായ പകയേ മറികടക്കാൻ മനുഷ്യന് കഴിയണം എന്ന സന്ദേശവും പുരാണ സന്ദർഭം നൽകുന്നുണ്ട്.
യൂദ്ധം കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയും വിഭവങ്ങൾ നശിപ്പിച്ചും നേടുന്ന വിജയം ഒരു ദിവസം പോലും സന്തോഷത്തോടെ അനുഭവിക്കാനാവില്ലന്ന പ്രാപഞ്ചിക സത്യമാണ് . ഈ പാഠഭാഗം മുന്നോട്ട് വെക്കുന്ന സന്ദേശങ്ങളിൽ ഒന്ന് ലോകത്ത് ഇന്നേ വരെ ഒരു യുദ്ധവും വിജയമായിരുന്നില്ല എന്നതാണ്.
യുദ്ധക്കൊതി മനുഷ്യത്വത്തിന് ചേർന്നതല്ല കടത്തമാണ്/ പാശാചികമാണത് . ലോകരാഷ്ട്രങ്ങൾ ഇത് മനസിലാക്കിയാലേ ഭൂമിയിൽ സമാധാനമുണ്ടാകു അല്ലെങ്കിൽ ലോകം സർവ്വ നാശത്തിലേക്ക് പതിക്കും .ഈ സത്യാംകുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവചിക്കുകയാണ് വ്യാസൻ ചെയ്തത് .
Tuesday
Subscribe to:
Posts (Atom)
ജാലകം
ജാലകം
കവിതയും സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...
Wikipedia
Search results