Pages

8,9,10 ക്ലാസ്സുകളിലെ അടിസ്ഥാനപാഠാവലി, കേരള പാഠാവാലിയുടെയും മുഴുവൻ നോട്ടുകളുടെയും ഒരു എളിയ ശേഖരമാണ് ഈ ബ്ലോഗ്. Stay tuned ✨

Thursday

പ്രിയപ്പെട്ട കുട്ടികളെ...

             
          ദിവസങ്ങളായി കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷ ഇന്ന്  തുടങ്ങുകയാണല്ലോ? എല്ലാവരും കുറെ ദിവസങ്ങളായി മികച്ച വിജയം നേടുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു എന്നറിയാം. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള വിജയം നിങ്ങൾക്കുണ്ടാവും...

നിങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.





ഹാൾടിക്കറ്റ്, പേന, ബോക്സ്‌, സ്കെയിൽ, പെൻസിൽ, റബർ തുടങ്ങി പരീക്ഷക്ക് പുറപ്പെടുന്നതിനുമുന്പ് പരീക്ഷക്ക് വേണ്ടതെല്ലാം തന്നെ  എടുത്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തുക
@ നന്നായി പ്രാർത്ഥിക്കുക
@പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുക
@കൃത്യസമയത്തിനു മുൻപായി പരീക്ഷ ഹാളിൽ എത്തുക
@ക്യുസ്റ്റ്യൻ പേപ്പർ വാങ്ങുമ്പോഴും ആൻസർ ഷീറ്റ് കൊടുക്കുമ്പോഴും എണീറ്റുനിന്നു നിന്ന് വിനയത്തോടെ വാങ്ങുകയും കൊടുക്കുകയും ചെയ്യുക
@ മെയിൻ ഷീറ്റ് വൃത്തിയായി വെട്ടുകൾ വരാതെ എല്ലാ കോളവും പൂരിപ്പിക്കുക (രജിസ്റ്റർ നമ്പർ, തിയ്യതി, വിഷയം, ആകെ അധികം വാങ്ങിയ ഷീറ്റ് മുതലായവ )
@ശാന്തമായ മനസോടെ പരീക്ഷ എഴുതുക @ ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ എല്ലാം ശാന്തമായി വായിച്ചു നോക്കുക
@മുഴുവൻ സമയവും പരീക്ഷ ഹാളിൽ ഇരിക്കുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
@ ഉത്തരമറിയാത്തവയാണെങ്കിലും ഒരു ചോദ്യവും അറ്റൻഡ് ചെയ്യാതെ പോവരുത്
@പരീക്ഷ ഹാളിൽ മാന്യമായി പെരുമാറുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും ബാക്കി സമയമുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങൾ ഒരിക്കൽകൂടി വായിച്ചുനോക്കിയിട്ടേ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്കു പോകാവൂ....

എല്ലാവർക്കും വിജയം കരസ്ഥമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...


http://basipulikkal.blogspot.com

യുദ്ധത്തിന്റെ പരിണാമം




നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ട മഹാഭാരത കഥയേ പുതിയ കാലത്തു പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത കൃതിയാണ് കുട്ടികൃഷ്‌ണമാരാരുടെ ഭാരത പര്യടനം . വ്യാസവിരജിതമായ  മഹാഭാരതരത്തിലെ മൗനങ്ങളെയും സന്ദര്ഭങ്ങളെയും കഥാപാത്രങ്ങളെയും പുതു രീതിയിൽ അവതരിപ്പിക്കുകയാണ് മാരാർ. മനഃശാസ്ത്രപരമായും യുക്തിപരമായും മഹാഭാരത്തെ തന്നെ ഇഴകീറി പരിശോധിക്കുന്ന ഭാരതപര്യടനത്തിലെ യുദ്ധത്തിന്റെ  പരിണാമങ്ങളിലൂടെ / വികാരോഷ്മളമായ ഇതിഹാസ സന്ദർഭ വിവരണങ്ങളിലൂടെ മാരാർ യുദ്ധത്തിന്റെ ഭീതിദത്തമായ പരിണാമം വ്യക്തമാക്കുന്നു.



ചിരപരിചിതനായ 'ദുര്യോ'ധനിൽ നിന്നും സുയോധനയുള്ള മാറ്റപകർച്ച അമ്പരപ്പിക്കുന്നതാണ് . തികഞ്ഞ അഭിജാത്യത്യത്തോടെ മരണത്തിന്റെ അവസാനവേളകളിലും നിരാലംബരയ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്ന , ഏറെ അഭിമാനിയായി കൊണ്ട് , സപര്യസ്ത്യരം പുലർത്തി ധീരോദാത്തനായ വീരസ്വർഗം പ്രാപിക്കുന്ന  ദുര്യോധന കഥപാത്ര ശ്രദ്ധേയമാണ് .


ദ്രൗണി എന്ന് പേരുള്ള അശ്വത്ഥാമാവ് പകയുടെ പൈശാചികതയുടെ പ്രതിരൂപമാണ്  എല്ലാ  മനുഷ്യരിലും ഇത് കുടികൊള്ളുന്നു . പണ്ടും ഇന്നുംസംഭവിച്ചുകൊണ്ടിരിക്കുന്ന വികാരം മനുഷ്യനുള്ള കാലത്തോളം നിലനിൽക്കും അതുകൊണ്ട് കരുതിയിരിക്കുക എന്ന താക്കിതാണ് അശ്വത്ഥാമാവിനെ ചിരംജീവിയും സർവ്വവ്യാപിയുമായി കല്പിക്കുന്നതിലൂടെ മാരാർ ഉദ്ദേശിച്ചത്. വിനാശകാരിയായ  പകയേ മറികടക്കാൻ  മനുഷ്യന് കഴിയണം എന്ന സന്ദേശവും പുരാണ സന്ദർഭം നൽകുന്നുണ്ട്.

യൂദ്ധം കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയും വിഭവങ്ങൾ നശിപ്പിച്ചും നേടുന്ന വിജയം ഒരു ദിവസം പോലും സന്തോഷത്തോടെ അനുഭവിക്കാനാവില്ലന്ന പ്രാപഞ്ചിക സത്യമാണ് . പാഠഭാഗം മുന്നോട്ട് വെക്കുന്ന സന്ദേശങ്ങളിൽ ഒന്ന്  ലോകത്ത് ഇന്നേ വരെ ഒരു യുദ്ധവും വിജയമായിരുന്നില്ല എന്നതാണ്.

യുദ്ധക്കൊതി മനുഷ്യത്വത്തിന് ചേർന്നതല്ല കടത്തമാണ്പാശാചികമാണത് . ലോകരാഷ്ട്രങ്ങൾ ഇത് മനസിലാക്കിയാലേ ഭൂമിയിൽ സമാധാനമുണ്ടാകു അല്ലെങ്കിൽ ലോകം സർവ്വ നാശത്തിലേക്ക് പതിക്കും .  സത്യാംകുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവചിക്കുകയാണ് വ്യാസൻ ചെയ്തത്‌ .

Sunday

Digital Library/പുസ്തക ശേഖരം

 ഒരൊറ്റ ക്ലിക്കിൽ വായന വസന്തം തീർക്കൂന്നോ..?

ഇ ബുക്കുകളുടെ ശേഖരം ..

ഇവിടെ ക്ലിക്ക് ചെയ്യുക 






Monday

അന്യജീവനുതകി സ്വജീവിതം



വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്നത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അവന്റെ അതിജീവനം സാധ്യമാക്കിയത്. അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ്, പട്ടിണിപ്പാവങ്ങള്‍ക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആള്‍രൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും ഒരുനേരം അതില്ലാതായപ്പോള്‍ പിണങ്ങുകയും പിന്നീട് തിരിച്ചറിവുണ്ടാകുന്നതുമായ കുട്ടി. ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ 'വേദം'. 



യൂസുഫലി കേച്ചേരി.

വൈദേശികാധിപത്യവും യുദ്ധക്കെടുതികളും കേരളത്തിലെ മിക്ക ഗ്രാമങ്ങളെയും പട്ടിണിയിലാഴ്ത്തിയിരുന്ന കാലം. ഉമ്മ വിളമ്പിയ ചോറിനു മുന്‍പില്‍ കുട്ടി വെറുതെ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഉപ്പേരിയും കറിയും മീനും ഒന്നുമില്ല. പപ്പടം 'വട്ട'ത്തിലാണിരിക്കുന്നത്. ചോറുവിളമ്പിയ പാത്രത്തില്‍ ചുവന്നുള്ളികൊണ്ടുള്ള കുറച്ചു ചമ്മന്തി മാത്രമേ കറിയായിട്ടുള്ളൂ... അവനു വല്ലാത്ത ദേഷ്യം തോന്നി. ഉടന്‍തന്നെ അവന്‍ പാത്രത്തിനു മുന്‍പില്‍നിന്ന് എഴുന്നേറ്റു നടന്നു. അപ്പോള്‍ വടക്കിനി മുറ്റത്ത് ഒരാള്‍ക്കൂട്ടം. പട്ടിണിപാവങ്ങളായ അയല്‍ക്കാരായിരുന്നു അവിടെ കൂടിയിരുന്നത്. അവര്‍ക്കെല്ലാം ഉമ്മ കഞ്ഞി വിളമ്പുന്നു. കിണ്ണത്തില്‍ ഒന്നോ രണ്ടോ വറ്റു മാത്രമുള്ള കഞ്ഞിവെള്ളം വിശന്നുപൊരിഞ്ഞ അവര്‍ ആര്‍ത്തിയോടെ മോന്തിക്കുടിക്കുന്നു. അച്ചനമ്മമാരും കുട്ടികളും പരസ്പരം തള്ളിമാറ്റുന്നതും കലമ്പുന്നതും അവന്‍ കണ്ടു. കുറച്ചുപേര്‍ കഞ്ഞികുടിച്ച് പിരിഞ്ഞുപോകുമ്പോള്‍ പുതുതായി ചിലര്‍ വന്നുചേരുന്നു. സ്‌നേഹത്തോടെ ഓരോരുത്തര്‍ക്കും ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കുന്നു. അതിനിടയില്‍ മകനെ ദൂരെകണ്ട് ഉമ്മ അവന്റെ അരികിലെത്തി പറഞ്ഞു: ''എനിക്ക് തിരക്കായതുകൊണ്ട് മീന്‍ കറി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ കാണുന്ന പട്ടിണിക്കാര്‍ക്കെല്ലാം കഞ്ഞി വേണ്ടേ? ചമ്മന്തിയും ചോറും കഴിച്ച് ഇപ്പോള്‍ സ്‌കൂളിലേക്ക് പോവുക. നാലുമണിക്ക് നീ വരുമ്പോഴേക്കും ഞാന്‍ അയലക്കറി ഉണ്ടാക്കിവെക്കാം.'' ഇത്രയും പറഞ്ഞ് ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കാന്‍ പോയി. അതോടെ അവന്റെ മനസ്സിലെ ദേഷ്യവും വിഷമവുമെല്ലാം വെന്തെരിഞ്ഞു. ചോറുണ്ണാതെ മറ്റുള്ളവര്‍ക്ക് കഞ്ഞി വിളമ്പുന്ന ഉമ്മയെ കണ്ടപ്പോള്‍ അവനു തെറ്റു മനസ്സിലായി. അവനൊട്ടും വൈകിയില്ല. അവന്‍ തന്റെ ചോറുമായി ഉമ്മയുടെ പിന്നില്‍ പതുങ്ങിയെത്തി. ''ഉമ്മാ... എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ട് വിളമ്പിക്കൊടുക്കുക.'' എന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ അവനെ മാറോട് ചേര്‍ത്തുപിടിച്ചു വിതുമ്പി. 'ഏതറിഞ്ഞാലാണോ എല്ലാമറിയുന്നത് ആ വേദം വിശപ്പാണെന്നറിഞ്ഞാല്‍, വിശന്നിരിക്കുന്നവരില്‍ ഈശ്വരനെ കാണാന്‍ നിനക്കു സാധിക്കും.' എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാല്‍ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഉമ്മയുടെ വേദം വിശപ്പാണ്. മഹദ് ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാള്‍ പ്രധാനമാണ് മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദര്‍ശനം. അന്യന്റെ വിശപ്പറിയാതെ, അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യങ്ങളറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയും വെളിച്ചവുമാണ് യൂസഫലി കേച്ചേരിയുടെ 'വേദം' എന്ന ഈ കവിത.
വീഡിയോ  ലിംങ്ക്.  


Saturday

സൗഹൃദം

 (ഖലീൽ ജിബ്രാൻ)



സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.ആത്മാവുകളുടെ സൗഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ. നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തിരയുന്നു .
നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല. 
നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ..
നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.
സൗഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.



നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ. സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത്‌ ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ. വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൗഹൃദമെന്തിനാണ്‌? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.
സൗഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.

Friday

വാഴക്കുല









-ചങ്ങമ്പുഴ



മലയാപ്പുലയനാ മാടത്തിന്മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോള്, മാനം തെളിഞ്ഞപ്പോള്
മലയന്റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള് ,കുളിര്കാറ്റു വന്നപ്പോള്
മലയന്റെ മാടവും പൂക്കള് ചൂടി.
വയലില് വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന് രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്
മറവിപറ്റാറില്ലവര്ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം വളര്ന്നുവന്നു;
അജപാലബാലനില് ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!
പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്-
പ്പരവതാനിക്കുമേല് ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്,
അവിടെയിരുന്നു കളിപ്പതു കാണ്കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!
കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
'ക്കരുമാടിക്കുട്ടന്മാര്' മല്ലടിക്കും!
അതു കാണ്കെ പ്പൊരിവെയിലിന് ഹൃദയത്തില് ക്കൂടിയു-
മലിവിന്റെ നനവൊരു നിഴല് വിരിക്കും!
അവശന്മാ,രാര്ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്?
അവരര്ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്?
അവരാര്ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക-
ളിടമില്ലവര്ക്കൊന്നു കാലുകുത്താന് !
ഇടറുന്ന കഴല്വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്.
ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിന്റെ
മദിരോത്സവങ്ങളില് പങ്കുകൊള്ളൂ!
പറയുന്നു മാതേവന്- " ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദോള്ളതായിരിക്കും !"
പരിചോ, ടനുജന്റെ വാക്കില് ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
"കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു!"
പരിഭവിച്ചീടുന്നു നീലി :"അന്നച്ചന-
തരി വാങ്ങാന് വല്ലോര്ക്കും വെട്ടി വിക്കും."
"കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!"
കരുവള്ളോന് കോപിച്ചോരാജ്ഞ നല്കി!
അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി
"പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!"
"അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്തൊടയിലെത്ത
ൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല് കണ്ടോ!.."
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല -
ക്കൊതിയസമാജം നടന്നു വന്നു.
കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!
ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്,
കലഹിക്കാന് പോയില്ല പിന്നീടോരിക്കലും
കരുവള്ളോന് നീലിയോടെന്തുകൊണ്ടോ!
അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്ക്കെന്തും കട്ടുതിന്നാന്.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .
കരുവള്ളോന് നീലിതന് പ്രാണനായ്, മാതെവന്
കഴിവതും കേളനെ പ്രീതനാക്കി.
നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോതുന്ന
നിലയല്ലോനിര്മല ബാല്യകാലം !
അരുമക്കിടാങ്ങള്തന്നാനന്ദം കാണ്കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്
മലയനുമുള്ളില് തിടുക്കമായി.
അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്ക്കഞ്ഞിയവര്ക്കു നല്കാന്,
ഉടയോന്റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!
കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ-
കനകവിമാനത്തില് സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില് കല്പ്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്തന് തലയോടുകള് കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !
മലയനാ വാഴയെ സ്പര്ശിച്ച മാത്രയില്
മനതാരില് നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്റെ കുടര്മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്ക്കന്!
ഒരു മരപ്പാവപോല് നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന് ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോര
ിലവിനെ
വലയം ചെയ്തുലയുന്ന ലതകള് പോലെ.
അവരുടെ മിന്നിവിടര്ന്നൊരക്കണ്ണുക -
ളരുതവനങ്ങനെ നോക്കി നില്ക്കാന് .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക-
ണ്ടവനന്തരംഗം തകര്ന്നു പോയി.
കുല വെട്ടാന് കത്തിയുയര്ത്തിയ കൈയ്യുകള്
നിലവിട്ടു വാടിത്തളര്ന്നു പോയി.
കരുവള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില് തുളുമ്പും കുതൂഹലത്താല്.
അവളറിയാതുടനസിതാധരത്തില് നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്.
മലയന്റെ കണ്ണില് നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്ക്കണികകള് പൂഴിമണ്ണില് .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്!
സരസമായ് മാതേവന് കേളന്റെ തോളത്തു
വിരല്ത്തട്ടിത്താളം പിടിച്ചു നില്പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്റെ കടമിഴികള്!
ഇരുള് വന്നു മൂടുന്നു മലയന്റെ കണ്മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്
ചതിവീശും വിഷവായു തിരയടിപ്പൂ!
അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന് പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-
തെരുതെരെക്കൈകൊട്ടിത്തുള്ളിക്കള
ിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്.
ഒരു വെറും പ്രേതം കണക്കതാ മേല്ക്കുമേല്
മലയന്റെ വക്ത്രം വിളര്ത്തു പോയി!
കുലതോളിലേന്തിപ്രതിമയെപ്പോലവന്
കുറെനേരമങ്ങനെ നിന്നുപോയി!
അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള് പൈതങ്ങള്
കനിവറ്റലോകം കപട ലോകം !
നിസ്വാര്ത്ഥസേവനം. നിര്ദ്ദയ മര്ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!
നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള് തന് പിന്മുറക്കാര്?
കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്
തെരുതെരെപ്പെര്ത്തും തുടിപ്പു മേന്മേല് !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള് തെറിപ്പൂകാറ്റില്:
" കരയാതെ മക്കളെ..കല്പ്പിച്ചു..തമ്പിരാന് ..
ഒരു വാഴ വേറെ ...ഞാന് കൊണ്ടു പോട്ടെ !"
മലയന് നടക്കുന്നു -- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്?
പണമുള്ളോര് നിര്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന് പിന്വലിച്ചു !...

സഫലമീ യാത്ര









ര്ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള് കൂടി ഞാന് നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില് അലിയും ഇരുള് നീലിമയില്
എന്നോ പഴകിയൊരോര്മ്മകള് മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ
ആതിര വരും നേരം ഒരുമിച്ച് കൈകള് കോര്ത്ത്
എതിരെല്ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്ക
്കറിയാം . . .
എന്ത് , നിന് മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്
മിഴിനീര് ചവര്പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്ത്ത നിലാവിന്റെ അടിയില് തെളിയുമിരുള് നോക്ക്
ഇരുളിന്റെ മറകളിലെ ഓര്മ്മകളെടുക്കുക
ഇവിടെ എന്തോര്മ്മകളെന്നോ . . .
നിറുകയിലിരുട്ടെന്തി പാറാവ് നില്ക്കുമീ
തെരുവ് വിളക്കുകള്ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്മ്മകള് ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ
. . .
പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
പതിറ്റാണ്ടുകള് നീണ്ടോരീ
അറിയാത്ത വഴികളില് എത്ര കൊഴുത്ത
ചവര്പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന് ശര്ക്കര നുണയുവാന്
ഓര്മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .
ഏതോ പുഴയുടെ കളകളത്തില്
ഏതോ മലമുടി പോക്കുവെയിലില്
ഏതോ നിശീഥത്തിന് തേക്ക് പാട്ടില്
ഏതോ വിജനമാം വഴി വക്കില് നിഴലുകള്
നീങ്ങുമൊരു താന്തമാം അന്തിയില്
പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി
കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങള് ഉറയുന്ന രാവുകളില്
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .
ഓര്മ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ
പാതിരകള് ഇളകാതെ അറിയാതെ
ആര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീ
അര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീ . . .
ഏതാണ്ടൊരോര്മ്മ വരുന്നുവോ
ഓര്ത്താലും ഓര്ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്ക്കും
ഇപ്പഴയോരോര്മ്മകള് ഒഴിഞ്ഞ താളം
തളര്ന്നൊട്ടു വിറയാര്ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര് പതിക്കാതെ മനമിടറാതെ . . .
കാലമിനിയുമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്ക്കാം
വരിക സഖീ അരികത്തു ചേര്ന്ന് നില്ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

സന്ദര്ശനം


വീഡിയോ കാണുവാൻ

ബാലചന്ദ്രന് ചുള്ളിക്കാട്


അധികനേരമായ് സന്ദര്ശകര്ക്കുള്ള
മുറിയില് മൗനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകല് വെളിച്ചം പൊലിഞ്ഞുപോകുന്നതും,
ചിറകു പൂട്ടുവാന് കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെപ്പറന്നുപോകുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില് നമ്മള് നഷ്ടപ്പെടുന്നുവോ...?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ടു പൊന് ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും,
കറപിടിച്ചൊരെന് ചുണ്ടില്തുളുമ്പുവാന്
കവിതപോലും വരണ്ടുപോയെങ്കിലും
ചിറകുനീര്ത്തുവാനാവാതെ തൊണ്ടയില്
പിടയുകയാണൊരേകാന്തരോദനം.
സ്മരണതന് ദൂരെസാഗരം തേടിയെന്
ഹൃദയരേഖകള് നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്ത്തുടുത്ത നിന്
വിരല്തൊടുമ്പോള്ക്കിനാവു ചുരന്നതും,
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്തന്
കിരണമേറ്റെന്റെ ചില്ലകള് പൂത്തതും,
മറവിയില് മാഞ്ഞുപോയ നിന് കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകള്.
മരണവേഗത്തിലോടുന്ന വണ്ടികള്,
നഗരവീഥികള്, നിത്യപ്രയാണങ്ങള്,
മദിരയില് മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്, സത്രച്ചുമരുകള്.
ചില നിമിഷത്തിലേകാകിയാം പ്രാണന്
അലയുമാര്ത്തനായ് ഭൂതായനങ്ങളില്.
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം.
നിറമിഴിനീരില് മുങ്ങും തുളസിതന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്.
അരുതു ചൊല്ലുവാന് നന്ദി; കരച്ചിലിന്
അഴിമുഖം നമ്മള് കാണാതിരിക്കുക.
സമയമാകുന്നു പോകുവാന്-- രാത്രിതന്
നിഴലുകള് നമ്മള് പണ്ടേ പിരിഞ്ഞവര്..

Monday

അദ്ധ്യാപകർക്ക് അഭികാമ്യമായ മാർഗ്ഗനിർദേശങ്ങൾ

    



1. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയുള്ള വ്യക്തികളാവുക. 


2. വിദ്യാർത്ഥികളെ  അന്യരായി കാണാതിരിക്കുക. എല്ലാ കുട്ടികളോടും  തുല്യ സ്നേഹത്തോടെ  ഇടപ്പഴകാൻ  ശ്രമിക്കുക .


3. വിദ്യാർത്ഥികളെ അമിതമായി താരതമ്യം  ചെയുന്നത് പാടെ ഉപേക്ഷിക്കുക. 


4. വിദ്യാർത്ഥികളെ   കുറ്റപ്പെടുത്തുന്നതിനു  പകരം  സ്നേഹപൂർവ്വം തിരുത്താൻ  ശ്രദ്ധിക്കുക.



5. വിദ്യാർത്ഥികളിൽ  മൂല്യബോധം  വളർത്തുന്നതിനു സഹായകരമായ  രീതിയിൽ പാഠ ഭാഗങ്ങൾ ക്രമപ്പെടുത്തുക, പാഠ്യേതര  പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 


6. വിദ്യാർത്ഥികളിലെ  കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും  പരിപോഷിപ്പിക്കുകയും  ചെയ്യുക.


7. വ്യക്തിപരവും  കുടുംബപരവുമായ  കാര്യങ്ങൾ  ഒരു തരത്തിലും തൻറെ അദ്ധ്യാപന രീതിയെ സ്വാധിനിക്കരുത് .


8. വിദ്യാർത്ഥികൾക്കിടയിലെ  ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ  ഉറപ്പുവരുത്തുക.

9. വിദ്യാർത്ഥികളുടെ  വ്യക്തിത്വത്തെ  ബഹുമാനിക്കുകയും  അംഗീകരിക്കുകയും ചെയ്യുക. അവരോട്  സഭ്യമായ രീതിയിൽ സംസാരിക്കുക.

10. വിദ്യാർത്ഥികളുടെ ആരോഗ്യം  ഉറപ്പുവരുത്തുന്നതിന് വിദ്യാലയങ്ങളിൽ കലാ-കായിക വിനോദങ്ങൾക്ക് അർഹമായ പരിഗണന നൽകുക.

11. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നനങ്ങളെ  കണ്ടെത്തുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപ്പെടലുകൾ  നടത്തുകയും ചെയ്യുക .

12.വ്യക്തിവ്യത്യാസ/ബഹുതര ബുദ്ധി സിദ്ധാന്തങ്ങളെ പ്രായോഗികമായി ഉൾകൊള്ളുക. വിദ്യാർത്ഥികളുടെ ഓരോരുത്തരുടെയും കുടുംബപശ്ചാത്തലം  വ്യക്തമായി  മനസിലാക്കുക.

13. വിദ്യാർത്ഥികളുടെ വിവിധ സംശയങ്ങൾ  ദുരീകരിക്കുന്നതിന്  ആവശ്യമായ പുതിയതും കാലികവുമായ അറിവുകൾ  സമ്പാദിക്കാൻ  ശ്രമിക്കുക.

14. വിദ്യാർത്ഥികളെ  ശാരീരിക  ശിക്ഷക്ക് വിധേയരാക്കാതിരിക്കുക  പകരം  മാനസിക പരിവർത്തനത്തിനുതകുന്ന രീതിയിലുള്ള ശിക്ഷണ രീതികൾ അവലംബിക്കുകയും ചെയ്യുക.

15. ശിക്ഷണ നടപടികൾ സ്വീകരിക്കുമ്പോൾ  അതിന്റെ കാരണം വിദ്യാർത്ഥിക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്ന്   ഉറപ്പുവരുത്തുക .

16. സ്കൂളിലെ എല്ലാ മേഖലയിലും ബാലസൗഹൃദ  അന്തരീക്ഷം  ഉറപ്പുവരുത്തുക.

17. വിദ്യാർത്ഥികൾക്ക് ചൂക്ഷണ രഹിതമായ ഒരു ബാല്യം ഉറപ്പുവരുത്തുക.

18. അധ്യാപന രീതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുക. ആധുനിക സാങ്കേതിക വിദ്യകളെയും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക.

19. വിദ്യാർത്ഥികൾക്ക്  നേരെയുള്ള  ലൈഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയുടെ സ്വകാര്യത  ഉറപ്പുവരുത്തുകയും എത്രയും  വേഗം അധികാരികളെ അറിയിക്കുകയും  ചെയ്യുക.

20. സ്കൂളിന്റെ  പരിസര  പ്രദേശങ്ങളിൽ  കാണുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളെ  നിരീക്ഷിക്കുകയും  ആവശ്യമെങ്കിൽ  ബന്ധപ്പെട്ട അധികാരികളുടെ  ശ്രദ്ധയിൽ  കൊണ്ടു വരുകയും  ചെയ്യുക.

21. ഓരോ  അധ്യാപകനും തൻറെ  അധ്യാപന രീതിയെയും മറ്റും സ്വയം വിമർശനത്തിനുവിധേയമാക്കി ആത്മപരിശോധന നടത്തുക.സ്വയം നവീകരണത്തിനു വിധേയരാകുക.



Wikipedia

Search results